വവ്വാല്‍ ഒരു ഭീകരജീവിയല്ല! കാസര്‍കോട്ട് ഒരു സമുദായം വവ്വാലുകളെ പിടികൂടി കറിവെക്കുന്നു
May 24, 2018, 14:25 IST
കാസര്‍കോട്: (www.kasargodvartha.com 24.05.2018) വവ്വാലുകള്‍ ഒരു ഭീകരജീവിയല്ലെന്നാണ് കാസര്‍കോട് അഡൂരിലെ ഒരു സമുദായം കരുതുന്നത്. വവ്വാലുകളെ പിടികൂടി കറിവെച്ച് ദേവിക്ക് സമര്‍പിക്കുന്ന ആചാരം വര്‍ഷങ്ങളായി ഇവിടെ ചെയ്തുവരുന്നു. അഡൂര്‍ പാണ്ടിവയലിലെ ഗ്രാമവാസികളുടെ ഐശ്വര്യത്തിനും സമ്പത്തിനും വേണ്ടിയാണ് തലമുറകളായി ഈ ആചാരം നടത്തിവരുന്നത്.
വര്‍ഷത്തില്‍ വിഷുവിനും ശിവരാത്രിയോടനുബന്ധിച്ചാണ് വവ്വാലുകളെ പിടികൂടുന്നത്. മൂന്ന് ഗുഹകളില്‍ നിന്നായി 50 ലേറെ ആളുകള്‍ ഗുഹകളിലിറങ്ങിയും അല്ലാതെയും വവ്വാലുകളെ പിടികൂടിയത്. ചൂരിമുള്ള് എന്ന മുള്‍ചെടി കൊണ്ട് പ്രത്യേകം വടിയുണ്ടാക്കിയാണ് ഇവയെ പിടികൂടുന്നത്. വവ്വാലുകളെ പിടികൂടുന്നതിന് മുമ്പ് കുളിച്ചു ശുദ്ധിവരുത്തി ദേവിക്ക് കോഴിയും ദക്ഷിണയും വെച്ചാണ് ഇവര്‍ വവ്വാലുകളെ പിടികൂടാനിറങ്ങുന്നതെന്ന് സമുദായ അംഗങ്ങള്‍ പറയുന്നു.
പിടികൂടുന്ന വവ്വാലുകളില്‍ കുറച്ച് കറിവെച്ച് ദേവിക്ക് പ്രസാദമായി വിളമ്പിയ ശേഷം ബാക്കി വീട്ടിലേക്ക് കൊണ്ടുപോവുകയാണ് ചെയ്യുന്നത്. നല്‍ക്ക സമുദായത്തില്‍പെട്ടവര്‍ക്കും മുകേര സമുദായത്തില്‍പെട്ടവര്‍ക്കുമാണ് വവ്വാലുകളെ പിടിക്കാനുള്ള അവകാശമുള്ളത്. വവ്വാലുകളെ കിട്ടിയില്ലെങ്കില്‍ ഗ്രാമത്തില്‍ കുടികൊള്ളുന്ന ദേവി കോപിച്ചിരിക്കുകയാണെന്നാണ് ഇവരുടെ വിശ്വാസം.
നിപ വൈറസ് മൂലമുള്ള പനി പടരുമ്പോഴാണ് കാസര്‍കോട്ട് കാലങ്ങളായി തുടരുന്ന ആചാരങ്ങളെ കുറിച്ചുള്ള വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
WATCH VIDEO
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Adoor, A Community of Kasaragod is catching the bats and make curry
< !- START disable copy paste -->