city-gold-ad-for-blogger
Aster MIMS 10/10/2023

ജാഗ്രത പോർടെലിൽ 17 വെന്റിലേറ്ററും ഒഴിവ്; കാസർകോട് മെഡികൽ കോളജിലേക്ക് വിളിച്ച യുവാവിനോട് ഇത് താൽകാലികമായി ഉണ്ടാക്കിയ ആശുപത്രിയാണെന്ന് മറുപടി നൽകി വെന്റിലേറ്റർ നിരസിച്ചതായി ആരോപണം

കാസർകോട്: (www.kassargodvartha.com 11.05.2021) സർകാരിൻ്റെ ജാഗ്രതാ പോർടെലിൽ കാസർകോട് മെഡികൽ കോളജിലെ 17 വെൻ്റിലേറ്ററും ഒഴിവുള്ളതായി കണ്ടതിനാൽ ബന്ധുവിന് വേണ്ടി വിളിച്ചപ്പോൾ അധികൃതർ നിരസിച്ചതായി യുവാവിന്റെ പരാതി. ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ ജനറൽ സെക്രടറി കൂടിയായ റാശിദ് മുഹ് യുദ്ദീൻ ഫേസ്ബുക് കുറിപ്പിലൂടെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള പോസ്റ്റുകളും വിഡിയോകളും ഡിലീറ്റ് ചെയ്യപ്പെട്ടതായും യുവാവ് പറഞ്ഞു.

ജാഗ്രത പോർടെലിൽ 17 വെന്റിലേറ്ററും ഒഴിവ്; കാസർകോട് മെഡികൽ കോളജിലേക്ക് വിളിച്ച യുവാവിനോട് ഇത് താൽകാലികമായി ഉണ്ടാക്കിയ ആശുപത്രിയാണെന്ന് മറുപടി നൽകി വെന്റിലേറ്റർ നിരസിച്ചതായി ആരോപണം


സ്വകാര്യ ആശുപത്രിയിൽ ഒഴിവില്ലാത്തത് കൊണ്ടാണ് യുവാവ് മെഡിക്കൽ കോളജുമായി ബന്ധപ്പെട്ടത്. 'ഇത് താൽകാലികമായി ഉണ്ടാക്കിയ ആശുപത്രിയാണ്. ഇവിടെ വെൻ്റിലേറ്റർ ചെയ്യുന്നില്ല, ഇവിടെ കൊണ്ട് വന്നിട്ട് കാര്യമില്ല. മറ്റ് സൗകര്യങ്ങളില്ലാത്തത് കൊണ്ട് വെൻ്റിലേറ്റർ പ്രവർത്തിപ്പിക്കാനാവില്ല' എന്ന് അധികൃതർ മറുപടി നൽകിയതായി റാശിദ് പറഞ്ഞു.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം:

കാസർകോട് ജില്ലയിലെ വെൻറിലേറ്ററുകളുടെ ലഭ്യതയുമായി ബന്ധപ്പെട്ട് ഞാൻ ഇന്ന് ഉച്ചയ്ക്ക് 1:30 ന് ഫേസ് ബുക്കിൽ ഇട്ട പോസ്റ്റും...

Posted by Rashid Mohyideen Hamza on  Monday, 10 May 2021

Keywords: Kasaragod, Kerala, News, Social-Media, Top-Headlines, Hospital, Medical College, Secretary, Allegation that ventilator refused when young man called Kasargod Medical College. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia