കുട്ടികളുമായി വഴക്കിടാതിരിക്കാൻ ഉപദേശിച്ചു; പിന്നാലെ പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
Oct 9, 2020, 12:37 IST
മംഗളൂരു: (www.kasargodvartha.com 09.10.2020) കുട്ടികളുമായി വഴക്കിടാതിരിക്കാൻ ഉപദേശിച്ചതിന് പിന്നാലെ പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൂഡ്ബിദ്രിയിലെ മൊദുമര്നാഡിലെ ഗുഡ്ഡാ മേലുവില് കരുണാകര - സുശീല ദമ്പതികളുടെ മകള്‍ പൂജ (13) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ ബന്ധുക്കളായ കുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടി ചെറിയ കുട്ടികളെ ശല്യപ്പെടുത്തിയപ്പോള്‍ മൂത്ത സഹോദരി ഉപദേശിച്ചിരുന്നു.
പിന്നീട് പെണ്‍കുട്ടിയെ വീടിനടുത്തുള്ള മരക്കൊമ്പില്‍ ഷാള്‍ കെട്ടി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് മൂഡ്ബിദ്രി പോലീസ് കേസെടുത്തിട്ടുണ്ട്.
പിന്നീട് പെണ്‍കുട്ടിയെ വീടിനടുത്തുള്ള മരക്കൊമ്പില്‍ ഷാള്‍ കെട്ടി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് മൂഡ്ബിദ്രി പോലീസ് കേസെടുത്തിട്ടുണ്ട്.
Keywords: Karnataka, News, Girl, Child, Suicide, Top-Headlines, Hanged, Death, Children, Playing, Scold, Advised not to quarrel with children; Girl found hanged