city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തൃക്കരിപ്പൂര്‍ പള്ളിയുടെ ആനവാതിലിന്റെ തൂക്കം 600 കിലോ; സാങ്കേതിക മികവില്‍ ശ്രദ്ധേയം

തൃക്കരിപ്പൂര്‍: (www.kasargodvartha.com 30/12/2016) പുതുക്കി പണിത തൃക്കരിപ്പൂര്‍ സെന്റ് പോള്‍സ് പളളിയുടെ ആനവാതിലിന് ഭാരം 600 കിലോ. വിചാകിരിയില്ലാതെ നിര്‍മ്മിച്ച പള്ളി വാതില്‍ 12 അടി ഉയരവും എട്ടടി വീതിയുമുണ്ട്. യന്ത്ര സഹായങ്ങള്‍ കുറച്ച് കൈകൊണ്ടു നിരവധി പേരുടെ അധ്വാനമാണ് വാതിലിന്റെ നിര്‍മിതിക്ക് പിന്നില്‍. എന്നാല്‍ വാതിലിന്റെ അമിത ഭാരം താങ്ങാന്‍ സാങ്കേതിക വിദ്യകൊണ്ടും ആനവാതില്‍ ശ്രദ്ധേയമാണ്.

പൂര്‍ണമായും തേക്കില്‍ തീര്‍ത്ത ഈ വാതില്‍ മരപ്പണി മേസ്തിരിയും പള്ളി കമ്മിറ്റി സെക്രട്ടറിയുമായ റോയ് ആല്‍ദോസും സഹപ്രവത്തകരും കൂടി 35 ദിവസം ഇടതടവില്ലാതെ പണിഞ്ഞാണ് പൂര്‍ണമാക്കിയത്. കണ്ണൂര്‍ രൂപതക്ക് കീഴില്‍ ആദ്യമായാണ് മിനുക്ക് പണിയിലും സാങ്കേതിക വിദ്യയുടെ മികവിലും ഇത്രയും ഭാരവും ഉയരവും ഉള്ള ആനവാതില്‍ പൂര്‍ത്തിയാവുന്നത്.

മൂന്ന് ഇഞ്ച് കനത്തിലാണ് പണി കഴിപ്പിച്ചത്. ചിറ്റാരിക്കാലില്‍ നിന്നുമാണ് തേക്ക് മരമെത്തിച്ചത്. വാതില്‍ കട്ടിലയുമായി ബന്ധിപ്പിക്കാന്‍ പിച്ചളയില്‍ തീര്‍ത്ത വിചാകിരിയും ഡിജിറ്റല്‍ ഡോര്‍ക്‌ളോസറുമാണ് ആദ്യം തീരുമാനിച്ചെങ്കിലും ഈ സംവിധാനം ഭാരം താങ്ങുകയില്ലെന്ന് മനസിലാക്കിയ പളളിയുടെ സംഘാടകര്‍ ഇടവക അംഗവും ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസറുമായ നടക്കാവിലെ കെ.എ.വര്‍ഗീസിന്റെ സഹായം തേടുകയായിരുന്നു.

ഇതിനായി 10 അടി ഉയരത്തിലുളള രണ്ട് ഇരുമ്പ് റാമ്പുകള്‍ കട്ടിളയുയി ബന്ധിപ്പിച്ചു. റാഡില്‍ നാല് അടി ഇരുമ്പ് പട്ട ബെയറിംഗില്‍ വെല്‍ഡ് ചെയ്താണ് സാഹസികമായി വിചാകിരിയുടെ സഹായമില്ലാതെ വാതില്‍ കട്ടിലയുമായി ബന്ധിപ്പിച്ചത്. കെ.എ വര്‍ഗീസ് രൂപ കല്‍പന ചെയ്ത സാങ്കേതിക വിദ്യ ഇത്തരം ഭീമമായ വാതിലുകള്‍ വളരെ പെട്ടന്ന് അടക്കാനും തുറക്കാനും സാധിക്കുന്നതാണ്. മോഷ്ടാക്കളുടെ ശല്യം ഒഴിവാക്കാന്‍ വീടുകളിലെ പ്രധാന വാതിലുകളിലും ഈ വിദ്യ ഉപയോഗപെടുത്താമെന്ന് വര്‍ഗീസ് പറയുന്നു.

വാതില്‍ മറിഞ്ഞ് വീണുണ്ടാകുന്ന അപകടങ്ങളും തടയാനാകും. ആറ് ലക്ഷത്തില്‍പരം രൂപ ചിലവിട്ടാണ് ഭീമന്‍ ആനവാതില്‍ നിര്‍മിച്ചത്. ജനുവരി ഒന്നിന് പുതുവര്‍ഷ ദിനത്തില്‍ കണ്ണൂര്‍ രൂപത ബിഷപ്പ് ഡോ.അലക്‌സ് വടക്കുംതലയാണ് പളളി കൂദാശാ കര്‍മം ചെയ്യുന്നത്.

തൃക്കരിപ്പൂര്‍ പള്ളിയുടെ ആനവാതിലിന്റെ തൂക്കം 600 കിലോ; സാങ്കേതിക മികവില്‍ ശ്രദ്ധേയം

Keywords:  Kasaragod, Kerala, Trikaripur, Church festival, Door, Inauguration, St Paul's Church Trikaripur, 600 KG door for St Paul's Church Trikaripur.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia