Transfer | കാസർകോട്ടെ 8 എസ്ഐമാരെ മാറ്റി നിയമിച്ചു; അക്രമത്തിൽ പരുക്കേറ്റ മഞ്ചേശ്വരത്തെ അനൂപിനും മാറ്റം
Sep 6, 2023, 10:20 IST
കാസർകോട്: (www.kasargodvartha.com) ജില്ലയിലെ എട്ട് പൊലീസ് സ്റ്റേഷനുകളിലെ എസ്ഐമാരെ വിവിധ സ്റ്റേഷനുകളിലേക്ക് മാറ്റി നിയമിച്ചു. അക്രമികൾ കൈയെല്ല് തല്ലി ഒടിച്ചതായി പരാതിയുള്ള മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെ അനൂപിനും മാറ്റമുണ്ട്. കൂടാതെ മഞ്ചേശ്വരം സ്റ്റേഷനിൽ നിന്ന് പ്രിൻസിപൽ എസ്ഐ എൻ അൻസാറിനെ ബദിയഡുക്കയിലേക്കും പി അനൂപിനെ കാസർകോട് പൊലീസ് സ്റ്റേഷനിലേക്കും (അറ്റാച് ബദിയഡുക്ക) ആണ് മാറ്റിയത്.
ബദിയഡുക്കയിൽ നിന്ന് കെ പി വിനോദ്കുമാറിനെ കാസർകോട് പൊലീസ് സ്റ്റേഷനിലേക്കും അവിടെ നിന്ന് എം വി വിഷ്ണുപ്രസാദിനെ വിദ്യാനഗർ സ്റ്റേഷനിലേക്കും മാറ്റിനി യമിച്ചു. വിദ്യാനഗറിൽ നിന്ന് കെ പ്രശാന്തിനെ മഞ്ചേശ്വരം സ്റ്റേഷനിലും ചന്തേരയിൽനിന്ന് എം വി ശ്രീദാസിനെ ഹൊസ്ദുർഗ് സ്റ്റേഷനിലും ഹൊസ്ദുർഗിൽ നിന്ന് കെ പി സതീഷിനെ ചന്തേരയിലും നിയമിച്ചു. കാസർകോട് നിന്ന് സി രമേഷിനെ മഞ്ചേശ്വരത്തും നിയമിച്ചിട്ടുണ്ട്.