ലൈസന്‍സില്ലാതെ വണ്ടിയോടിച്ചതിന് കഴിഞ്ഞയാഴ്ച പൊലീസ് പിടിയിലായ 15 കാരന്‍ ഡിവൈഡറില്‍ ബൈകിടിച്ച് മരിച്ചു.
Feb 11, 2021, 13:15 IST
ബൈന്ദൂര്‍: (www.kasargodvartha.com 11.02.2021) ബൈക് ഡിവൈഡറില്‍ ഇടിച്ചു 15 കാരന്‍ മരിച്ചു. ബൈന്ദൂരിലെ ഹഡവിനകോണയിലെ ആരോണ്‍ ആണ് മരിച്ചത്. ബൈന്ദൂരിലെ ഷിറൂര്‍ കുരിക്കട്ട ഡിവൈഡറില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. സ്ഥലത്തുവെച്ചു തന്നെ ആരോണിന്റെ മരണം സംഭവിച്ചിരുന്നു
ബൈക് അമിതവേഗതയില്‍ ആയിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഡ്രൈവിംഗ് ലൈസന്‍സില്ലാതെ ബൈക് ഓടിച്ചതിന് ആരോണിനെ കഴിഞ്ഞയാഴ്ച ബൈന്ദൂര്‍ പൊലീസ് പിടികൂടി പിഴ ചുമത്തുകയും ബൈക് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തിരുന്നു. അമ്മയെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചാണ് തിരികെ നല്‍കിയത്. അതിന്‌ശേഷം ബൈകുമായി വീണ്ടും ഇറങ്ങിയ ആരോണ്‍ അപകടത്തില്‍ പെടുകയായിരുന്നു.
ബൈന്ദൂര്‍ പൊലീസ് സംഭവ സ്ഥലം സന്ദര്‍ശിച്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Karnataka, Accidental Death, Bike-Accident, Boy, Police, Case, Driver, Fine, News, Top-Headlines, A 15-year-old boy who was arrested by police last week for driving without a license has died after hitting on a divider.
< !- START disable copy paste -->