city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രവാസികളെ വാക്സിൻ നൽകാനുള്ള മുൻഗണനാ വിഭാഗത്തിൽ ഉൾപെടുത്തണമെന്ന് എ കെ എം അശ്‌റഫ് എം എൽ എ; ക്ഷീരകർഷകർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണം; മുഖ്യമന്ത്രിക്ക് നിവേദനം

മഞ്ചേശ്വരം: (www.kasargodvartha.com 20.05.2021) പ്രവാസികളെ വാക്സിൻ നൽകാനുള്ള മുൻഗണനാ വിഭാഗത്തിൽ ഉൾപെടുത്തണമെന്ന് എ കെ എം അശ്‌റഫ് എം എൽ എ. ആവശ്യമായ നടപടികൾ അടിയന്തിര പ്രധാന്യത്തോടെ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് അദ്ദേഹം നിവേദനം നൽകി.

ജോലി ചെയ്യുന്ന രാജ്യത്ത് തിരിച്ചു പോകണമെങ്കിൽ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിക്കണമെന്ന നിബന്ധനയാണ് നിലവിലുള്ളത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ഏറ്റവും കൂടുതൽ പ്രയാസങ്ങൾ നേരിട്ടവരാണ് പ്രവാസികൾ. നാടിന്റെ നട്ടെല്ലായി പ്രവർത്തിക്കുകയും വികസന ക്ഷേമ ആരോഗ്യ മേഖലകളിൽ ഒരുപാട് സേവനങ്ങൾ കാഴ്ചവെക്കുകയും ചെയ്‌ത പ്രവാസികൾ നാട്ടിൽ വന്നു തിരിച്ചു ജോലിചെയ്യുന്ന സ്ഥലത്തേക്ക് പോകാൻ പറ്റാത്ത സാഹചര്യത്തിലാണ് ഉള്ളത്. അതിനാൽ പ്രത്യേക പരിഗണനയോടെ മുൻഗണനാ ലിസ്റ്റിൽ ഉൾപെടുത്തി പ്രവാസികൾക്ക് വാക്സിൻ കാലതാമസമില്ലാതെ നൽകണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു.

പ്രവാസികളെ വാക്സിൻ നൽകാനുള്ള മുൻഗണനാ വിഭാഗത്തിൽ ഉൾപെടുത്തണമെന്ന് എ കെ എം അശ്‌റഫ് എം എൽ എ; ക്ഷീരകർഷകർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണം; മുഖ്യമന്ത്രിക്ക് നിവേദനം

വൈകുന്നേരങ്ങളിൽ പാൽ സംഭരിക്കുന്നത് നിർത്തിവെച്ച് മിൽമ നിയന്ത്രണമേർപെടുത്തിയത് ആയിരക്കണക്കിന് ക്ഷീരകർഷകരെ ദുരിതത്തിലേക്ക് തള്ളിയിടുന്നതാണ്. ലോക് ഡൗൺ മൂലം പാലിൻ്റെ പ്രാദേശിക വില്പന കുറഞ്ഞതാണ് മിൽമയുടെ ഇത്തരത്തിലുള്ള തീരുമാനത്തിന് പിന്നിലെന്ന് പറയുന്നു. ഇത് ക്ഷീരമേഖലയിൽ വൻ പ്രതിസന്ധി സൃഷ്ടിക്കും. കർഷകരിൽ നിന്ന് പാൽ സംഭരിച്ച് കൂടുതൽ മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കുന്നതിന് മിൽമയ്ക്ക് നിർദേശം നൽകണമെന്നും ദുരിതമനുഭവിക്കുന്ന സംസ്ഥാനത്തെ ക്ഷീരകർഷകർക്ക് പ്രത്യേക പാകേജ് നടപ്പിലാക്കുന്നതിനു ആവശ്യമായ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ നിവേദനത്തിൽ എ കെ എം അശ്‌റഫ് ആവശ്യപ്പെട്ടു.

Keywords:  Kerala, News, Kasaragod, Top-Headlines, Manjeshwaram, MLA, Pinarayi-Vijayan, Vaccinations, COVID-19, Corona, Milk, Farmer, AKM Ashraf MLA urges expatriates to be included in priority category of vaccination; The problems faced by dairy farmers need to be addressed; Petition to the Chief Minister.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia