ശ്രീകൃഷ്ണപുരത്ത് 9 വയസുകാരി വീടിന്റെ ജനല്‍ക്കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍
പാലക്കാട്: (www.kasargodvartha.com 25.06.2021) ശ്രീകൃഷ്ണപുരത്ത് 9 വയസുകാരി വീടിന്റെ ജനല്‍ക്കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍. അരക്ക്പറമ്പ് പുല്ലരിക്കാട് അലിയുടെ മകള്‍ ഫാത്തിമ ഷിഫയെയാണ് മാതാവിന്റെ കുടുംബ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുകാര്‍ക്കൊപ്പം ചക്ക കഴിച്ചിരുന്ന ഫാത്തിമ ഷിഫ പന്ത്രണ്ട് മണിയോടെ മുറിക്കുള്ളിലേക്ക് കയറി.
അരമണിക്കൂര്‍ കഴിഞ്ഞിട്ടും കുട്ടി മുറിക്ക് പുറത്തിറങ്ങാതെ വന്നതിനാല്‍ വീട്ടുകാര്‍ക്ക് സംശയമായി. വാതില്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വിളിച്ചിട്ടും പ്രതികരണമില്ലാത്തതിനാല്‍ വാതില്‍ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് കുട്ടിയെ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്.
ഉടനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ട് മാസമായി മാതാവിന്റെ വീട്ടിലായിരുന്ന ഫാത്തിമ ഷിഫ അടുത്തദിവസം പിതാവിന്റെ വീട്ടിലേക്ക് പോകാനുള്ള തയാറെടുപ്പിലായിരുന്നു. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് ശ്രീകൃഷ്ണപുരം പൊലീസ് അറിയിച്ചു.
Keywords: Palakkad, News, Kerala, Top-Headlines, Death, Child, Girl, Police, 9 year old girl found dead in Sreekrishnapuram