city-gold-ad-for-blogger

Police Booked | കാസർകോട്ട് നടന്ന വാഹനങ്ങളുടെ കൂട്ടയിടി കുടിപ്പകയുടെ ഭാഗമോ? കാർ ഓടിച്ചയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു; യുവാക്കളുടെ നില ഗുരുതരമായി തുടരുന്നു

കാസർകോട്: (KasargodVartha) കാസർകോട്ട് ഇക്കഴിഞ്ഞ ഒക്ടോബർ നാലിന് രാത്രി 10 മണിയോടെ നടന്ന മൂന്ന് വാഹനങ്ങളുടെ കൂട്ടയിടി രണ്ട് വിഭാഗം യുവാക്കൾ തമ്മിലുള്ള കുടിപ്പകയുടെ ഭാഗമാണോയെന്ന സംശയം ഉയരുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ രണ്ട് യുവാക്കൾ ഇപ്പോഴും മംഗ്ളൂറിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്. ബൈകും സ്‌കൂടറും ഇനോവ കാറുമാണ് കൂട്ടിയിടിച്ചത്.

Police Booked | കാസർകോട്ട് നടന്ന വാഹനങ്ങളുടെ കൂട്ടയിടി കുടിപ്പകയുടെ ഭാഗമോ? കാർ ഓടിച്ചയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു; യുവാക്കളുടെ നില ഗുരുതരമായി തുടരുന്നു

ഗൾഫിൽ നിന്നും കൊടുത്തയച്ച സ്വർണം ഉടമയ്ക്ക് നൽകാത്തതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നത്തെ തുടർന്ന് യുവാവിനെ വീടിന് മുന്നിൽ നിന്ന് തട്ടിക്കൊണ്ട് പോയെന്ന് കാസർകോട് പൊലീസ് സ്റ്റേഷനിൽ നേരത്തെ കേസ് നിലനിൽക്കുന്നുണ്ട്. ഇപ്പോൾ നടന്ന അപകടവും ഈ കേസും തമ്മിൽ ബന്ധമുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

മംഗ്ളൂറിൽ നിന്നും ചൗക്കി - ഉളിയത്തടുക്ക വഴി ചൂരിയിലേക്ക് വരുമ്പോഴാണ് ഇനോവ കാർ സ്‌കൂടറിനെ ഇടിച്ച് തെറിപ്പിച്ചതെന്നാണ് പരാതി. ഈ സ്‌കൂടർ മറ്റൊരു ഇരുചക്ര വാഹനത്തിലും ഇടിച്ച് അപകടം സംഭവിച്ചു. എന്നാൽ സ്‌കൂടറിൽ സഞ്ചരിച്ച രണ്ട് യുവാക്കൾക്ക് അപകടത്തിൽ പരുക്കേറ്റത് ഇനോവ കാറിനെ തടയാൻ ശ്രമിച്ചപ്പോഴാണെന്ന സംശയവും ഉയർന്നിട്ടുണ്ട്. പരുക്കേറ്റ മൂന്നാമത്തെയാൾ നിരപരാധിയായ വ്യക്തിയാണെന്നാണ് അറിയുന്നത്.

ഈ അപകടം നടക്കുന്നതിന് ഏതാനും ദിവസം മുമ്പും ഇനോവ കാറിൽ വരികയായിരുന്ന യുവാവിനെ ചിലർ പിന്തുടർന്നതായുള്ള സൂചനയും ലഭിച്ചിട്ടുണ്ട്. അപകടവുമായി ബന്ധപ്പെട്ട് ഇനോവ കാർ ഡ്രൈവർക്കെതിരെ വധശ്രമം (ഐപിസി 307), മന:പൂർവം അപകടം വരുത്തി ഗുരുതരമായി പരുക്കേൽപിക്കൽ (ഐപിസി 326) എന്നീ വകുപ്പുകൾ പ്രകാരം കാസർകോട് ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇനോവ കാറും കസ്റ്റഡിയിലെടുത്തു.

Police Booked | കാസർകോട്ട് നടന്ന വാഹനങ്ങളുടെ കൂട്ടയിടി കുടിപ്പകയുടെ ഭാഗമോ? കാർ ഓടിച്ചയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു; യുവാക്കളുടെ നില ഗുരുതരമായി തുടരുന്നു

അപകടം വരുത്തിയ കാർ ഓടിച്ചയാളുടെ വിവരങ്ങൾ എഫ് ഐ ആറിൽ പറഞ്ഞിട്ടില്ല. ഉളിയത്തുക്ക റോഡിൽ യുവാക്കളെ ഇടിച്ചിട്ട ശേഷം കാർ ഇവരുടെ ദേഹത്ത് കയറി ഓടിച്ച് പോവുകയായിരുന്നുവെന്നാണ് പറയുന്നത്. ഓടിക്കൂടിയ പ്രദേശവാസികളാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. പൊലീസ് മംഗ്ളൂറിലെ ആശുപത്രിയിലെത്തി പരുക്കേറ്റ യുവാക്കളുടെ മൊഴിയെടുത്ത ശേഷമാണ് കേസെടുത്തിരിക്കുന്നത്.

Keywords: News, Kasaragod, Kerala, Police, Crime, Custody, Acident, Case, Investigation, Hospital, Injured, Accident: Police registered case against car driver.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia