city-gold-ad-for-blogger

പുതിയ ഡബ്ല്യു ഐ പി ആര്‍ പ്രകാരമുള്ള നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു; കയ്യൂര്‍-ചീമേനി പഞ്ചായത്തിലും രണ്ട് നഗരസഭകളിലായി 8 വാര്‍ഡുകളിലും സമ്പൂര്‍ണ ലോക് ഡൗണ്‍; 49 പ്രദേശങ്ങള്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍

കാസര്‍കോട്: (www.kasargodvartha.com 11.08.2021) പുതിയ ലോക് ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരമുള്ള നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലെ ജനസംഖ്യയുടെയും ഒരാഴ്ച റിപോര്‍ട് ചെയ്ത ആകെ കോവിഡ് പോസിറ്റീവ് കേസുകളുടെയും അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന വീക്ലി ഇന്‍ഫെക്ഷന്‍ പോപുലേഷന്‍ റേഷ്യോ (ഡബ്ല്യു ഐ പി ആര്‍) എട്ടില്‍ കൂടുതല്‍ വന്നതിനാല്‍ കയ്യൂര്‍-ചീമേനി പഞ്ചായത്ത് മുഴുവനായും (ഡബ്ല്യു ഐ പി ആര്‍ 9.70) കാഞ്ഞങ്ങാട് നഗരസഭയിലെ 34, 13, ഒമ്പത് വാര്‍ഡുകളും നീലേശ്വരം നഗരസഭയിലെ മൂന്ന്, ഏഴ്, 11, 12, 25 വാര്‍ഡുകളം മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി സമ്പൂര്‍ണ ലോക് ഡൗണ്‍ ഏര്‍പെടുത്തി.
    
പുതിയ ഡബ്ല്യു ഐ പി ആര്‍ പ്രകാരമുള്ള നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു; കയ്യൂര്‍-ചീമേനി പഞ്ചായത്തിലും രണ്ട് നഗരസഭകളിലായി 8 വാര്‍ഡുകളിലും സമ്പൂര്‍ണ ലോക് ഡൗണ്‍; 49 പ്രദേശങ്ങള്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍

അഞ്ചിലധികം കോവിഡ് ആക്ടീവ് കേസുകളുള്ള 49 പ്രദേശങ്ങള്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണാക്കിയും ജില്ലാ കലക്ടര്‍ സ്വാഗത് ഭണ്ഡാരി രണ്‍വീര്‍ചന്ദ് ഉത്തരവിട്ടു.

മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ (തദ്ദേശ സ്ഥാപനം, പ്രദേശത്തിന്റെ പേര്, വാര്‍ഡ് എന്ന ക്രമത്തില്‍):

അജാനൂര്‍ ഗ്രാമപഞ്ചായത്ത്: കാട്ടുകുളങ്ങര- എട്ട്, പാതിരിക്കുന്ന്-12, ചിത്താരികടപ്പുറം-20,

കല്ലിങ്കാല്‍-19.

ബളാല്‍: പടയംകല്ല് കോളനി-ആറ്, കാറളം കോളനി-14

ബേഡഡുക്ക: പൊളിയന്‍കുന്ന്-ആറ്, പായം-ആറ്

ചെമ്മനാട്: കനിയടുക്കം-10, ചാത്തങ്കൈ-17, തൊട്ടിയില്‍-16, മറവയല്‍-14,

ചെറുകര-10.

ചെറുവത്തൂര്‍: കത്യന്റെ മാട്-ഒന്ന്, കരിയില്‍-മൂന്ന്, മയ്യിച്ച-നാല്, കൊവ്വല്‍-ആറ്, പയ്യങ്കി-13, നെല്ലിക്കല്‍-15.

കള്ളാര്‍: ഒറ്റക്കണ്ടം കോളനി-12, ചെറുപനത്തടി കോളനി-ഏഴ്, വണ്ണാത്തിക്കാനം-ഒമ്പത്.

കോടോം-ബേളൂര്‍: കണ്ണാടിപ്പാറ കോളനി-രണ്ട്, ക്ലീനിപ്പാറ കോളനി-ഒമ്പത്, പനയാര്‍കുന്ന് കോളനി-16.

നീലേശ്വരം നഗരസഭ: ആലിന്‍കീഴില്‍-അഞ്ച്, കുഞ്ഞിപുളിക്കല്‍-15, പത്തിലക്കണ്ടം-എട്ട്, കണിച്ചിറ-31, കടിഞ്ഞിമൂല-23.

പനത്തടി: നീലിക്കുന്ന്-ഏഴ്, ബാപ്പുങ്കയം-അഞ്ച്.

പുല്ലൂര്‍-പെരിയ: കലാം നഗര്‍-14, മൊയോളം-15.

വെസ്റ്റ് എളേരി: ചാത്തമല-10, കാറ്റാന്‍ കവല-10, പറമ്പ-10, കൂരാംകുണ്ട്-ആറ്.

വെസ്റ്റ് എളേരി: പ്ലാച്ചിക്കര-ആറ്, അടുക്കളക്കണ്ടം-ഏഴ്, മൗവ്വേനി-13, കമ്മാടം-13, ജീരകപ്പാറ-13, മണ്ഡപം-14, മണ്ണാത്തിക്കവല-14, ബഡൂര്‍-16

കുറ്റിക്കോല്‍:ശാസ്ത്രി നഗര്‍ കോളനി-ഒമ്പത്

കിനാനൂര്‍-കരിന്തളം: മൂലപ്പാറ-ഏഴ്, പുലിയങ്കുളം കോളനി-ഏഴ്.

സ്വാതന്ത്ര്യദിനം പ്രമാണിച്ച് ആഗസ്റ്റ് 15ന് വാരാന്ത്യ ലോക് ഡൗണ്‍ ഉണ്ടായിരിക്കുന്നതല്ല. മാക്രോ, മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഉള്‍പെടുന്ന പ്രദേശങ്ങളില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍, വ്യാവസായിക, കാര്‍ഷിക, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, ഹോടെലുകളും റസ്റ്റോറന്റുകളും (പാര്‍സല്‍ സെര്‍വീസ് മാത്രം), അക്ഷയ-ജനസേവന കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് രാവിലെ ഏഴ് മണി മുതല്‍ രാത്രി ഏഴ് മണി വരെ പ്രവര്‍ത്തിക്കാം. ബാങ്കുകള്‍ക്ക് ഉച്ചയ്ക്ക് രണ്ട് മണി വരെയും ഈ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കാവുന്നതാണ്. സര്‍കാര്‍ തീരുമാനപ്രകാരം നടത്തപ്പെടുന്ന പരീക്ഷകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ബാധകമാക്കാതെ ജില്ലയില്‍ എല്ലാ പ്രദേശത്തും കോവിഡ് പ്രോടോകോള്‍ പാലിച്ചുകൊണ്ട് നടത്താവുന്നതാണ്.

ജില്ലയിലെ മറ്റ് പ്രദേശങ്ങളില്‍ ബാങ്കുകള്‍, മറ്റ് ഓഫീസുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, കടകള്‍, മാര്‍കെറ്റുകള്‍, ഫാക്ടറികള്‍, വ്യവസായ സ്ഥാപനങ്ങള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ (ഔട് ഡോര്‍) എന്നിവയ്ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ ഏഴ് മണി മുതല്‍ രാത്രി ഒമ്പത് മണി വരെ തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്. 25 സ്‌ക്വയര്‍ ഫീറ്റ് സ്ഥലത്ത് ഒരാള്‍ എന്ന കണക്കില്‍ അനുവദനീയമായ ആള്‍ക്കാരെ മാത്രമേ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ. ഹോടെലുകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും രാത്രി ഒമ്പതര വരെ ഓണ്‍ലൈന്‍ ഡെലിവറി നടത്താവുന്നതാണ്. സന്ദര്‍ശകര്‍ കോവിഡ് പ്രോടോകോള്‍ പാലിക്കുന്നു എന്ന് ഉറപ്പു വരുത്താനും താപനില പരിശോധിക്കാനും പ്രത്യേകം ചുമതലപ്പെടുത്തിക്കൊണ്ട് ഷോപിംഗ് മാളുകളിലെ കടകള്‍ക്കും പ്രവര്‍ത്തിക്കാവുന്നതാണ്.

Keywords: News, COVID-19, Top-Headlines, Lockdown, public place, Cheruvathur, Nileshwaram, kasaragod, Time, case, Announced restrictions under  new WIPR.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia