ദേശീയപാത 66 ല്‍ കാസര്‍കോട്, തൃശൂര്‍, ആലപ്പുഴ ജില്ലകളിലായി ആറ് പ്രവൃത്തികള്‍ക്ക് അനുമതിയായതായി മന്ത്രി ജി സുധാകരന്‍
Nov 7, 2018, 19:35 IST
തിരുവനന്തപുരം: (www.kasargodvartha.com 07.11.2018) ദേശീയപാത 66 ല്‍ കാസര്‍കോട്, തൃശൂര്‍, ആലപ്പുഴ ജില്ലകളിലായി 74.50 കോടിയുടെ ആറ് പ്രവൃത്തികള്‍ക്ക് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ അറിയിച്ചു. കാസര്‍കോട് ജില്ലയിലെ ഉപ്പള-കുമ്പള (12 കി.മീ), തലപ്പാടി- ഉപ്പള (10.95 കി.മീ), തൃശൂര്‍ ജില്ലയിലെ ചാവക്കാട് - മണത്തല (4 കി.മീ), തളിക്കുളം - കൊപ്രക്കളം (12 കി.മീ), ആലപ്പുഴ ജില്ലയിലെ അരൂര്‍ - ചേര്‍ത്തല (23.67 കി.മീ), പുറക്കാട് - കരുവാറ്റ (10.കി.മീ) എന്നീ പ്രവൃത്തികള്‍ക്കാണ് പീരിയോഡിക്കല്‍ റിന്യൂവല്‍ ഗണത്തില്‍ ഉള്‍പ്പെടുത്തി ഫണ്ട് അനുവദിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
മേല്‍പറഞ്ഞ റീച്ചുകളിലെ ഉപരിതലത്തിന്റെ ഗ്യാരന്റി കാലാവധി തീര്‍ന്നിട്ടും ഉപരിതലം പുതുക്കുന്നതിനു കേന്ദ്ര ഗതാഗത മന്ത്രാലയം രണ്ടു വര്‍ഷമായി നാലുവരിപ്പാത വികസനത്തിന്റെ പേരില്‍ ഫണ്ട് അനുവദിക്കുകയുണ്ടായില്ല. എന്നാല്‍ നാലുവരിപ്പാത വികസനം നീണ്ടു പോകുന്നതിനാല്‍ അറ്റകുറ്റപ്പണികള്‍ക്കും ഉപരിതലം പുതുക്കുന്നതിനും ഫണ്ട് അനുവദിക്കണമെന്ന് കേന്ദ്ര മന്ത്രിക്കു കത്ത് നല്‍കിയതിന്റേയും പൊതുമരാമത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ദേശീയപാത ചീഫ് എഞ്ചിനീയറും ഡല്‍ഹിയില്‍ കേന്ദ്ര മന്ത്രാലയവുമായി തുടര്‍ നടപടികള്‍ സ്വീകരിച്ചതിന്റേയും ഭാഗമായി ഫണ്ട് അനുവദിക്കുകയായിരുന്നുവെന്നും, ഫണ്ട് അനുവദിച്ചതിന് കൃതജ്ഞ രേഖപ്പെടുത്തുന്നതായും മന്ത്രി ജി.സുധാകരന്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, National highway, 6 projects in NH 66 approved: Minister G Sudhakaran
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, National highway, 6 projects in NH 66 approved: Minister G Sudhakaran
< !- START disable copy paste -->