city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Fire Accident | ആലപ്പുഴയില്‍ രോഗിയുമായി ചികിത്സയ്ക്ക് പോവുകയായിരുന്ന കാറിന് തീപ്പിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ആലപ്പുഴ: (KasragodVartha) ഹരിപ്പാട് ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. രോഗിയുമായി ചികിത്സയ്ക്ക് പോവുകയായിരുന്ന വാഹനത്തിന് തീപ്പിടിച്ചെങ്കിലും യാത്രക്കാര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ദേശീയപാതയില്‍ കരുവാറ്റ ടി ബി ജംഗ്ഷന്‍ സമീപമായിരുന്നു സംഭവം.

മൂന്ന് യാത്രക്കാരായിരുന്നു കാറില്‍ ഉണ്ടായിരുന്നത്. ടി ബി ജംഗ്ഷനില്‍ എത്തിയപ്പോള്‍ കാറില്‍ നിന്നും പുക ഉയരുന്നത് കണ്ടതോടെ ഡ്രൈവര്‍ ശരീഫ് വാഹനം ഒതുക്കി നിര്‍ത്തുകയും യാത്രക്കാരെ വളരെ പെട്ടെന്ന് പുറത്തിറക്കുകയും ചെയ്തതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.

കിഡ്‌നി മാറ്റി വെക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്നുള്ള ചികിത്സയ്ക്കായി സ്ത്രീയുമായി തിരുവനന്തപുരത്തുനിന്ന് എറണാകുളത്തെ ആശുപത്രിയിലേക്ക് പോവുകയായിരുന്ന വാഹനമാണ് അഗ്നിക്കിരയായത്. തീ ആളിപ്പടര്‍ന്നതോടെ പ്രദേശവാസികള്‍ അഗ്‌നിശമനസേനയെ വിവരമറിയിക്കുകയായിരുന്നു. തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും വാഹനം പൂര്‍ണമായും കത്തിക്കരിഞ്ഞു.

Fire Accident | ആലപ്പുഴയില്‍ രോഗിയുമായി ചികിത്സയ്ക്ക് പോവുകയായിരുന്ന കാറിന് തീപ്പിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അതേസമയം, കഴിഞ്ഞ ദിവസം കോഴിക്കോട് വടകര ആയഞ്ചേരിയിലും ടൗണില്‍ രാത്രി ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചിരുന്നു അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കാറില്‍ നിന്ന് പുക ഉയരുന്നതോടെ കാര്‍ ഓടിച്ചയാള്‍ ഇറങ്ങിയോടുകയായിരുന്നു. വിവാഹ ആഘോഷത്തിനായി പോവുകയായിരുന്ന ഈ കാറിലുണ്ടായിരുന്ന കുടുംബവും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

Keywords: News, Kerala, Kerala-News, Accident-News, Top-Headlines, Alappuzha News, Car, Caught, Fire, Running, Driver, Vehicle, Fire Force, Accident, Passengers, Patient, Treatment, Alappuzha: Car caught fire while running.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia