Arrested | കോഴിയങ്കത്തില്‍ ഏര്‍പ്പെട്ട 6 പേര്‍ അറസ്റ്റില്‍; 8 കോഴികളും 5 കോഴി വാളുകളും, പണവും പിടികൂടി
Oct 25, 2023, 16:02 IST
മഞ്ചേശ്വരം: (KasargodVartah) കോഴിയങ്കത്തില്‍ ഏര്‍പ്പെട്ട ആറുപേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നും എട്ട് കോഴികളും അഞ്ച് കോഴി വാളുകളും പണവും പിടികൂടിയതായി പൊലീസ് അറിയിച്ചു. കടമ്പാര്‍ ഹൊസ ബെട്ടയിലെ പൊതു സ്ഥലത്ത് കോഴിയങ്കം നടത്തുന്നതിനിടെയാണ് പൊലീസ് റെയ്ഡ് നടത്തിയത്.
കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രാജീവന്‍ -66, മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സി ഹരീഷ്- 39 , സന്തോഷ് -40, രാജേഷ് -51, പുഷ്പരാജ് ഷെട്ടി -40, സന്ദീപ് -35 എന്നിവരെയാണ് മഞ്ചേശ്വരം എസ് ഐ കെകെ നിഖില്‍, സിവില്‍ പൊലീസ് ഓഫീസര്‍ ചന്ദ്രകാന്ത്, അഫ്‌സല്‍, സുഭാഷ്, മഹേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. പണം വെച്ച് പന്തയം നടത്തുകയായിരുന്നു. കളിക്കളത്തില്‍ നിന്നും 4700 രൂപയും പിടികൂടി.

Keywords: 6 people involved in chicken fight were arrested; 8 chicken, 5 chicken swords and cash seized, Manjeswaram, News, Arrested, Chicken Fight, Money, Seized, Police, Raid, Kerala News.