city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Death Sentence | ഖത്വറില്‍ ചാരപ്രവര്‍ത്തനമെന്ന് ആരോപിച്ച് തടവിലായ 8 ഇന്‍ഡ്യന്‍ മുന്‍ നാവികസേനാ ഉദ്യേഗസ്ഥര്‍ക്ക് വധശിക്ഷ വിധിച്ചു

ന്യൂഡെല്‍ഹി: (KVARTHA) ഖത്വറില്‍ ചാരപ്രവര്‍ത്തനമെന്ന് ആരോപിച്ച് തടവിലായ എട്ട് ഇന്‍ഡ്യന്‍ മുന്‍ നാവികസേനാ ഉദ്യേഗസ്ഥര്‍ക്ക് വധശിക്ഷ വിധിച്ചു. നടപടി ഞെട്ടിപ്പിക്കുന്നതെന്ന് ഇന്‍ഡ്യ പ്രതികരിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുന്നുവെന്നും ഖത്വറുമായി ഇക്കാര്യം ചര്‍ച ചെയ്യുമെന്നും വിദേശമന്ത്രാലയം വ്യക്തമാക്കി.


Death Sentence | ഖത്വറില്‍ ചാരപ്രവര്‍ത്തനമെന്ന് ആരോപിച്ച് തടവിലായ 8 ഇന്‍ഡ്യന്‍ മുന്‍ നാവികസേനാ ഉദ്യേഗസ്ഥര്‍ക്ക് വധശിക്ഷ വിധിച്ചു

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 30ന് അര്‍ധരാത്രിയിലാണ് ഖത്വര്‍ സുരക്ഷാസേന ഒരു മലയാളിയടക്കം എട്ടുപേരെ അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ മൂന്നിന് ഇന്‍ഡ്യയുടെ കോണ്‍സല്‍ അധികൃതരുടെ സന്ദര്‍ശനത്തിനുശേഷമാണ് എട്ടു പേരും ഏകാന്തതടവിലാണെന്ന വിവരം പുറത്തുവന്നത്. എട്ടു പേരും ഖത്വര്‍ നാവികസേനയെ പരിശീലിപ്പിക്കുന്ന സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു.

സെയ്‌ലര്‍ രാകേഷ് എന്ന മലയാളിയും കാപ്റ്റന്‍മാരായ നവതേജ് സിംഗ് ഗില്‍, ബീരേന്ദ്ര കുമാര്‍ വര്‍മ, സൗരഭ് വസിഷ്ഠ്, സിഡിആര്‍ മാരായ അമിത് നാഗ്പാല്‍, പൂര്‍ണേന്ദു തിവാരി, സുഗുണാകര്‍ പകല, സഞ്ജീവ് ഗുപ്ത എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

ദോഹയിലെ ഇന്‍ഡ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനുമായി മുന്‍ പരിചയമുണ്ടായിരുന്നുവെന്നും തുടര്‍ന്നുണ്ടായ സൗഹൃദസംഭാഷണമാണ് സംശയത്തിലേക്കും അറസ്റ്റിലേക്കും നീണ്ടതെന്നുമാണു വിവരം. പാകിസ്താന്‍ നല്‍കിയ തെറ്റായ വിവരങ്ങളാണു പ്രശ്‌നമുണ്ടാക്കിയതെന്നും റിപോര്‍ടുകളുണ്ടായിരുന്നു.

വധശിക്ഷ എന്നാണ് നടപ്പിലാക്കുകയെന്നോ ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റകൃത്യങ്ങളും വകുപ്പുകളും ഏതെന്നോ കുറ്റം എത്രമാത്രം ഗൗരവമുള്ളതാണെന്നോ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ഖത്വര്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

അതേസമയം മുങ്ങിക്കപ്പലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇസ്രാഈലിന് ചോര്‍ത്തിയെന്ന് ആരോപിച്ചാണ് ഇവരെ ശിക്ഷിച്ചതെന്നാണ് വിവരം ലഭിച്ചതെന്ന് എന്‍ഡിടിവി റിപോര്‍ട് ചെയ്തു.
 
Keywords:  8 Navy Veterans Get Death In Qatar, 'Shocked' India To Contest Order, New Delhi, News, Death Sentence, Sailors, Arrest, Malayalee, Visit, Jail, Report, National News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia