തലകീഴ്പോട്ടാക്കി നടന്ന് അവിസ്‌മരണീയ പ്രകടനം; ഏഷ്യൻ ബുക് ഓഫ് റെകോർഡ്‌സിൽ ഇടം നേടി കാസർകോട് സ്വദേശി
May 18, 2021, 21:11 IST
കാസർകോട്: (www.kasargodvartha.com 18.05.2021) തലകീഴ്പോട്ടാക്കി നടന്ന് അവിസ്‌മരണീയ പ്രകടനത്തിലൂടെ കാസർകോട് സ്വദേശി ഏഷ്യൻ ബുക് ഓഫ് റെകോർഡ്‌സിലും ഇന്ത്യൻ ബുക് ഓഫ് റെകോർഡ്‌സിലും ഇടം നേടി. സീതാംഗോളിയിലെ മുഹമ്മദ് അശ്‌റഫ് ആണ് നാടിന് അഭിമാനമായി മാറിയത്. അപ് സൈഡ് ഡൗൺ ലോടസ് പൊസിഷനിൽ 30 സെകന്റ് കൊണ്ട് 14.44 മീറ്റർ സഞ്ചരിച്ചാണ് ഈ നേട്ടം കൈവരിച്ചത്.
നിരന്തര പരിശ്രമത്തിലൂടെയാണ് അശ്‌റഫ് റെകോർഡ് നേട്ടം സ്വന്തമാക്കിയത്. 2018-ൽ നെതർലാൻഡിൽ വെച്ച് നടന്ന ലോക കരാടെ ചാമ്പ്യൻഷിപിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച അശ്‌റഫ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. 2016 ലെ ചാമ്പ്യൻഷിപിലും പങ്കെടുത്തിരുന്നു. ഒമ്പത് പ്രാവശ്യം ദേശീയ കരാടെ ചാമ്പ്യൻഷിപിൽ ഒന്നാം സ്ഥാനവും നേടിയിട്ടുണ്ട്. 2016 ൽ ജർമനിയിൽ നടന്ന കരാടെ സെമിനാറിലും, നെതർലാൻഡിൽ നടന്ന ക്യാമ്പിലും പങ്കെടുത്തിരുന്നു.

കരാടെ അധ്യാപകനായിരുന്ന അശ്‌റഫ് ലോക് ഡൗണിനെ തുടർന്ന് ഇപ്പോൾ യൂട്യൂബിൽ ഫിറ്റ്നസ് ക്ലാസുമായാണ് മുന്നോട്ട് പോകുന്നത്. ഇത് കൊണ്ടും നിർത്താൻ അശ്‌റഫ് ഒരുക്കമല്ല. പുതിയ പുതിയ റെകോർഡുകൾ സ്വന്തം പേരിലാക്കാനുള്ള പരിശ്രമത്തിലാണ്. ടൈൽസ് ബ്രേകിങ്ങിൽ ഗിന്നസ് റെകോർഡ് നേടുക എന്നതാണ് അടുത്ത ലക്ഷ്യമെന്ന് അശ്‌റഫ് കാസർകോട് വാർത്തയോട് പറഞ്ഞു. അതിനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹമിപ്പോൾ.
Keywords: Kerala, News, Kasaragod, Top-Headlines, Natives, Youth, Karate, Seethangoli, Asian Book Of Records, Record, Ashraf Seethangoli, A native of Kasargod, he has been inducted into the Asian Book of Records by walking upside down.
< !- START disable copy paste -->