city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Allegation | കൈക്കൂലിക്കേസിൽ വിജിലൻസിന് പരാതി നൽകിയ ഗസ്റ്റ് അധ്യാപകനെ കേന്ദ്രസർവകലാശാല പുറത്താക്കിയതായി ആരോപണം; അഭിമുഖത്തിന്റെ ഫലത്തിൽ അടക്കം കൃത്രിമം നടത്തിയെന്നും ആക്ഷേപം; വി സി ഇൻചാർജിന്റെ പ്രതികാര നടപടിയെന്ന് അധ്യാപകൻ; ഫലത്തിന്റെ പകർപ്പ് കാസർകോട് വാർത്തയ്ക്ക് ലഭിച്ചു

കാസർകോട്: (KasargodVartha) കൈക്കൂലിക്കേസിൽ വിജിലൻസിന് പരാതി നൽകിയ ഗസ്റ്റ് അധ്യാപകൻ കെ രാമാനന്ദിനെ കേരള കേന്ദ്രസർവകലാശാല പുറത്താക്കിയതായി ആരോപണം. സോഷ്യൽവർക് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപകനെ നിയമിക്കാനായി നടന്ന ഇൻ്റർവ്യൂവിലാണ് നടപടി. അഭിമുഖത്തിന്റെ ഫലത്തിലടക്കം കൃത്രിമം നടത്തിയാണ് ഗസ്റ്റ് അധ്യാപകനെ പുറത്താക്കിയതെന്നാണ് ഉയർന്നിരിക്കുന്ന ആക്ഷേപം. ഫലത്തിന്റെ പകർപ് കാസർകോട് വാർത്തയ്ക്ക് ലഭിച്ചു. അതേസമയം അധ്യാപക-അനധ്യാപക ജീവനക്കാർക്കിടയിലും വിദ്യാർഥി സംഘടനകൾക്കിടയിലും ഇതിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.
  
Allegation | കൈക്കൂലിക്കേസിൽ വിജിലൻസിന് പരാതി നൽകിയ ഗസ്റ്റ് അധ്യാപകനെ കേന്ദ്രസർവകലാശാല പുറത്താക്കിയതായി ആരോപണം; അഭിമുഖത്തിന്റെ ഫലത്തിൽ അടക്കം കൃത്രിമം നടത്തിയെന്നും ആക്ഷേപം; വി സി ഇൻചാർജിന്റെ പ്രതികാര നടപടിയെന്ന് അധ്യാപകൻ; ഫലത്തിന്റെ പകർപ്പ് കാസർകോട് വാർത്തയ്ക്ക് ലഭിച്ചു

ഇക്കഴിഞ്ഞ ജനുവരി 10നാണ് കേന്ദ്രസർവകലാശാലയിലെ സോഷ്യൽ വർക് വിഭാഗം മേധാവിയായിരുന്ന എ കെ മോഹനനെ ഗസ്റ്റ് അധ്യാപകൻ്റെ പരാതിയെ തുടർന്ന് കൈക്കൂലി വാങ്ങുന്നതിനിടെ സംസ്ഥാന വിജിലൻസ് അറസ്റ്റ് ചെയ്തത്. വി സി ഇൻചാർജ്, ഡെപ്യൂടി രജിസ്ട്രാർ എന്നിവരുമായുള്ള തൻ്റെ ബന്ധം ഉപയോഗിച്ച് പുനർനിയമനം, പി എച് ഡി അഡ്മിഷൻ, ശമ്പളയിനത്തിൽ അരിയറായി ലഭിക്കാനുണ്ടായിരുന്ന തുക തുടങ്ങിയവ നേടിത്തരാമെന്നായിരുന്നു പ്രൊഫ. മോഹൻ്റെ വാഗ്ദാനമെന്നാണ് ആരോപണം. എന്നാൽ ഗസ്റ്റ് അധ്യാപകൻ ഇക്കാര്യം വിജിലൻസിൽ അറിയിക്കുകയായിരുന്നു.

കൈക്കൂലി കേസിൽ പരാതിക്കാരനായ ഗസ്റ്റ് അധ്യാപകൻ്റെ കരാർ കാലാവധി അവസാനിച്ചതിനെ തുടർന്ന് ജനുവരി 19നാണ് വിവാദ അഭിമുഖം നടന്നത്. വിജിലൻസ് പിടികൂടിയ എ കെ മോഹനനുമായി അടുത്ത ബന്ധമുള്ള അധ്യാപികയെയാണ് സബ്ജക്ട് എക്സ്പേർട് എന്ന നിലയിൽ അഭിമുഖത്തിൽ പങ്കെടുപ്പിച്ചതെന്നാണ് പ്രധാന വിമർശനം. തന്നെ ഏത് വിധേനയും പുറത്താക്കുക എന്ന ലക്ഷ്യത്തോടെ വി സി ഇൻചാർജ് കെ സി ബൈജുവാണ് ഇതിന് നേതൃത്വം നൽകിയതെന്ന് ഗസ്റ്റ് അധ്യാപകൻ കെ രാമാനന്ദ് കാസർകോട് വാർത്തയോട് പ്രതികരിച്ചു.

അഭിമുഖത്തെ തുടർന്ന് കഴിഞ്ഞ ദിവസം ഫലം പ്രസിദ്ധീകരിച്ചെങ്കിലും വെയിറ്റിംഗ് ലിസ്റ്റ് ഇല്ലാത്തതാണ് കൂടുതൽ സംശയത്തിനിടയാക്കിയത്. തൻ്റെ പേര് വെയിറ്റിങ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതിനാലാണ് ഇത് മറച്ചുവെക്കുന്നതെന്ന് ഗസ്റ്റ് അധ്യാപകൻ ആരോപിക്കുന്നു. അതേസമയം മാതമാറ്റിക്സ്, ജിയോളജി, മലയാളം തുടങ്ങി മറ്റ് വകുപ്പുകളിൽ മുമ്പ് നടന്നിട്ടുള്ള ഗസ്റ്റ് അധ്യാപക നിയമന പട്ടികയിലെല്ലാം വെയിറ്റിങ് ലിസ്റ്റ് ഉൾപ്പെടുത്തിയിട്ടുമുണ്ടെന്നാണ് പറയുന്നത്.
  
Allegation | കൈക്കൂലിക്കേസിൽ വിജിലൻസിന് പരാതി നൽകിയ ഗസ്റ്റ് അധ്യാപകനെ കേന്ദ്രസർവകലാശാല പുറത്താക്കിയതായി ആരോപണം; അഭിമുഖത്തിന്റെ ഫലത്തിൽ അടക്കം കൃത്രിമം നടത്തിയെന്നും ആക്ഷേപം; വി സി ഇൻചാർജിന്റെ പ്രതികാര നടപടിയെന്ന് അധ്യാപകൻ; ഫലത്തിന്റെ പകർപ്പ് കാസർകോട് വാർത്തയ്ക്ക് ലഭിച്ചു

ഇനി അഥവാ ഇൻ്റർവ്യൂവിൽ രണ്ടാം സ്ഥാനക്കാർ ഇല്ലെങ്കിൽ ഫലം പ്രസിദ്ധീകരിക്കുമ്പോൾ അക്കാര്യം വെയിറ്റിംഗ് ലിസ്റ്റിൽ പ്രത്യേകം പരാമർശിക്കാറുണ്ട്. മാനജ്മെൻ്റ് സ്റ്റഡീസ് വകുപ്പിൽ മുമ്പ് നടന്ന ഗസ്റ്റ് അധ്യാപക അഭിമുഖത്തിന്റെ ഫലത്തിൽ വെയിറ്റിംഗ് ലിസ്റ്റ് എന്ന രീതിയിൽ 'ഇല്ല' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ ഫലങ്ങളെല്ലാം കേന്ദ്ര സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്. ഇതാണ് പ്രതികാര നടപടിയെന്ന സംശയത്തിന് കാരണമായതെന്നാണ് രാമാനന്ദ് വ്യക്തമാക്കുന്നത്.

Allegation | കൈക്കൂലിക്കേസിൽ വിജിലൻസിന് പരാതി നൽകിയ ഗസ്റ്റ് അധ്യാപകനെ കേന്ദ്രസർവകലാശാല പുറത്താക്കിയതായി ആരോപണം; അഭിമുഖത്തിന്റെ ഫലത്തിൽ അടക്കം കൃത്രിമം നടത്തിയെന്നും ആക്ഷേപം; വി സി ഇൻചാർജിന്റെ പ്രതികാര നടപടിയെന്ന് അധ്യാപകൻ; ഫലത്തിന്റെ പകർപ്പ് കാസർകോട് വാർത്തയ്ക്ക് ലഭിച്ചു

വെയിറ്റിങ് ലിസ്റ്റ് പ്രസിദ്ധീകരിക്കാത്ത പക്ഷം നീതിക്കായി കോടതിയെ സമീപിക്കാനാണ് ഗസ്റ്റ് അധ്യാപകൻ്റെ നീക്കം. കൈക്കൂലി കേസിൽ സസ്പെൻഷനിലുള്ള പ്രൊഫ. എ കെ മോഹനനെ അടുത്തിടെ യൂണിവേഴ്സിറ്റിയിൽ നടന്ന റിപബ്ലിക് ദിന പരിപാടിയിൽ പങ്കെടുപ്പിച്ചത് വൻ വിവാദമായിരുന്നു. വി സി ഇൻചാർജ് കെ സി ബൈജുവിന് മേൽ പ്രൊഫ. മോഹനുള്ള അമിത സ്വാധീനമാണ് ഇത് തെളിയിക്കുന്നതെന്ന വിമർശനമാണ് അന്ന് വ്യാപകമായി ചർച്ചയായത്.

ഇതിനെ തുടർന്ന് യൂണിവേഴ്സിറ്റി അധികൃതരുടെ അനുവാദമില്ലാതെയാണ് സസ്പെൻഷനിലുള്ള പ്രൊഫ. മോഹൻ റിപബ്ലിക് ദിന പരിപാടിയിൽ പങ്കെടുത്തതെന്ന് ചൂണ്ടിക്കാട്ടി രജിസ്ട്രാർ എം മുരളീധരൻ നമ്പ്യാർ വാർത്താകുറിപ്പ് ഇറക്കിയിരുന്നു. കൈക്കൂലിക്കെതിരെ നിയമപരമായി പ്രതികരിച്ച ഗസ്റ്റ് അധ്യാപകനെ മാതൃകാപരമായി സംരക്ഷിക്കുന്നതിന് പകരം വി സി ഇൻചാർജ് പ്രതികാര നടപടി സ്വീകരിക്കുന്നത് അഴിമതിക്ക് കുടപിടിക്കുന്നതിന് തുല്യമാണെന്ന് ഒരു വിഭാഗം സർവകലാശാലാ അധ്യാപകർ പ്രതികരിച്ചു.

Keywords:  News, Top-Headlines, Malayalam-News, Kasargod, Kasaragod-News, Kerala, Kerala-News, Allegation that Central University expelled guest teacher who complained to vigilance in bribery case.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia