city-gold-ad-for-blogger

കാസർകോട്ട് 8 പഞ്ചായത്തുകളിൽ ടി പി ആർ 20 ന് മുകളിൽ; അവശ്യവസ്തുക്കളുടെ കടകള്‍ മാത്രം തുറക്കാൻ അനുമതി; മറ്റുള്ളവ വെള്ളിയാഴ്ച മാത്രം

കാസർകോട്: (wwww.kasargodvartha.com 16.06.2021) സംസ്ഥാനത്ത് ലോക് ഡൗൺ ഇളവുകൾ ബുധനാഴ്ച മുതൽ ലഘൂകരിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും കാസർകോട്ടെ എട്ട് ഗ്രാമപഞ്ചായത്തുകളിൽ നിയന്ത്രണങ്ങൾ തുടരും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ന് മുകളിൽ നിൽക്കുന്നതാണ് കാരണം.

                                                                     
കാസർകോട്ട് 8 പഞ്ചായത്തുകളിൽ ടി പി ആർ 20 ന് മുകളിൽ; അവശ്യവസ്തുക്കളുടെ കടകള്‍ മാത്രം തുറക്കാൻ അനുമതി; മറ്റുള്ളവ വെള്ളിയാഴ്ച മാത്രം



ചൊവ്വാഴ്ചത്തെ കണക്ക് പ്രകാരം കള്ളാർ പഞ്ചായത്തിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതൽ, 59.1 ശതമാനം. ബദിയടുക്ക 26.3, ചെങ്കള 27.6, കയ്യൂർ ചീമേനി 31.8, കുമ്പള 26.9, മധൂർ 28, പുത്തിഗെ 35.7, വോർക്കാടി 22.2 എന്നിവയാണ് ടി പി ആർ 20 ന് മുകളിലുള്ള മറ്റ് പഞ്ചായത്തുകൾ.

അതേസമയം മൂന്ന് പഞ്ചായത്തുകളിൽ ചൊവ്വാഴ്ച ഒരു പോസിറ്റിവ് കേസുകളും റിപോർട് ചെയ്തില്ല. ബെള്ളൂർ, മൊഗ്രാൽ പുത്തൂർ, പൈവളികെ എന്നീ പഞ്ചായത്തുകളാണവ. 78154 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 73825 പേര്‍ കോവിഡ് നെഗറ്റീവായി. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 11.9 ശതമാനമാണ്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിനു മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങളിൽ നിലവിലെ ലോക് ഡൗൺ തുടരുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുള്ളത്. അവശ്യവസ്തുക്കളുടെ കടകള്‍ മാത്രം രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ഏഴ് വരെ അനുവദിക്കും. മറ്റു കടകള്‍ വെള്ളിയാഴ്ച മാത്രം രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ഏഴ് വരെ തുറക്കാം. 50 ശതമാനം വരെ ജീവനക്കാരെ ഉള്‍പെടുത്തിയാണ് പ്രവർത്തനാനുമതി നൽകിയിട്ടുള്ളത്.

എല്ലാ ബുധനാഴ്ചയും തദ്ദേശസ്ഥാപനങ്ങളിലെ അവസാന ഏഴ് ദിവസത്തെ ശരാശരി ടിപിആർ പരിശോധിച്ച് നിയന്ത്രണങ്ങളിൽ മാറ്റം വരുത്തും. ഇക്കാര്യങ്ങൾ പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കാൻ ജില്ലാ ഭാരണൂകടത്തിനാണ് അനുമതി നൽകിയിട്ടുള്ളത്.

Keywords: Kasaragod, Kerala, News, COVID-19, Lockdown, Test, Top-Headlines, Panchayath, Paivalika, Mogral Puthur, Bellur, Pinarayi-Vijayan, 8 panchayats in Kasargod have TPR above 20; Permission to open only essential goods shops.


< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia