city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Robbery | വൃദ്ധദമ്പതികള്‍ മാത്രം താമസിക്കുന്ന വീട്ടില്‍ മങ്കികാപ് ധരിച്ചെത്തിയ മൂന്നംഗസംഘം ഭീഷണിപ്പെടുത്തി ആറര പവന്‍ സ്വര്‍ണം കവര്‍ന്നു; ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷണം തുടങ്ങിയെന്ന് ജില്ലാ പൊലീസ് മേധാവി

കാസര്‍കോട്: (KasaragodVartha) വൃദ്ധദമ്പതികള്‍ മാത്രം താമസിക്കുന്ന വീട്ടില്‍ മങ്കിക്യാപ് ധരിച്ചെത്തിയ മൂന്നംഗസംഘം ഭീഷണിപ്പെടുത്തി ആറര പവന്‍ സ്വര്‍ണം കവര്‍ന്നു. മേല്‍പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചെമ്മനാട് കൈന്താറിലെ കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍- തങ്കമണി ദമ്പതികളുടെ വീട്ടിലാണ് വെള്ളിയാഴ്ച രാത്രി 11.30 മണിയോടെ കവര്‍ച്ച നടന്നത്.

Robbery | വൃദ്ധദമ്പതികള്‍ മാത്രം താമസിക്കുന്ന വീട്ടില്‍ മങ്കികാപ് ധരിച്ചെത്തിയ മൂന്നംഗസംഘം ഭീഷണിപ്പെടുത്തി ആറര പവന്‍ സ്വര്‍ണം കവര്‍ന്നു; ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷണം തുടങ്ങിയെന്ന് ജില്ലാ പൊലീസ് മേധാവി

ഒറ്റപ്പെട്ട പ്രദേശത്താണ് ഇവരുടെ വീടുള്ളത്. രാത്രി ടോയ്‌ലറ്റില്‍ പോകാനായി തങ്കമണി എഴുന്നേറ്റപ്പോള്‍ പിറകിലൂടെ വന്ന സംഘം ഭീഷണിപ്പെടുത്തി മാല, വള, കമ്മല്‍ തുടങ്ങി ആറരപവന്‍ സ്വര്‍ണം ഊരിവാങ്ങി കടന്നുകളയുകയായിരുന്നു. കവര്‍ച്ചാ സംഘം പോയതോടെ കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ അയല്‍വാസിയെ ഫോണില്‍ വിളിച്ച് വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ബേക്കല്‍ ഡിവൈഎസ്പി, സി.കെ. സുനില്‍കുമാര്‍, മേല്‍പറമ്പ് ഇന്‍സ്‌പെക്ടര്‍ ഉത്തംദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രാത്രിയില്‍ തന്നെ എത്തി അന്വേഷണം നടത്തിയെങ്കിലും കവര്‍ച്ചാസംഘത്തെ കണ്ടെത്താന്‍ കഴിഞ്ഞില്ല. സംഭവം നടന്ന വിവരമറിഞ്ഞ് ജില്ലാ പൊലീസ് മേധാവി പി. ബിജോയ്, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി, വി.വി. മനോജ് തുടങ്ങി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ രാവിലെ സ്ഥലത്തെത്തി പരിശോധന നടത്തി.

പൊലീസ് നായ, വിരലടയാള വിദഗ്ധര്‍ തുടങ്ങിയവരും വീട്ടിലെത്തി തെളിവ് ശേഖരിച്ചു. കവുങ്ങിന്‍ തോട്ടത്തിലെ നാലുകെട്ടുള്ള വീട്ടില്‍ വൃദ്ധദമ്പതികള്‍ മാത്രമാണ് താമസം. ദമ്പതികള്‍ക്ക് മക്കളില്ല. കൃഷിയും മറ്റും നടത്തിയാണ് ഇവര്‍ ജീവിച്ചുവരുന്നത്. അന്വേഷണത്തിന്റെ ഭാഗമായി സമീപത്തെ സിസിടിവി കാമറുകളും മറ്റും പൊലീസ് പരിശോധിച്ച് വരികയാണ്. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ടെന്നും, അന്വേഷണത്തിനായി ബേക്കല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ ടീമിനെ നിയോഗിച്ചിട്ടുണ്ടെന്നും ജില്ലാപൊലീസ് മേധാവി പി.ബിജോയ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

Keywords: News, Malayalam News, Kasaragod, Chemmanad, Robbery, Melparamba Police, Gold Ornaments, A gang of three wearing monkey caps threatened and robbed six and a half Sovereigns of gold in a house where only an old couple lived.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia