city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Congress | തര്‍ക്കങ്ങള്‍ നില നില്‍ക്കുന്നതിനിടെ കോണ്‍ഗ്രസിന്റെ 7 മണ്ഡലം പ്രസിഡന്റുമാരെ കൂടി ചൊവ്വാഴ്ചയ്ക്കകം പ്രഖ്യാപിക്കും; ചീമേനിയില്‍ സമവായം ഉണ്ടായേക്കുമെന്ന് സൂചന

കാസര്‍കോട്: (KasargodVartha) ജില്ലയില്‍ കഴിഞ്ഞ ദിവസം 35 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് പ്രസിഡന്റുമാരെ നിയമിച്ചതിനെ തുടര്‍ന്ന് ചില സ്ഥലങ്ങളില്‍ തര്‍ക്കങ്ങള്‍ നില നില്‍ക്കുന്നതിനിടെ ഏഴ് മണ്ഡലം പ്രസിഡന്റുമാരെ കൂടി ചൊവ്വാഴ്ചയ്ക്കകം പ്രഖ്യാപിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. തൃക്കരിപ്പൂര്‍, പിലിക്കോട്, ചീമേനി, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, കാലിച്ചാനടുക്കം, കുറ്റിക്കോല്‍ എന്നിവിടങ്ങളിലെ മണ്ഡലം പ്രസിഡന്റുമാരെയാണ് തിങ്കളാഴ്ച രാത്രിയോടെ നിശ്ചയിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പ്രഖ്യാപനം ചൊവ്വാഴ്ച രാവിലെയോടെ ഉണ്ടാകുമെന്നാണ് വിവരം.
    
Congress | തര്‍ക്കങ്ങള്‍ നില നില്‍ക്കുന്നതിനിടെ കോണ്‍ഗ്രസിന്റെ 7 മണ്ഡലം പ്രസിഡന്റുമാരെ കൂടി ചൊവ്വാഴ്ചയ്ക്കകം പ്രഖ്യാപിക്കും; ചീമേനിയില്‍ സമവായം ഉണ്ടായേക്കുമെന്ന് സൂചന

കെപിസിസിയുടെ അംഗീകാരത്തോടെ ഡിസിസി പ്രസിഡന്റ് പി കെ ഫൈസലാണ് മണ്ഡലം പ്രസിഡന്റുമാരുടെ ലിസ്റ്റ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. അതേസമയം കാസര്‍കോട് മണ്ഡലം പ്രസിഡണ്ടായി നീലേശ്വരം സ്വദേശി അഡ്വ. സാജിദ് കമ്മാടത്തെ നിയമിച്ചതില്‍ കോണ്‍ഗ്രസിനകത്ത് പ്രതിഷേധം ശക്തമാണ്. ഡിസിസി നിര്‍വാഹക സമിതി അംഗം അര്‍ജുനന്‍ തായലങ്ങാടി, ബ്ലോക് കോണ്‍ഗ്രസ് നേതാവ് ഉമേശ് അണങ്കൂര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള നിരവധി മണ്ഡലം - ബ്ലോക് ഭാരവാഹികള്‍, തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ സ്ഥാനങ്ങള്‍ രാജിവെച്ച് പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി നില്‍ക്കുമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന് അയച്ച പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം സാജിദ് കമ്മാടം തളങ്കരയില്‍ പുതിയ വീടുവെച്ച് രണ്ട് വര്‍ഷത്തോളമായി താമസിച്ച് വരികയാണെന്നാണ് നേതൃത്വം പറയുന്നത്. ഉമേശ് അണങ്കൂര്‍, സുഭാഷ് നാരായണന്‍ എന്നിവരുടെ പേരുകളാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നിരുന്നത്. ഇതിനിടയിലാണ് പുതുമുഖമായ ഒരാളെന്ന നിലയില്‍ സാജിദ് കമ്മാടത്തെ നിയമിച്ചതെന്നാണ് വിവരം. പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്.

കെപിസിസി അംഗം കരിമ്പില്‍ കൃഷ്ണന്റെ നേതൃത്വത്തില്‍ ഡിസിസി ഓഫീസില്‍ കുത്തിയിരിപ്പ് സമരം നടത്തിയ കയ്യൂര്‍ ചീമേനി മണ്ഡലം പ്രസിഡന്റിന്റെ കാര്യത്തിലും ഉടന്‍ തീരുമാനം ഉണ്ടാകും. ഇക്കാര്യത്തില്‍ എല്ലാവിഭാഗത്തിനും സ്വീകാര്യനായ ഒരാളെ പ്രസിഡന്റാക്കുന്നതിന് കെപിസിസി പ്രസിഡന്റ് തന്നെ ഇക്കാര്യത്തില്‍ നേതാക്കളുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നാണ് വിവരം.

കഴിഞ്ഞ ദിവസം പ്രഖയ്പിച്ച പുതിയ മണ്ഡലം പ്രസിഡന്റുമാര്‍ ഇവരാണ്: മഞ്ചേശ്വരം - ബി എം അഹ്മദ് മന്‍സൂര്‍, വോര്‍ക്കാടി - ഫ്രാന്‍സിസ് ഡിസൂസ, മീഞ്ച -കെ ദാമോദരന്‍ മാസ്റ്റര്‍, മംഗല്‍പ്പാടി - ബാബു ബന്തിയോട്. കുമ്പള - രവി പൂജാരി, പൈവളിഗെ മോഹന്‍ റൈ, പുത്തിഗെ - സുലൈമാന്‍ ഊജംപദ വ്, എന്‍മകജെ - ബാലകൃഷ്ണന്‍, കാസര്‍കോട് - അഡ്വ.സാജിദ് കമ്മാടം, ചെങ്കള - അബ്ദുര്‍ റസാഖ് ചെര്‍ക്കള, മധൂര്‍ -എം വിനോദ് നന്ദകുമാര്‍ മാസ്റ്റര്‍, മൊഗ്രാല്‍പുത്തുര്‍ -എന്‍ എ അബ്ദുല്‍ ഖാദര്‍, ബദിയടുക്ക - കെ ശ്യാം പ്രസാദ് മാന്യ, കുമ്പടാജെ - ജോണി ക്രാസ്റ്റ, ബെള്ളൂര്‍-നെട്ടണിഗെ - രാഘവ ബെളാരി.

കാറഡുക്ക - കെ പുരുഷോത്തമന്‍, മുളിയാര്‍ - സി അശോക് കുമാര്‍, ബേഡഡുക്ക - കുഞ്ഞികൃഷ്ണന്‍ മാടക്കല്‍,
ദേലമ്പാടി - ടി കെ ദാമോദരന്‍, ഉദുമ -കെ വി ശ്രീധരന്‍, പുല്ലൂര്‍ പെരിയ - പ്രമോദ് പെരിയ, ചെമ്മനാട് - എന്‍ ബാലചന്ദ്രന്‍ മാസ്റ്റര്‍, പള്ളിക്കര - രവീന്ദ്രന്‍ കരിച്ചേരി, കാഞ്ഞങ്ങാട് - കെ പി ബാലകൃഷ്ണന്‍, അജാനൂര്‍ എന്‍ വി ബാലചന്ദ്രന്‍, കിനാനൂര്‍ കരിന്തളം - മനോജ് തോമസ്, മടിക്കൈ -എ മൊയ്തീന്‍ കുഞ്ഞി, ബളാല്‍ - എം പി ജോസഫ്, പനത്തടി - കെ ജെ ജയിംസ്, കള്ളാര്‍ -എം എ സൈമണ്‍, കോടോംബേളൂര്‍ - നാരായണന്‍ ബെളരി, നീലേശ്വരം - എറുവാട്ട് മോഹന്‍, ചെറുവത്തുര്‍ - കെ ബാലകൃഷ്ണന്‍, പടന്ന - കെ സജീവന്‍, വലിയപറമ്പ - കെ അശോകന്‍.

Keywords: Congress, Politics, Malayalam News, Kerala News, Kasaragod News, Political News, 7 more constituency presidents of Congress will be announced by Tuesday.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia