N A Aboobacker | താനെന്നും അടിയുറച്ച മുസ്ലിം ലീഗ് പ്രവർത്തകനെന്ന് എൻ എ അബൂബകർ; സിപിഎമിലേക്ക് പോകുമെന്ന പ്രചാരണം തള്ളി; മുഖ്യമന്ത്രിയെ കണ്ടത് നായ്മാർമൂലയിൽ മേൽപാലം നിർമിക്കുന്നതുമായി ബന്ധപ്പെട്ടെന്നും വിശദീകരണം
Nov 20, 2023, 20:17 IST
കാസർകോട്: (KasargodVartha) താൻ മരിക്കുന്നത് വരെ അടിയുറച്ച മുസ്ലിം ലീഗ് പ്രവർത്തകനായിരിക്കുമെന്ന് പ്രമുഖ വ്യവസായിയും വിദ്യാഭ്യാസ പ്രവർത്തകനും മുസ്ലിം ലീഗ് നേതാവുമായ എൻ എ അബൂബകർ കാസർകോട് വാർത്തയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. വിദ്യാനഗർ മുതൽ നായ്മാർമൂല വരെ ദേശീയ പാതവികസനത്തിന്റെ ഭാഗമായി മേൽപാലം വേണമെന്ന ആവശ്യവുമായി ബന്ധപ്പെട്ടാണ് മുൻകൂർ സമയം അനുവദിച്ചതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയെ കണ്ടത്. രാഷ്ട്രീയ പ്രവർത്തകനായല്ല പൗരപ്രമുഖരുടെ യോഗത്തിന് എത്തിയത്. തന്നെ യോഗത്തിലേക്ക് ക്ഷണിച്ചത് തന്നെ വിദ്യാഭ്യാസ പ്രവർത്തകൻ എന്ന നിലയ്ക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താൻ സിപിഎമിലേക്ക് പോകുമെന്നും സിപിഎം നേതാക്കളുമായി ചർച്ച നടത്തിയെന്നുമുള്ള പ്രചാരണത്തിൽ യാതൊരു കഴമ്പും ഇല്ല. തന്നെ അറിയുന്ന സിപിഎം നേതാക്കൾ പോലും താൻ സിപിഎമിലേക്ക് പോകുമെന്ന് കരുതുന്നവരെല്ലെന്നും എൻ എ അബൂബകർ പറഞ്ഞു. തന്റെ വീടിന്റെ ഏതാനും മീറ്റർ അകലെയായിരുന്നു കാസർകോട് മണ്ഡലത്തിലെ നവ കേരള സദസിന്റെ വേദി സ്ഥാപിച്ചിരുന്നത്. താൻ അവിടേക്ക് പോവുകയോ മറ്റോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജില്ലാ കലക്ടറുടെ സമ്മതം കൂടി വാങ്ങിയ ശേഷമാണ് പൗരപ്രമുഖരുടെ യോഗത്തിലേക്ക് മേൽപാലത്തിനുള്ള അപേക്ഷ നൽകാൻ പോയത്. ലൈഫ് ഭവൻ പദ്ധതിക്ക് സർകാരിലേക്ക് കുറച്ച് സ്ഥലം വിട്ട് തരണമെന്ന് കലക്ടർ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ താൻ സ്ഥലം വിട്ട് നൽകിയിട്ടുണ്ട്. ജില്ലാ ഭരണാധികാരി പാവപ്പെട്ടവർക്ക് വേണ്ടിയുള്ള നല്ല കാര്യത്തിന് സമീപിക്കുമ്പോൾ അതിനെ പ്രോത്സാഹിപ്പിക്കേണ്ടത് തങ്ങളെ പോലുള്ളവരുടെ കടമയാണെന്നും എൻ എ അബൂബകർ പറഞ്ഞു. എല്ലാ വർഷവും പാവപ്പെട്ടവർക്ക് വീട് വെച്ച് കൊടുക്കുന്നതിനുള്ള സ്ഥലം നൽകാറുണ്ടെന്നും അദ്ദേഹം ചോദ്യത്തോട് പ്രതികരിച്ചു. സഹായ മനസ്ഥിതിതിയുള്ള കുറച്ച് പേരുടെ ലിസ്റ്റും കലക്ടർക്ക് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തന്നെ മുസ്ലിം ലീഗിന്റെ ജില്ലാ-സംസ്ഥാന നേതാക്കൾക്കെല്ലാം നന്നായി അറിയാമെന്ന് പറഞ്ഞ എൻ എ അബൂബകർ ബാഫഖി തങ്ങളുടെയും സി എച് മുഹമ്മദ് കോയയുടെയും കൂടെ രാഷ്ട്രീയ പ്രവർത്തനം നടത്താൻ കഴിഞ്ഞ കാര്യവും ചൂണ്ടിക്കാട്ടി. മുസ്ലിം ലീഗിന്റെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടാകുമെന്ന് ഒരിക്കലും വിശ്വസിക്കുന്നില്ല. താൻ മുൻ നിരയിൽ ഇല്ലെങ്കിലും എന്നും പാർടിയുടെ പിൻ നിരയിൽ ഉണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. നവ കേരള സദസിൽ മുഖ്യമന്ത്രിയും മന്ത്രിമാരും നൽകുന്ന വാഗ്‌ദാനങ്ങൾ പാലിച്ചില്ലെങ്കിൽ അത് ജനങ്ങൾ വിലയിരുത്തുമെന്നും ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു.

Keywords: News, Top-Headlines, Kasaragod,Malayalam-News, Kasaragod-News,Kerala, Nava Kerala Sadas, Malayalam News, Always Muslim League activist: N A Aboobacker says