city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചെക് പോസ്റ്റിലെ പരിശോധന ഒഴിവാക്കാൻ മറ്റൊരു വഴി; ആറ് അമിതഭാര വാഹനങ്ങൾ മോടോർ വാഹന വകുപ്പ് പിടികൂടി; 91,500 രൂപ പിഴ ഈടാക്കി

നീലേശ്വരം: (www.kasargodvartha.com 06.02.2022) നീലേശ്വരം-മടക്കര, കയ്യൂർ - റോഡുകളിൽ പരിശോധന കര്‍ശനമാക്കി മോടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻറ്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ അമിതഭാരവുമായി എത്തിയ നിരവധി വാഹനങ്ങള്‍ പിടിയിലായി. പിടിച്ചെടുത്ത ആറ് വാഹനങ്ങള്‍ക്ക് ഇ ചലാൻ വഴി 91500 രൂപ പിഴ ഈടാക്കി.

ചെക് പോസ്റ്റിലെ പരിശോധന ഒഴിവാക്കാൻ മറ്റൊരു വഴി; ആറ് അമിതഭാര വാഹനങ്ങൾ മോടോർ വാഹന വകുപ്പ് പിടികൂടി; 91,500 രൂപ പിഴ ഈടാക്കി

ചെറുവത്തൂര്‍ ചെക് പോസ്റ്റിലെ പരിശോധന ഒഴിവാക്കാന്‍ മരത്തടികള്‍ കയറ്റി പോകുന്ന ലോറികള്‍ അടക്കം അമിതഭാരവുമായി എത്തുന്ന വാഹനങ്ങള്‍ അപകടങ്ങള്‍ വരുത്തുന്ന തരത്തിലാണ് കോട്ടപ്പുറം പാലം വഴി പോകുന്നത്. ഇത് നാട്ടുകാര്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് പരിശോധന കര്‍ശനമാക്കിയത്.

കൂടാതെ തൃക്കരിപ്പൂർ എംഎൽഎ ജില്ല കെ ആർ എസ് എ യോഗത്തിൽ ഇക്കാര്യം ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ഡേവിഡിന്റെ നിര്‍ദേശപ്രകാരം എംവിഐ ചന്ദ്രകുമാര്‍, എഎംവിഐ വിജേഷ് പി വി, സുധീഷ് എം, ഡ്രൈവര്‍ മനോജ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു.

Keywords: News, Top-Headlines, Fine, Motor, Vehicles, Trikaripur, MLA, Police, Check-post, Meeting, Office, Neeleswaram, Road, Kasaragod,  6 vehicles seized by motor vehicle department; fine of Rs 91,500 imposed.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia