Acidity | വയര്‍ വീര്‍ത്തതുപോലെയുണ്ടോ? ചില ഭക്ഷണങ്ങള്‍ വേണ്ടെന്ന് വച്ചാൽ ഗ്യാസ് ട്രബിൾ പരിഹരിക്കാം
Feb 8, 2024, 14:16 IST
കൊച്ചി: (KasargodVartha) പലതരം അസ്വാസ്ഥ്യങ്ങളാണ് ഗ്യാസ്ട്രബിള്‍ (Gas Trouble). എന്നാല്‍ ഇതൊരു രോഗമല്ലെങ്കിലും പല രോഗങ്ങളുടെയും ലക്ഷണമാണെന്ന് വിദഗ്ധര്‍ പറയുന്നു. വന്‍കുടലില്‍ ഉണ്ടാകുന്ന വാതകങ്ങള്‍ പുറത്തേക്ക് പോകാതെ കെട്ടി നില്‍ക്കുമ്പോഴാണ് വയര്‍ വീര്‍ത്തുനിന്ന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്.
അമിതമായ അധോവായു, ഏമ്പക്കം, പുളിച്ചുതികട്ടല്‍, വയര്‍ വീര്‍ത്തിരിക്കുക, നെഞ്ചെരിച്ചില്‍, ചിലരില്‍ നെഞ്ചുവേദനയായും പുറം വേദനയായും അനുഭവപ്പെടാം, വയറിന്റെ പലഭാഗങ്ങളിലായുള്ള വേദന ഇതെല്ലാം ഗ്യാസ്ട്രബിളിന്റെ ലക്ഷണങ്ങളാണ്. ഏമ്പക്കമായി മുകളിലൂടെയും അധോവായുവായി താഴേക്കുമായാണ് വയറ്റില്‍ നിന്ന് പ്രധാനമായും ഗ്യാസ് പോകുന്നത്.
ഭക്ഷണം കഴിക്കുമ്പോള്‍ വിഴുങ്ങുന്ന വായു, ദഹനപ്രക്രിയ കുറയുമ്പോള്‍, മദ്യപാനം, പുകവലി, ചില മരുന്നുകളുടെ ഉപയോഗം, അമിതമായ മാനസിക സമ്മര്‍ദം, പയര്‍ വര്‍ഗങ്ങള്‍, കിഴങ്ങ് വര്‍ഗങ്ങള്‍, അമ്ലരസം കൂടുതല്‍ അടങ്ങിയ ഭക്ഷണപദാര്‍ഥങ്ങള്‍, അന്നജം കൂടുതല്‍ അടങ്ങിയ ഭക്ഷണപദാര്‍ഥങ്ങള്‍ കൂടാതെ ആസ്പിരിന്‍ (Aspirin), സ്റ്റീറോയ്ഡുകള്‍ (Steroids), എരിത്രോമൈസിന്‍ (Erythromycin) തുടങ്ങിയ ഗുളികകള്‍ കഴിക്കുന്നതിലൂടെയും ഗ്യാസ് ഉണ്ടാക്കാന്‍ സാധ്യതയുണ്ട്.
ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍:
പയര്‍ വര്‍ഗങ്ങള്‍, ബീന്‍സ്, ഗോതമ്പ്, കാബേജ്, കോളിഫ്‌ലവര്‍, ബ്രൊക്കോളി, വെളുത്തുള്ളി, ബാര്‍ലി, പാലുല്‍പന്നങ്ങള്‍, ആപിള്‍, പിയര്‍ തുടങ്ങിയവയൊക്കെ ചിലരില്‍ ഗ്യാസ്, വയര്‍ വീര്‍ക്കുന്ന അവസ്ഥ തുടങ്ങിയവ ഉണ്ടാകാം. അത്തരക്കാര്‍ ഇവ കഴിക്കുന്നത് പരിമിതപ്പെടുത്തുക.
ചൂടും എരിവും കൂടുതലുള്ള ഭക്ഷണപദാര്‍ഥങ്ങള്‍, പുകവലി, രാത്രി വൈകിയുള്ള ഭക്ഷണം, വയര്‍ നിറച്ചുള്ള ഭക്ഷണം, കിഴങ്ങ് വര്‍ഗങ്ങള്‍, പാല്‍, ബേകറി പോലുള്ള മധുരപലഹാരങ്ങള്‍ ഒഴിവാക്കുകയും ഉള്ളി, തക്കാളി, ചോക്ലേറ്റ് എന്നിവ നിയന്ത്രിക്കുകയും ചെയ്യുന്നത് ആശ്വാസമുണ്ടാക്കും.
പ്രതിരോധം: മിതവും ക്രമവുമായ ഭക്ഷണരീതി സ്വീകരിക്കുക സ്ഥിരമായ വ്യായാമം. പുകവലിയും മദ്യപാനവും ഒഴിവാക്കുക. കോള പോലുള്ള കാര്‍ബണേറ്റഡ് പാനീയങ്ങള്‍ ഒഴിവാക്കുക. തണുത്തതും പഴകിയതുമായ ഭക്ഷണം ഒഴിവാക്കുക. ശരീരം അധികം അനങ്ങാതെ ദീര്‍ഘനേരം ഇരിക്കുന്നത് ഒഴിവാക്കുക. ഇടയ്ക്കിടെ കസേരയില്‍ നിന്ന് എഴുന്നേല്‍ക്കുകയോ ചെറുവ്യായാമങ്ങളോ ചെയ്യുക.ആഹാരസാധനങ്ങള്‍ വേണ്ടത്ര വേവിച്ചു കഴിക്കണം. വേവാത്ത ഭക്ഷണം ഗ്യാസിന് കാരണമാകും.
കഴിക്കേണ്ട ഭക്ഷണങ്ങള്‍:
1. ഇഞ്ചി: ദഹനത്തിന് സഹായിക്കുന്ന എന്‍സൈമുകള്‍ ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്നു. ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോള്‍ വയര്‍ വീര്‍ക്കുന്നത് തടയാനും ദഹനത്തിനും സഹായിക്കും.
2. ജീരകം: ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുള്ള ഇവ ദഹനം എളുപ്പമാക്കാനും ഗ്യാസ്ട്രബിള്‍ പോലെയുള്ള പ്രശ്‌നങ്ങളെ തടയാനും വയര്‍ വീര്‍ക്കുന്നത് തടയാനും സഹായിക്കും.
3. പപ്പായ: പപ്പായയില്‍ ദഹനത്തിന് സഹായിക്കുന്ന പപൈന്‍ എന്ന എന്‍സൈം അടങ്ങിയിട്ടുണ്ട്. അതിനാല്‍ പപ്പായ കഴിക്കുന്നതും ദഹനം എളുപ്പമാകാനും വയര്‍ വീര്‍ക്കുന്നത് തടയാനും സഹായിക്കും.
4. പെരുംജീരകം: ഇതില്‍ അടങ്ങിയിട്ടുള്ള പിനെന്‍, ലിമോണീന്‍, കാര്‍വോണ്‍ തുടങ്ങിയ ഘടകങ്ങള്‍ ഗ്യാസ്ട്രബിള്‍ പോലെയുള്ള പ്രശ്‌നങ്ങളെ തടയാന്‍ സഹായിക്കും.
5. പെപര്‍മിന്റ്: ദഹന പ്രശ്‌നങ്ങള്‍ ശമിപ്പിക്കാന്‍ സഹായിക്കുന്നതിന് പെപര്‍മിന്റും സഹായിക്കും.
അതേസമയം, വയറ്റില്‍ ഗ്യാസ് നിറഞ്ഞതുപോലെ തോന്നുക, ഏമ്പക്കം, ഓക്കാനം, തുടങ്ങിയ പ്രശ്‌നങ്ങള്‍ ഹൃദയാഘാതം മൂലവും ഉണ്ടാകാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതിനാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ വരുമ്പോള്‍ ഗ്യാസ്ട്രബിള്‍ ആണെന്ന് കരുതി ലഘുവായി എടുക്കാതെ ആദ്യം വൈദ്യസഹായം കൂടി തേടുക. ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Keywords: News, Kerala, Kerala-News, Top-Headlines, Lifestyle, Gas Trouble, Food, Cause, Problems, Bloating, Symptoms, Disease, Acidity disease symptoms.