ഒടുവില്‍ തീക്കട്ടയിലും ഉറുമ്പരിച്ചു! മനസിന്റെ നിഗൂഡ തലങ്ങളില്‍ സഞ്ചരിക്കുന്ന ആദിയെ വെട്ടിലാക്കി മെഗാഷോ സംഘാടകര്‍; എല്ലാം കണ്ടുപിടിക്കുന്ന മെന്റലിസ്റ്റിന് തട്ടിപ്പ് കണ്ടുപിടിക്കാനായില്ല
Apr 12, 2017, 12:10 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 12.04.2017) മനുഷ്യമനസ്സിന്റെ നിഗൂഢ തലങ്ങളിലൂടെ സഞ്ചരിക്കുന്നയാള്‍ എന്ന രീതിയില്‍ പ്രശസ്തനായ മെന്റലിസ്റ്റ് ആദിക്ക് കാഞ്ഞങ്ങാട്ടെ മെഗാഷോയുടെ മറവില്‍ നടന്ന തട്ടിപ്പ് കണ്ടുപിടിക്കാനായില്ല. ആദിയും വയലിനിസ്റ്റ് ബാലഭാസ്‌കരനും മജീഷ്യന്‍ രാജമൂര്‍ത്തിയും ചേര്‍ന്നുള്ള മെഗാ ഷോ നോര്‍ത്ത് കോട്ടച്ചേരി ആകാശ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നത് ഏപ്രില്‍ എട്ടിനാണ്.
കാഞ്ഞങ്ങാട്ടെ പരിപാടിയില്‍ സംബന്ധിക്കാന്‍ ഛത്തീസ്ഘഢില്‍ നിന്ന് ആദിയും സുഹൃത്തുക്കളും കാഞ്ഞങ്ങാട് എത്തി ചേര്‍ന്നത് ശനിയാഴ്ച്ച വൈകീട്ട് ആറ് മണിയോടു കൂടിയാണ്. മെന്റലിസ്റ്റ് - മ്യൂസിക് - മാജിക് എന്ന കോമ്പിനേഷനില്‍ എം മാജിക് എന്ന പേരില്‍ ഒരുക്കിയ മെഗാ ഷോ കാഞ്ഞങ്ങാട്ട് സംഘടിപ്പിക്കാന്‍ ഏറെ വിയര്‍ത്തുവെന്നും പരിപാടിയുടെ ടിക്കറ്റുകള്‍ വിറ്റു പോയില്ലെന്നും പലര്‍ക്കും ഫ്രീ പാസ് നല്‍കിയെന്നും ഫ്രീ പാസ് ലഭിക്കാത്ത ചിലര്‍ മെഗാ ഷോ പൊളിക്കാന്‍ നഗരസഭയില്‍ നിന്ന് സ്‌റ്റേ ഉത്തരവ് സമ്പാദിക്കാന്‍ ശ്രമിച്ചുവെന്നും സംഘാടകരില്‍ ചിലര്‍ ആദിയെയും ബാലഭാസ്‌കറിനെയും ധരിപ്പിച്ചു.
മൂന്ന് മണിക്കൂര്‍ നീണ്ടു നിന്ന പരിപാടിക്ക് ശേഷം മെന്റലിസ്റ്റ് ആദി മെഗാഷോ പൊളിക്കാന്‍ ചിലര്‍ നടത്തിയ ഗൂഢ നീക്കത്തെ കുറിച്ച് പരസ്യമായി പരാതി പറയുകയും ചെയ്തു. ഏതാണ്ട് ആയിരത്തി ഇരുന്നൂറോളം ഇരിപ്പിടങ്ങളുള്ള ആകാശ് ഓഡിറ്റോറിയത്തില്‍ മുഴുവന്‍ ടിക്കറ്റുകളും ലക്ഷക്കണക്കിന് രൂപയ്ക്ക് വില്‍പന നടത്തിയ ശേഷമാണ് സംഘാടകര്‍ മെഗാ ഷോയുടെ ടിക്കറ്റ് വിറ്റഴിക്കാനുള്ള ബുദ്ധിമുട്ടുപറഞ്ഞ് ആദിയെ കബളിപ്പിക്കാന്‍ ശ്രമിച്ചത്.
ആയിരത്തി ഇരുന്നൂറോളം ടിക്കറ്റുകളില്‍ 5000 രൂപ വിലയുള്ള ഫാമിലി ഗോള്‍ഡും 2000 രൂപയുടെ പ്ലാറ്റിനവും 1000 രൂപ വിലയുള്ള ഗോള്‍ഡും 750 രൂപ വിലയുള്ള സില്‍വറും 400 രൂപ വീതം ഈടാക്കിയ ബാല്‍ക്കണി ടിക്കറ്റുകളും തലങ്ങും വിലങ്ങും വിറ്റഴിച്ച് ഏതാണ്ട് അരക്കോടി രൂപയാണ് സംഘാടകര്‍ പോക്കറ്റിലാക്കിയത്.
കാഞ്ഞങ്ങാട്ടെ ചില യുവാക്കള്‍ ബ്രാന്‍ഡ് ഇവന്‍ഡ് എന്ന ബാനറില്‍ മെഗാ ഷോയുടെ പ്രാഥമിക ഒരുക്കങ്ങള്‍ നടത്തിയ ശേഷം നിയമാനുസൃതം സര്‍ക്കാരിന് നല്‍കേണ്ട നികുതി വെട്ടിക്കാന്‍ മാത്രം സന്നദ്ധ സംഘടനയായ കാഞ്ഞങ്ങാട് ജേസീസിനെ കൂട്ടുപിടിക്കുകയായിരുന്നു. നിര്‍ദ്ധനരായ കാന്‍സര്‍ രോഗികളെ സഹായിക്കാന്‍ ജേസിസ് നടപ്പിലാക്കി വരുന്ന കനിവ് പദ്ധതിയുടെ ധനസമാഹരണമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് വ്യാജമായി പ്രചരിപ്പിച്ച് നികുതി വെട്ടിക്കാനായിരുന്നു സംഘാടകര്‍ ലക്ഷ്യമിട്ടത്. എന്നാല്‍ ജേസീസിന് പരിപാടിയില്‍ യാതൊരു മേല്‍ക്കയ്യും ലഭിച്ചതുമില്ല. എത്ര രൂപ പിരിച്ചുവെന്നോ ചെലവഴിച്ചുവെന്നോ ജേസിസിന് അറിയില്ല.
കാഞ്ഞങ്ങാട് ജേസീസ് എന്ന സന്നദ്ധ സംഘടനക്ക് ആകെ അമ്പത്തേഴ് അംഗങ്ങളാണുള്ളത്. ഇവരില്‍ 40 പേര്‍ക്കും പരിപാടിയുടെ പാസ് നല്‍കിയില്ല. ജേസിസിന് അനുവദിച്ച സൗജന്യ പാസ് പോലും സംഘാടകരില്‍ ചിലര്‍ വിറ്റ് കാശാക്കി. നഗരസഭ കൗണ്‍സിലര്‍മാരടക്കമുള്ള ജനപ്രതിനിധികളെയും ഇവര്‍ മൈന്‍ഡ് ചെയ്തില്ല. പരിപാടിക്ക് നഗരസഭയുടെ നികുതി ഇളവ് ലഭിക്കണമെങ്കില്‍ സംഘാടകരുടെ അപേക്ഷ അജണ്ടയായി നഗരസഭ കൗണ്‍സില്‍ മുമ്പാകെ വരണം. ഒരംഗത്തിന്റെ പോലും വിയോജനക്കുറിപ്പില്ലാതെ നികുതി ഇളവ് അപേക്ഷ അനുവദിക്കണമെന്ന് നഗരസഭ കൗണ്‍സില്‍ യോഗം പ്രമേയം പാസ്സാക്കി സര്‍ക്കാരിന് അയക്കണം.
ഇതൊന്നുമില്ലാതെ സകല നിയമങ്ങളെയും വെല്ലുവിളിച്ചാണ് കാഞ്ഞങ്ങാട്ട് ചിലര്‍ മെഗാ ഷോ നടത്തിയത്. പരിപാടിയെ കുറിച്ച് നഗരസഭ കൗണ്‍സിലര്‍മാര്‍ക്ക് പോലും അറിവുണ്ടായിരുന്നില്ല. പരിപാടി വിവാദമോയതോടെ നഗരസഭ ചെയര്‍മാന്‍ മെഗാഷോ ബഹിഷ്‌കരിച്ചപ്പോള്‍ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ മഹമ്മൂദ് മുറിയനാവിയും സ്വതന്ത്ര അംഗം അജയ്കുമാര്‍ നെല്ലിക്കാടും മാത്രമാണ് ഷോ കാണാനെത്തിയത്. അജയകുമാറാകട്ടെ സുഹൃത്ത് പണം നല്‍കി വാങ്ങിയ പാസ്് ഉപയോഗിച്ചാണ് മെഗാഷോ കണ്ടത്.
Related News: ഇവന്റ് മാനേജ്‌മെന്റിന്റെ മെഗാഷോയുടെ മറവില്‍ സംഘാടകര്‍ നികുതിയിനത്തില്‍ വെട്ടിച്ചത് 6 ലക്ഷം രൂപ; നഗരസഭാ ചെയര്‍മാന്‍ അടക്കമുള്ളവര്‍ പരിപാടിയില്‍ നിന്ന് വിട്ടുനിന്നു
പ്രമുഖ മനശാസ്ത്രജ്ഞന്‍ ആദിയുടെ പേരിലുള്ള മെഗാ ഷോ വിവാദം മുറുകി; നഗരസഭയെ വെട്ടിച്ചത് 17 ലക്ഷം രൂപ
Keywords: Kerala, kasaragod, news, Fraud, Programme, Kanhangad, Kanhangad-Municipality, Show, Mentalist Aadhi, Magic, Mega Show, Akash auditorium, Ticket sale, Cheating, Organizers, Aadhi could not find trap.