Accidental Death | മാവേലിക്കരയില്‍ ആംബുലന്‍സും പിക് അപ് വാനും കൂട്ടിയിടിച്ച് വാഹനത്തിലുണ്ടായിരുന്ന രോഗി മരിച്ചു; അപകടം യുവാവിനെ മെഡികല്‍ കോളജ് ആശുപത്രിലേയ്ക്ക് കൊണ്ടുപോകവെ
Dec 16, 2023, 08:02 IST
ആലപ്പുഴ: (KasargodVartha) മാവേലിക്കരയില്‍ ആംബുലന്‍സും പിക് അപ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് ആംബുലന്‍സിലുണ്ടായിരുന്ന രോഗി മരിച്ചു. ചെറിയനാട് പാലിയത്തെ 39 കാരനായ പ്രശാന്ത് ആണ് ദാരുണമായി മരിച്ചത്. അസുഖത്തെ തുടര്‍ന്ന് പ്രശാന്തിനെ ആലപ്പുഴ മെഡികല്‍ കോളജ് ആശുപത്രിലേയ്ക്ക് കൊണ്ടുപോകവെ ആയിരുന്നു അപകടം.
വെള്ളിയാഴ്ച രാത്രി 8.45 ഓടെ മാവേലിക്കര മിച്ചല്‍ ജംഗ്ഷനിലായിരുന്നു സംഭവം. ഈ സമയം അതുവഴിയെത്തിയ റവന്യൂ മന്ത്രി കെ രാജന്‍ സ്ഥലത്തെത്തി അഗ്നിരക്ഷാസേനയെയും പൊലീസിനേയും വിവരം ധരിപ്പിക്കുകയും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുകയും ചെയ്തു. പൊലീസും അഗ്നിരക്ഷാസേനയുമെത്തി ആവശ്യമായ നടപടികള്‍ സ്വീകരിച്ചതിന് ശേഷമാണ് റവന്യൂ മന്ത്രി മടങ്ങിയത്. നവകേരള സദസ്സിന്റെ ഹരിപ്പാട് മണ്ഡലത്തിലെ സ്വീകരണത്തിന് ശേഷം മാവേലിക്കരയിലേയ്ക്ക് പോകുന്ന വഴിയായിരുന്നു വാഹനം അപകടത്തില്‍പ്പെട്ടത് കണ്ടത്.
Keywords: News, Kerala, Kerala-News, Accident-News, Top-Headlines, Alappuzha-News, Alappuzha News, Accident, Road, Accidental Death. Died, Patient, One Died, Mavelikara News, Ambulance Accident, Alappuzha: One died in Mavelikara ambulance accident.