city-gold-ad-for-blogger

Andrew Flintoff | ടിവി ഷോ ചിത്രീകരിക്കുന്നതിനിടെ മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ആൻഡ്രൂ ഫ്ലിന്റോഫ് കാർ അപകടത്തിൽ പെട്ടു; വിമാന മാർഗം ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ലണ്ടൻ: (www.kasargodvartha.com) മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ആൻഡ്രൂ ഫ്ലിന്റോഫ് ബിബിസി പരമ്പരയായ 'ടോപ്പ് ഗിയർ' ഷൂട്ടിംഗിനിടെ കാർ അപകടത്തിൽ പെട്ടു. തുടർന്ന് അദ്ദേഹത്തെ വിമാന മാർഗം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 45 കാരനായ ഫ്ലിന്റോഫിന് ഗുരുതരമായ പരിക്കൊന്നും പറ്റിയിട്ടില്ലെന്നാണ് വിവരം.

                    
Andrew Flintoff | ടിവി ഷോ ചിത്രീകരിക്കുന്നതിനിടെ മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ആൻഡ്രൂ ഫ്ലിന്റോഫ് കാർ അപകടത്തിൽ പെട്ടു; വിമാന മാർഗം ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ടിവി അവതാരകനായി മാറിയ ഫ്ലിന്റോഫിന് സറേയിലെ ഡൺസ്ഫോൾഡ് എയറോഡ്രോമിൽ ഷൂട്ടിങ്ങിനിടെയാണ് പരിക്കേറ്റത്. 'രാവിലെ ടോപ്പ് ഗിയർ ചിത്രീകരിക്കുന്നതിനിടെ ഫ്രെഡിക്ക് അപകടത്തിൽ പരിക്കേറ്റു. ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്', ബിബിസി പ്രസ്താവനയിൽ പറഞ്ഞു.

1998 മുതൽ 2009 വരെ ഇംഗ്ലണ്ടിനായി 79 ടെസ്റ്റുകളും 141 ഏകദിനങ്ങളും ഏഴ് ടി20 മത്സരങ്ങളും ആൻഡ്രൂ ഫ്ലിന്റോഫ് കളിച്ചിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ 3845 റൺസും 226 വിക്കറ്റും നേടിയിട്ടുണ്ട്. ഏകദിനത്തിൽ 3394 റൺസും 169 വിക്കറ്റും നേടി. ടി20യിൽ 76 റൺസും അഞ്ച് വിക്കറ്റുമാണ് സമ്പാദ്യം.

Keywords: Andrew Flintoff airlifted to hospital after car crash during filming, international,news,Top-Headlines,Latest-News,Car,hospital, Treatment.


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia