city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Public Prosecutor | കാസര്‍കോട് ജില്ലാ പബ്ലിക് പ്രോസിക്യൂടർ അഡ്വ. ദിനേശ് കുമാർ തുടരും; കാലാവധി നീട്ടി നൽകി സർകാർ ഉത്തരവിറങ്ങി; പ്രവർത്തന മികവ് തുണയായി

കാസര്‍കോട്: (www.kasargodvartha.com) കാസര്‍കോട് ജില്ലാ പബ്ലിക് പ്രോസിക്യൂടറായി അഡ്വ. ദിനേശ് കുമാർ തുടരും. ഇതുസംബന്ധിച്ച് സർകാർ ഉത്തരവ് പുറത്തിറങ്ങി. ജില്ലാ കലക്ടറുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് കാലാവധി നീട്ടിയത്. വിരമിക്കുന്ന പ്രായമായ 60 വയസ് തികയുന്ന 2024 മെയ് 29 വരെ അദ്ദേഹം പദവിയിലുണ്ടാവും. സംസ്ഥാന സർകാരിന് വേണ്ടി നിയമ സെക്രടറി വി ഹരി നായരാണ് ഉത്തരവിറക്കിയത്.

Public Prosecutor | കാസര്‍കോട് ജില്ലാ പബ്ലിക് പ്രോസിക്യൂടർ അഡ്വ. ദിനേശ് കുമാർ തുടരും; കാലാവധി നീട്ടി നൽകി സർകാർ ഉത്തരവിറങ്ങി; പ്രവർത്തന മികവ് തുണയായി

ക്രിമിനല്‍ അഭിഭാഷകനായി ശ്രദ്ധേയനായ അഡ്വ. ദിനേശ് കുമാർ 2019 നവംബർ 23 നാണ് ജില്ലാ പബ്ലിക് പ്രോസിക്യൂടറായി നിയമിതനായത്. അന്നത്തെ ജില്ലാ പബ്ലിക് പ്രോസിക്യൂടര്‍ അഡ്വ. പി വി ജയരാജന്‍ മൂന്ന് വര്‍ഷത്തെ സേവനത്തിന് ശേഷം സ്ഥാനമൊഴിഞ്ഞതോടെയാണ് പകരം ദിനേശിനെ നിയമിച്ചത്. പബ്ലിക് പ്രോസിക്യൂടറായുള്ള കാലയളവിലെ ദിനേശിന്റെ പ്രവർത്തന മികവ് കണക്കിലെടുത്താണ് കാലാവധി നീട്ടി നൽകാനുള്ള തീരുമാനമുണ്ടായത്.

നിരവധി കേസുകളിൽ പ്രതികൾക്ക് അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കുന്നതിലൂടെ ഇരകൾക്ക് നീതി ഉറപ്പാക്കാൻ അദ്ദേഹത്തിന്റെ ഇടപെടൽ തുണയായിട്ടുണ്ട്. പ്രമാദമായ സുബൈദ വധക്കേസിൽ പ്രതിക്ക് ശിക്ഷ വാങ്ങിക്കൊടുക്കാനും ദിനേശിന്റെ പ്രവർത്തന ഫലമായി സാധിച്ചു. പുലിയന്നൂര്‍ ജാനകി വധക്കേസ് തുടങ്ങി നിരവധി കേസുകളിൽ അദ്ദേഹം കോടതിയിൽ ഹാജരായി. അഭിഭാഷകനായി 1989 ലാണ് ദിനേശ് കുമാർ പ്രാക്ടീസ് തുടങ്ങിയത്. പ്രമുഖ ക്രിമിനല്‍ അഭിഭാഷകനും കാഞ്ഞങ്ങാട്ടെ മുന്‍ എം എല്‍ എയുമായ പരേതനായ കെ പുരുഷോത്തമന്റെ മകനാണ് അഡ്വ. ദിനേശ് കുമാർ.

Public Prosecutor | കാസര്‍കോട് ജില്ലാ പബ്ലിക് പ്രോസിക്യൂടർ അഡ്വ. ദിനേശ് കുമാർ തുടരും; കാലാവധി നീട്ടി നൽകി സർകാർ ഉത്തരവിറങ്ങി; പ്രവർത്തന മികവ് തുണയായി

Keywords:  Latest-News, Top-Headlines, Kasaragod, Court, District Collector, Government-of-Kerala, Order, Kanhangad, MLA, Adv. Dinesh Kumar will continue as Kasaragod District Public Prosecutor.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia