Competition | ഹാഫിസുൽ ഹിന്ദ് മത്സരത്തിൽ കാസർകോട് സ്വദേശി അനസ് മാലികിന് രണ്ടാം സ്ഥാനം
Jan 12, 2024, 14:45 IST
തളങ്കര: (KasargodVartha) ദേശീയ തലത്തിൽ സംഘടിപ്പിച്ച ഹാഫിസുൽ ഹിന്ദ് ഖുർആൻ ഹിഫ്സ് മത്സരത്തിൽ കാസർകോട് നജാത് ഖുർആൻ അകാഡമിയിലെ ആദ്യ ഹാഫിസായ അനസ് മാലികിന് രണ്ടാം സ്ഥാനം. കഴിഞ്ഞ രണ്ടുമാസത്തോളമായി വിവിധ ഘട്ടങ്ങളായി നടന്ന മത്സരത്തിൽ 22 സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സരാർഥികൾ പങ്കെടുത്തിരുന്നു.
സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനമോ ദേശീയ തലത്തിൽ ഒന്നോ രണ്ടോ സ്ഥാനമോ നേടിയവർക്കായിരുന്നു ആദ്യ ഘട്ടത്തിൽ മത്സരിക്കാൻ അവസരം ലഭിച്ചത്. അവരിൽ നിന്നും ഗ്രാൻഡ് ഫൈനലിലേക്ക് യോഗ്യത നേടിയ ആറു മത്സരാർഥികളിൽ കേരളത്തിൽ നിന്നും അനസ് മാലിക് മാത്രമായിരുന്നു ഉണ്ടായിരുന്നത്.
നിലവിൽ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജിൽ ഉപരിപഠനം നടത്തുകയാണ് അനസ് മാലിക്. തളങ്കര ദീനാറിലെ ഹനീഫ് - നുസൈബ ദമ്പതികളുടെ മകനാണ്.

Keywords: News, Malayalam News, Kasaragod, Anas Malik, Grand finale, Thalangara, Pattikattu, Anas Malik from Kasaragod gets second prize in Hafizul Hind Grand Finale. < !- START disable copy paste -->