city-gold-ad-for-blogger

Account Frozen | 1.24 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസിലെ പ്രതി ചായ കുടിച്ചതിന്റെ പണം നല്‍കിയത് യുപിഐ വഴി; കാസര്‍കോട്ടെ മിൽമ ബൂത് ഉടമയ്ക്ക് പണി കിട്ടി; ബാങ്ക് അകൗണ്ട് മരവിപ്പിച്ചു; കണ്ണീരുമായി അഹ്‌മദ് അലി

കാസര്‍കോട്: (KasargodVartha) ട്രേഡിങ് സ്ഥാപനത്തിന്റെ മറവില്‍ 1.24 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസിലെ പ്രതി ചായ കുടിക്കാന്‍ മില്‍മ ബൂതില്‍ ഓണ്‍ലൈന്‍ പേയ്മെന്റ് നടത്തിയതിന്റെ പേരില്‍ കടയുടമയുടെ അകൗണ്ട് മരവിപ്പിച്ചു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം മില്‍മ ബൂത് നടത്തുന്ന എ എ അഹ്‌മദ് അലിയുടെ കാനറാ ബാങ്കിലെ അകൗണ്ടാണ് പൊലീസിന്റെ നിര്‍ദേശ പ്രകാരം മരവിപ്പിച്ചത്.
       
Account Frozen | 1.24 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസിലെ പ്രതി ചായ കുടിച്ചതിന്റെ പണം നല്‍കിയത് യുപിഐ വഴി; കാസര്‍കോട്ടെ മിൽമ ബൂത് ഉടമയ്ക്ക് പണി കിട്ടി; ബാങ്ക് അകൗണ്ട് മരവിപ്പിച്ചു; കണ്ണീരുമായി അഹ്‌മദ് അലി

കോട്ടയം ജില്ലയിലെ ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുട്ടമ്പലത്തെ ലിനോയ് പി ജോര്‍ജിന്റെ പരാതിയില്‍ ക്രൈം നമ്പര്‍ 1789 പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതിയുടെ അകൗണ്ടിലൂടെ ഇടപാട് നടത്തിയവരുടെയെല്ലാം ബാങ്ക് അകൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുന്നത്. സൈബര്‍ സെലിന്റെ നിര്‍ദേശ പ്രകാരമായിരുന്നു ഈ തീരുമാനം. ഇതിന് മുമ്പും ഇത്തരത്തില്‍ ബാങ്ക് അകൗണ്ടുകള്‍ മരവിപ്പിക്കുന്നത് സംബന്ധിച്ച് മാധ്യമ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ പ്രതിയായിട്ടുള്ളവര്‍ നടത്തുന്ന ഇടപാടുകളുടെ അകൗണ്ടുകളെല്ലാം മരവിപ്പിക്കുമ്പോള്‍ നിരപരാധികളായ ഇത്തരം മില്‍മ ബൂത് ഏജന്റുമാരും വ്യാപാരികളും മറ്റുമാണ് കുടുങ്ങുന്നത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന ട്രേഡിങ് സ്ഥാപനത്തിലെ ഒരു യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാള്‍ സ്ഥിരമായി ചായ കുടിച്ച് കൊണ്ടിരുന്നത് അഹ്‌മദ് അലിയുടെ മില്‍മ ബൂതില്‍ നിന്നായിരുന്നു.


മിക്കവാറും ചായയ്ക്കുള്ള പണം നല്‍കിയിരുന്നത് യുപിഐ ഇടപാട് വഴിയായിരുന്നു. ഇതിന്റെ പേരിലാണ് അന്നന്ന് കിട്ടുന്ന വരുമാനം കൊണ്ട് ഉപജീവനം കഴിക്കുന്ന അഹ്‌മദ് അലിയുടെ അകൗണ്ട് മരവിപ്പിച്ചിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. പാല്‍ കൊണ്ടുവരുന്ന ഏജന്റിന് പണം നല്‍കാന്‍ ശ്രമിക്കുമ്പോഴാണ് അകൗണ്ട് മരവിപ്പിച്ചതായുള്ള വിവരം അറിയുന്നതെന്ന് അഹ്‌മദ് അലി കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

തുടര്‍ന്ന് സൈബര്‍ പൊലീസിലും ബാങ്കിലും എത്തിയപ്പോള്‍ അവര്‍ ഈ അകൗണ്ട് മരവിപ്പിച്ചിട്ടുള്ളതായും കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്ത കേസിലാണ് നടപടിയെന്നും അറിയിക്കുകയായിരുന്നു. ഒരു അഭിഭാഷകനെ വെച്ച് കോട്ടയത്ത് അന്വേഷണം നടത്താനാണ് അധികൃതര്‍ പറയുന്നത്. കുടുംബത്തിന്റെ ഏക ആശ്രയമായ താന്‍ കടയടച്ച് നിരപരാധിയായ ഒരു സംഭവത്തിന്റെ പേരില്‍ കോട്ടയത്തേക്ക് പോകേണ്ട സ്ഥിതിയാണെന്നും എന്താണ് ചെയ്യേണ്ടതെന്ന് തനിക്ക് അറിയില്ലെന്നും കണ്ണീരോടെ അഹ്‌മദ് അലി പറയുന്നു.
     
Account Frozen | 1.24 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസിലെ പ്രതി ചായ കുടിച്ചതിന്റെ പണം നല്‍കിയത് യുപിഐ വഴി; കാസര്‍കോട്ടെ മിൽമ ബൂത് ഉടമയ്ക്ക് പണി കിട്ടി; ബാങ്ക് അകൗണ്ട് മരവിപ്പിച്ചു; കണ്ണീരുമായി അഹ്‌മദ് അലി

10000 ത്തോളം രൂപയാണ് ആകെ അകൗണ്ടിലുള്ളത്. ഈ പണം കിട്ടാത്തത് കൊണ്ട് ഏറെ ബുദ്ധിമുട്ടിലായിരിക്കുകയാണെന്നും അഹ്‌മദ് അലി കൂട്ടിച്ചേര്‍ത്തു. കേസ് നടപടിയുടെ ഭാഗമായാണ് പ്രതിയായവരുടെ അകൗണ്ടില്‍ നിന്നും സാമ്പത്തിക ഇടപാട് നടത്തിയവരുടെ അകൗണ്ട് മരവിപ്പിച്ചതെന്നും മില്‍മ ബൂത് ഉടമയ്ക്ക് ബന്ധമൊന്നും ഇല്ലെങ്കില്‍ അന്വേഷണം നടത്തി മരവിപ്പിച്ചത് ഒഴിവാക്കുമെന്നുമാണ് കോട്ടയം ഈസ്റ്റ് പൊലീസ് അധികൃതര്‍ കാസര്‍കോട് വാര്‍ത്തയോട് പ്രതികരിച്ചത്.

Keywords: Bank Account, Police, Malayalam News, Kerala News, Kasaragod News, Financial Fraud, Accused in financial fraud case made online payments; Shopkeeper's account frozen.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia