city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Aadujeevitham | 'ആട് ജീവിതം' 28ന് തീയേറ്ററുകളിലേക്ക്; ബെന്യാമിന്റെ ഇതിഹാസ നോവലിന് ഇംഗ്ലീഷ് പരിഭാഷ ഒരുക്കിയത് കേന്ദ്ര സർവകലാശാലയിലെ അധ്യാപകൻ; പ്രൊഫ. ജോസഫ് കോയിപ്പള്ളിക്ക് സന്തോഷ നിമിഷം

കാസർകോട്: (KasargodVartha) ബ്ലെസിയുടെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനായ 'ആട് ജീവിതം' സിനിമ മാർച് 28ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും. ബെന്യാമിന്റെ ആട് ജീവിതം എന്ന നോവലിനെ ആസ്പദമാക്കിയാണ് പ്രമുഖ സംവിധായകനായ ബ്ലെസി ഏഴ് വർഷം കൊണ്ട് സിനിമ തയ്യാറാക്കിയിരിക്കുന്നത്. മണലാരണ്യത്തിലെ സ്വപ്‍ന തുല്യമായ ജോലിക്കെന്ന് പറഞ്ഞ് കൊണ്ടുവന്ന് ആടിനെ മേയ്ക്കുന്ന ജോലിക്ക് നിയോഗിക്കപ്പെട്ട നജീബ് എന്ന വ്യക്തിയുടെ ദുരിതപൂർണമായ ജീവിതമാണ് ആട് ജീവിതം വരച്ചുകാട്ടുന്നത്.
  
Aadujeevitham | 'ആട് ജീവിതം' 28ന് തീയേറ്ററുകളിലേക്ക്; ബെന്യാമിന്റെ ഇതിഹാസ നോവലിന് ഇംഗ്ലീഷ് പരിഭാഷ ഒരുക്കിയത് കേന്ദ്ര സർവകലാശാലയിലെ അധ്യാപകൻ; പ്രൊഫ. ജോസഫ് കോയിപ്പള്ളിക്ക് സന്തോഷ നിമിഷം

പുറം ലോകം കാണാത്ത രീതിയിൽ ചുട്ടുപൊള്ളുന്ന മരുഭൂമിയിൽ ആടുകൾക്കൊപ്പം കഴിയുന്ന മനുഷ്യരുടെ കഷ്ടപ്പാട് നിറഞ്ഞ ജീവിതം മലയാളത്തിലേക്ക് നോവലായി എത്തിച്ച ബെന്യാമിന് ഏറെ പ്രശംസയും ലഭിച്ചിരുന്നു. ബെന്യാമിന്റെ ഇതിഹാസ നോവലിന് ഇംഗ്ലീഷ് പരിഭാഷ ഒരുക്കിയത് കേന്ദ്ര സർവകലാശാലയിലെ അധ്യാപകൻ ജോസഫ് കോയിപ്പള്ളിയാണ്. സിനിമ പുറത്തിറങ്ങുമ്പോൾ അദ്ദേഹവും ഏറെ സന്തോഷത്തിലാണ്.

Aadujeevitham | 'ആട് ജീവിതം' 28ന് തീയേറ്ററുകളിലേക്ക്; ബെന്യാമിന്റെ ഇതിഹാസ നോവലിന് ഇംഗ്ലീഷ് പരിഭാഷ ഒരുക്കിയത് കേന്ദ്ര സർവകലാശാലയിലെ അധ്യാപകൻ; പ്രൊഫ. ജോസഫ് കോയിപ്പള്ളിക്ക് സന്തോഷ നിമിഷം

ഈ നോവലിന് ഇംഗ്ലീഷ് പരിഭാഷ ഒരുക്കാൻ പ്രത്യേക കാരണമുണ്ടായിരുന്നുവെന്നാണ് പ്രൊഫ. ജോസഫ് കോയിപ്പള്ളി പറയുന്നത്. 2009ന് മുമ്പ് സഊദി അറേബ്യയിലെ ഒരു സർവകലാശായിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം പിന്നീട് കേന്ദ്ര സർവകലാശാലയിൽ അധ്യാപകനായി എത്തുകയായിരുന്നു. അന്നത്തെ വൈസ് ചാൻസിലർ ജാൻസി ജെയിംസ് പ്രവാസത്തെ കുറിച്ചുള്ള പഠനം തയ്യാറാക്കാൻ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ജോസഫ് കോയിപ്പള്ളി ഇതിനായുള്ള അന്വേഷണം ആരംഭിച്ചത്.

പ്രവാസ ലോകത്തെ കുറിച്ച് ഒരുപാട് പുസ്തകങ്ങൾ ഇറങ്ങിയിട്ടുണ്ടെങ്കിലും മലയാളികളുടെ പ്രവാസ ജീവിതത്തെ കുറിച്ച് ബെന്യാമിനൊഴികെ ആരും തന്നെ മികവുറ്റ രീതിയിൽ പുസ്തകം ഇറക്കിയിരുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. നോവൽ സംഘടിപ്പിച്ച ജോസഫ് കോയിപ്പള്ളി ഒറ്റയടിക്ക് തന്നെ ഇതുവായിച്ച് തീർത്തു. പ്രവാസികളുടെ ജീവിതാനുഭവങ്ങൾ മനസിലാക്കി ഈ നോവൽ ഇംഗ്ലീഷിലേക്ക് തർജിമ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

ഒരുപാട് ഭാഷകളിലേക്ക് ഈ നോവൽ തർജിമ ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ 'ഗോട് ഡെയ്‌സ്' (Goat Days) എന്ന പേരിലാണ് പുറത്തിറക്കിയത്. കേരള കേന്ദ്ര സർവകലാശാലാ ഇംഗ്ലീഷ് വിഭാഗം മുൻതലവനും ലാങ്ഗ്വേജ്‌ സ്‌കൂളിന്റെ ഇപ്പോഴത്തെ ഡീനുമാണ് പ്രൊഫ. ജോസഫ് കോയിപ്പള്ളി. ആലപ്പുഴ സ്വദേശിയാണ്. ആട് ജീവിതം സിനിമയിൽ വേഷം ലഭിച്ചിട്ടും സന്തോഷത്തോടെ നിരസിക്കുകയായിരുന്നു ഇദ്ദേഹം. സിനിമ തീരെ കാണാത്ത താൻ ഈ ചിത്രം തീർച്ചയായും തീയേറ്ററിൽ പോയി കാണുമെന്നാണ് അധ്യാപകൻ പറഞ്ഞുവെക്കുന്നത്.
 

Keywords: Aadujeevitham, Malayalam News, Movie, News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Aadujeevitham will be released on March 28, 2024.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia