city-gold-ad-for-blogger
Aster MIMS 10/10/2023

Potholes | വിദ്യാര്‍ഥിനിയുടെ മരണം: കലക്ടറുടെ നിര്‍ദേശത്തിന് പിന്നാലെ മണിക്കൂറുകള്‍ക്കുള്ളില്‍ റോഡിലെ അപകടക്കുഴികള്‍ അടക്കാന്‍ രംഗത്തിറങ്ങി പിഡബ്ല്യുഡി; ചെറിയ കുഴികള്‍ നികത്തി, വലിയ കുഴികള്‍ ബാക്കി; കണ്ണില്‍ പൊടിയിടാനെന്ന് നാട്ടുകാര്‍

കാസര്‍കോട്: (www.kasargodvartha.com) ജില്ലയിലെ വിവിധ റോഡുകളിലെ അപകട കുഴികള്‍ അടയ്ക്കാന്‍ ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍ നിര്‍ദേശം നല്‍കിയതിന് പിന്നാലെ മൂന്ന് മണിക്കൂറിനകം അധികൃതര്‍ വിവിധയിടങ്ങളില്‍ കുഴികള്‍ നികത്തി. കെ എസ് ടി പി റോഡിലെ കുഴിയില്‍ വീണ് ബുള്ളറ്റ് ബൈക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തിന് പിന്നാലെയാണ് അധികൃതരുടെ തിരക്കിട്ട നടപടിയുണ്ടായത്.
                   
Potholes | വിദ്യാര്‍ഥിനിയുടെ മരണം: കലക്ടറുടെ നിര്‍ദേശത്തിന് പിന്നാലെ മണിക്കൂറുകള്‍ക്കുള്ളില്‍ റോഡിലെ അപകടക്കുഴികള്‍ അടക്കാന്‍ രംഗത്തിറങ്ങി പിഡബ്ല്യുഡി; ചെറിയ കുഴികള്‍ നികത്തി, വലിയ കുഴികള്‍ ബാക്കി; കണ്ണില്‍ പൊടിയിടാനെന്ന് നാട്ടുകാര്‍

അതേസമയം കുഴിയടയ്ക്കല്‍ കണ്ണില്‍ പൊടിയിടാനെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പേരിന് ഓട്ടയടയ്ക്കല്‍ ജോലികള്‍ നടത്തുകയാണ് ചെയ്തതെന്നാണ് പരാതി. കളനാട് മസ്ജിദിന് സമീപത്തെ അപകട കുഴികളില്‍ ഒരു ഭാഗത്ത് ചെറിയ രീതിയില്‍ അടച്ചുപോവുകയാണ് അധികൃതര്‍ ചെയ്തത്. അതേസമയം മറുഭാഗത്ത് വലിയ കുഴിയുണ്ടായിരുന്നത് നാട്ടുകാര്‍ മണ്ണിട്ട് നികത്തിയത് മാത്രമാണ് ഇപ്പോഴും അതേപടി നിലനില്‍ക്കുന്നത്. ഇത് അടുത്ത മഴയ്ക്ക് ഒലിച്ചുപോവാന്‍ മാത്രമുള്ളതാണ്. മഴയില്ലാത്ത ഈ സമയത്ത് ബന്ധപ്പെട്ടവര്‍ക്ക് കുഴി അടക്കാന്‍ നടപടികള്‍ സ്വീകരിച്ചുകൂടേയെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.

കുഴിയടക്കല്‍ സംബന്ധിച്ച് അധികൃതര്‍ പറയുന്നത് ഇങ്ങനെ

ചെര്‍ക്കള ടൗണില്‍ യാത്രക്കാര്‍ക്ക് ഭീഷണിയായ കുഴി കേരള റോഡ് ഫണ്ട് ബോര്‍ഡ് എഞ്ചിനീയര്‍മാരുടെ നേതൃത്വത്തില്‍ ബുധനാഴ്ച്ച ഉച്ചയ്ക്ക് അടച്ചു. ചെര്‍ക്കള കല്ലടുക്ക റോഡിലെ കുഴികളും അടച്ചു ഗതാഗത യോഗ്യമാക്കി. മേല്‍പ്പറമ്പ് ജംഗ്ഷന് സമീപം റീടാറിംഗ് ഇളകി രൂപപ്പെട്ട കുഴി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാരുടെ മേല്‍നോട്ടത്തില്‍ അടച്ചു.
   
Potholes | വിദ്യാര്‍ഥിനിയുടെ മരണം: കലക്ടറുടെ നിര്‍ദേശത്തിന് പിന്നാലെ മണിക്കൂറുകള്‍ക്കുള്ളില്‍ റോഡിലെ അപകടക്കുഴികള്‍ അടക്കാന്‍ രംഗത്തിറങ്ങി പിഡബ്ല്യുഡി; ചെറിയ കുഴികള്‍ നികത്തി, വലിയ കുഴികള്‍ ബാക്കി; കണ്ണില്‍ പൊടിയിടാനെന്ന് നാട്ടുകാര്‍

ചെര്‍ക്കള - കല്ലടുക്ക റോഡിന്റെ നിര്‍മ്മാണ പ്രവൃത്തി നടത്തിയ കരാറുകാരന് കുഴികള്‍ അടയ്ക്കാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് കെ.ആര്‍.എഫ്.ബി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കളനാട് ജുമാ മസ്ജിദിന് സമീപം റോഡിലെ കുഴി അടച്ചു. ഈ റോഡില്‍ മണ്ണ് ഉയര്‍ന്ന് നില്‍ക്കുന്ന ഭാഗത്തെ അപകടം ഒഴിവാക്കി ഗതാഗത യോഗ്യമാക്കി. കാസര്‍കോട് പ്രസ് ക്ലബ് ജംഗ്ഷന് സമീപം അപകടം നടന്ന് ഒരു വിദ്യാര്‍ത്ഥിനി മരിച്ച സ്ഥലത്തെ കുഴിയും അടച്ചു. മറ്റ് കുഴികള്‍ നികത്തുന്ന പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്.

കാഞ്ഞങ്ങാട് - കാസര്‍കോട് സംസ്ഥാന പാതയിലെ കുഴികള്‍ മഴയുടെ ശക്തി കുറയുന്നതോടെ പൂര്‍ണ്ണമായും അടയ്ക്കുമെന്ന് പൊതുമരാമത്ത് (നിരത്ത് വിഭാഗം) അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. പള്ളിക്കര മേല്‍പ്പാലത്തിനും ചന്ദ്രഗിരിപ്പാലത്തിനും മുകളില്‍ രൂപപ്പെട്ട കുഴികള്‍ നികത്തുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. ചെര്‍ക്കള - ജാല്‍സൂര്‍ പാതയില്‍ ചെര്‍ക്കള മുതല്‍ കെ കെ പുറം വരെയുള്ള ഭാഗത്തുള്ള കുഴികള്‍ നികത്തുന്ന പ്രവൃത്തി അടുത്ത ദിവസം പൂര്‍ത്തീകരിക്കും.

മാധ്യമങ്ങളില്‍ റോഡിലെ അപകടക്കുഴികള്‍ സംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാരുടെ അടിയന്തര യോഗം ബുധനാഴ്ച്ച ഉച്ചയ്ക്ക് 12ന് ജില്ലാ കളക്ടറുടെ ചേംബറില്‍ വിളിച്ചു ചേര്‍ത്തിരുന്നു. അപകടമരണം ഒഴിവാക്കുന്നതിന് കര്‍ശന നടപടി സ്വീകരിക്കണമെന്നും പ്രധാന റോഡുകളിലെ കുഴികള്‍ അടിയന്തരമായും അടച്ച് ഫോട്ടോ സഹിതം ബുധനാഴ്ച്ച വൈകിട്ട് മൂന്നിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
     
Potholes | വിദ്യാര്‍ഥിനിയുടെ മരണം: കലക്ടറുടെ നിര്‍ദേശത്തിന് പിന്നാലെ മണിക്കൂറുകള്‍ക്കുള്ളില്‍ റോഡിലെ അപകടക്കുഴികള്‍ അടക്കാന്‍ രംഗത്തിറങ്ങി പിഡബ്ല്യുഡി; ചെറിയ കുഴികള്‍ നികത്തി, വലിയ കുഴികള്‍ ബാക്കി; കണ്ണില്‍ പൊടിയിടാനെന്ന് നാട്ടുകാര്‍

തുടര്‍ന്നാണ് യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചത്. യോഗത്തില്‍ കേരള റോഡ്സ് ഫണ്ട് ബോര്‍ഡ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ പ്രദീപ്കുമാര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ വി.മിത്ര, ഡെപ്യൂട്ടി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സുജിത്ത്, പൊതുമരാമത്ത് റോഡ്സ് വിഭാഗം അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാരായ കെ.രാജീവന്‍, പ്രകാശന്‍ പള്ളിക്കുടിയന്‍, കെ.എസ്.ടി.പി അസി.എഞ്ചിനീയര്‍ സി.ധന്യ എന്നിവര്‍ പങ്കെടുത്തു.

Keywords: Accident, Died, Obitaury, Collector, KSTP Road, Kerala News, Kasaragod News, Malayalam News, PWD, Kasaragod District Collector, Accidental death of student: Potholes on road filled.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL