city-gold-ad-for-blogger
Aster MIMS 10/10/2023

അബ്ദുല്ലയുടെ വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ മുന്നിട്ടിറങ്ങി ഇ വൈ സി സി; കാരുണ്യമതികള്‍ കനിയണം

എരിയാല്‍: (www.kasargodvartha.com 03.06.2019) എരിയാലിലെ മത്സ്യത്തൊഴിലാളിയായ 72 വയസുകാരന്‍ എം എസ് അബ്ദുല്ലയുടെ വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ എരിയാല്‍ യൂത്ത് കള്‍ച്ചറല്‍ സെന്റര്‍ മുന്നിട്ടിറങ്ങി. ഇതിനായി കാരുണ്യമതികളുടെ സഹായം അഭ്യര്‍ത്ഥിക്കുകയാണ് സംഘടന. ജീവിത പ്രാരാബ്ധത്തിനിടയിലും ജോലി ചെയ്തു കിട്ടുന്ന പണത്തില്‍ നിന്നും മിച്ചം വരുന്ന തുക ഉപയോഗിച്ച് 12 വര്‍ഷം മുമ്പ് അബ്ദുല്ല മൊഗ്രാല്‍ കടപ്പുറത്തെ ഗാന്ധി നഗറില്‍ അഞ്ച് സെന്റ് സ്ഥലം വാങ്ങിയിരുന്നു. കനിവുള്ള മനസുകള്‍ കൂടെയുണ്ടാകുമെന്ന പ്രതീക്ഷയോടെ വീടിന്റെ പണി തുടങ്ങിയെങ്കിലും 12 വര്‍ഷത്തിനിപ്പുറവും തന്റെ സ്വപ്നം അബ്ദുല്ലയ്ക്ക് യാഥാര്‍ത്ഥ്യമാക്കാനായില്ല.

സഹായത്തിനായി ഒരുപാട് വാതിലുകള്‍ മുട്ടിയെങ്കിലും നിരാശ മാത്രമായിരുന്നു. സര്‍ക്കാറിന്റെ ഭവന പദ്ധതിയുടെ ലിസ്റ്റില്‍ ഉള്‍പെടാന്‍ ഒരുപാട് തവണ പഞ്ചായത്ത് ഓഫീസുകള്‍ കയറി ഇറങ്ങിയെങ്കിലും അതും സാധ്യമായില്ല. വിധിയെ ഓര്‍ത്ത് കണ്ണുനീര്‍ പൊഴിക്കുമ്പോഴാണ് മാസങ്ങള്‍ക്ക് മുമ്പ് മൂത്ത മകന്‍ അസുഖത്തെ തുടര്‍ന്ന് മരണപ്പെട്ടത്. ഇതോടെ അബ്ദുല്ലയും കുടുംബവും തീര്‍ത്തും തളര്‍ന്നു. ഇപ്പോള്‍ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന കുടുംബത്തിന് മാസവാടകയായി മാത്രം നല്‍കേണ്ടത് 3,500 രൂപയാണ്. എല്ലുമുറിയെ പണിയെടുത്താണ് ഇപ്പോള്‍ കുടുംബം പട്ടിണിയില്ലാതെ മുന്നോട്ട് പോകുന്നത്.

കൂലിപ്പണിയില്‍ നിന്നും ലഭിക്കുന്ന തുച്ഛമായ വരുമാനം ദൈനംദിന ചിലവിന് പോലും തികയാതെയായപ്പോള്‍ വീടിന്റെ പണി തുടക്കത്തില്‍ തന്നെ നിര്‍ത്തിവെക്കേണ്ടി വന്നു. ഇപ്പോള്‍ വീടിന്റെ കട്ടില വര്‍ഷങ്ങളോളം മഴയും വെയിലുമേറ്റ് ഏതാണ്ട് പഴകിയ അവസ്ഥയിലാണ്. ജനാലകള്‍ തുരുമ്പെടുത്തു. തറയില്‍ കാടുമൂടിയ സ്ഥിതിയാണ്. സംഭവം ശ്രദ്ധയില്‍പെട്ടതോടെയാണ് അബ്ദുല്ലയുടെ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ ഇ വൈ സി സി പ്രവര്‍ത്തകര്‍ രംഗത്തു വന്നത്. ഇതിനായി കാരുണ്യമതികള്‍ കനിയണമെന്നാണ് ഭാരവാഹികളുടെ അഭ്യര്‍ത്ഥന.

സഹായങ്ങള്‍ സ്വീകരിക്കുന്നതിനായി അബ്ദുല്ലയുടെ പേരില്‍ സിന്‍ഡിക്കേറ്റ് ബാങ്കിന്റെ കാസര്‍കോട് ശാഖയില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 42062200006062. ABDULLA M S, MOGRAL HOUSE, PO MOGRAL PUTHUR. IFSC: SYNB0004206. മൊബൈല്‍ നമ്പര്‍: 8113958715 (അബ്ദുല്ല), 9746318135 (നിസാര്‍, ട്രഷറര്‍ ഇ വൈ സി സി), 8891812924 (അബ്ഷീര്‍, സെക്രട്ടറി ഇ വൈ സി സി).

അബ്ദുല്ലയുടെ വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ മുന്നിട്ടിറങ്ങി ഇ വൈ സി സി; കാരുണ്യമതികള്‍ കനിയണം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Needs help, Eriyal, House, Abdulla needs your Help for constructing House
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL