Quarry | വെള്ളരിക്കുണ്ടിലെ കരിങ്കൽ ഖനനം നടന്നുവന്നത് 3 മുറികൾക്കുള്ള കെട്ടിട നിർമാണ പെർമിറ്റിന്റെ മറവിലെന്ന് ആരോപണം
Feb 2, 2024, 20:08 IST
/ സുധീഷ് പുങ്ങംചാൽ
വെള്ളരിക്കുണ്ട്: (KasaragodVartha) മൂന്ന് മുറികളുള്ള കെട്ടിടം നിർമിക്കാൻ വേണ്ടി പഞ്ചായതിൽ നിന്നും നേടിയെടുത്ത ബിൽഡിങ് പെർമിറ്റ് ഉപയോഗിച്ചാണ് ഷോപിംഗ് മോളും സിനിമാ തീയേറ്ററും നിർമിക്കാനെന്ന പേരിൽ വെള്ളരിക്കുണ്ട് ടൗണിൽ കഴിഞ്ഞ അഞ്ചുമാസമായി കരിങ്കൽ ഖനനം നടത്തിയതെന്ന് ആക്ഷേപം. ബളാൽ പഞ്ചായതിലെ പതിനാലാം വാർഡിൽപ്പെട്ട വെള്ളരിക്കുണ്ടിലെ പിന്റു ചാക്കോ, സ്നേഹ റോസ് എന്നിവരുടെ പേരിലാണ് 2023 ജൂലൈ മാസത്തിൽ പഞ്ചായത് കെട്ടിട നിർമാണ പെർമിറ്റ് അനുവദിച്ചത്.
എന്നാൽ പെർമിറ്റിൽ പാറപൊട്ടിക്കുവാനോ മണ്ണ് നീക്കം ചെയ്യുവാനോ അനുമതി നൽകിയിരുന്നില്ലെന്നാണ് പറയുന്നത്. പാറ പൊട്ടിച്ചു മാറ്റാൻ മൈനിംഗ് ആൻഡ് ജിയോളജിയിൽ അപേക്ഷ നൽകിയിരുന്നുവെങ്കിലും അനുമതി ലഭിച്ചിരുന്നില്ലെന്നാണ് വിവരം. പഞ്ചായതിലാകട്ടെ വെറും 427 രൂപയാണ് ഫീസ് ഇനത്തിൽ അടച്ചിട്ടുള്ളത്. ഇതിനിടയിൽ പൊട്ടിച്ച കല്ലുകൾ കടത്തി കൊണ്ട് പോകാനായി നിലവിൽ സമ്പാദിച്ച ബിൽഡിങ് പെർമിറ്റ് റദ്ദ് ചെയ്ത് വീട് നിർമാണത്തിനുള്ള പെർമിറ്റ് നേടാൻ നോക്കിയിരുന്നുവെങ്കിലും പഞ്ചായത് അനുമതി നൽകിയിരുന്നില്ലെന്നാണ് സൂചന.
നേരത്തെ പിന്റു ചാക്കോയും സ്നേഹ റോസും സമർപിച്ച കെട്ടിട നിർമാണ അപേക്ഷയിന്മേൽ കുറച്ചു കല്ലുകൾ പൊട്ടിച്ചു മാറ്റുന്നതിനായാണ് ബിൽഡിങ് പ്ലാൻ സമർപിച്ചിരുന്നത്. പാറ പൊട്ടിച്ചു മാറ്റാൻ ജിയോളജി വകുപ്പിന് മാത്രമേ അനുമതി നൽകാനാവൂ. എന്നാൽ ജിയോളജി വകുപ്പിന്റെ അനുമതി ഇല്ലാതെയാണ് പഞ്ചായതിലെ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ച് ഇരുവരും കെട്ടിട നിർമാണ പെർമിറ്റ് നേടി എടുക്കുകയും വെള്ളരിക്കുണ്ട് ടൗണിൽ കരിങ്കൽ ഖനനം നടത്തിവരികയും ചെയ്തതെന്നാണ് ആരോപണം.
പഞ്ചായത് നൽകിയ ബിൽഡിങ് പെർമിറ്റിന്റെ അടിസ്ഥാനത്തിൽ അനധികൃതമായി നിഷ്കർഷിച്ച സ്ഥലത്ത് കരിങ്കൽ ഖനനം നടത്തിയിട്ടുണ്ടെങ്കിൽ അപേക്ഷകർക്കെതിരെ കർശനനടപടികൾ ഉണ്ടാകുമെന്ന് ബളാൽ പഞ്ചായത് അസി. സെക്രടറി രജീഷ് കാരായി കാസർകോട് വാർത്തയോട് പറഞ്ഞു. നിയമങ്ങൾ ലംഘിച്ച് കരിങ്കൽ ക്വാറി പ്രവർത്തിക്കുന്നതായുള്ള പരാതിക്ക് പിന്നാലെ പ്രവർത്തനം താൽകാലികമായി നിർത്തിവെക്കാൻ നേരത്തെ വെള്ളരിക്കുണ്ട് തഹസിൽദർ പി വി മുരളി ഉത്തരവിട്ടിരുന്നു. നിലവിൽ ആവശ്യമായ രേഖകൾ ഒന്നും തന്നെ ഇല്ലാതെയാണ് വെള്ളരിക്കുണ്ടിൽ വൻതോതിലുള്ള കരിങ്കൽ ഖനനം നടന്നിട്ടുള്ളതെന്ന് റവന്യൂ വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടിട്ടുണ്ട്.
Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Allegation that quarrying of granite done under guise of building permit for 3 rooms.