Municipality Chairman | കാസര്‍കോട് നഗരപിതാവായി അബ്ബാസ് ബീഗത്തെ തിരഞ്ഞെടുത്തു
Feb 1, 2024, 12:39 IST
കാസര്‍കോട്: (KasargodVartha) മുസ്ലിം ലീഗിലെ അബ്ബാസ് ബീഗത്തെ കാസർകോട് നഗരസഭയുടെ പുതിയ ചെയർമാനായി തിരഞ്ഞെടുത്തു. അഡ്വ. വി എം മുനീര്‍ രാജിവെച്ചതിനെ തുടര്‍ന്ന് പുതിയ നഗരപിതാവിനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് വ്യാഴാഴ്ച രാവിലെയാണ് നഗരസഭാ ഹോളില്‍ നടന്നത്.
അബ്ബാസ് ബീഗത്തെ സ്റ്റാൻഡിങ് കമിറ്റി ചെയര്‍മാനായ ഖാലിദ് പച്ചക്കാട് നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്തേക്ക് നിര്‍ദേശിച്ചു. മമ്മു ചാല പിന്താങ്ങി. ബിജെപി നേതാവായ പി രമേശിനെ വരപ്രസാദ് നിര്‍ദേശിക്കുകയും ഉമാ കടപ്പുറം പിന്താങ്ങുകയും ചെയ്തു. അബ്ബാസ് ബീഗത്തിന് 20 വോടും ബിജെപിയിലെ രമേശിന് 14 വോടും ലഭിച്ചു. സിപിഎമിന്റെ ഒരു അംഗത്തിന്റെയും ലീഗിന്റെ വിമത കൗണ്‍സിലര്‍മാരായ രണ്ടുപേരുടെയും വോട് അസാധുവായി.
< !- START disable copy paste -->
തിരഞ്ഞെടുപ്പ് നടപടികള്‍ തുടങ്ങുന്നതിനിടെ 35-ാം വാര്‍ഡ് കൗണ്‍സിലറായ മുസ്ലിം ലീഗിലെ സിയാന ഹനീഫിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് എല്ലാവരുടെയും അനുമതിയോടെ റിടേണിങ് ഓഫീസര്‍ ജില്ലാ വ്യവസായകേന്ദ്രം ജെനറല്‍ മാനജർ ആദില്‍ മുഹമ്മദ് വോട് ചെയ്യാന്‍ അനുവദിച്ചു.