city-gold-ad-for-blogger

സുപ്രീംകോടതി വിധി കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ആശ്വാസം; കീടനാശിനി കമ്പനികള്‍ മൂന്നുമാസത്തിനകം നല്‍കേണ്ടത് 5 ലക്ഷം


ന്യൂഡല്‍ഹി: (www.kasargodvartha.com 10.01.2016) എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് കീടനാശിനി കമ്പനി മൂന്ന് മാസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതിയുടെ ഉത്തരവ്. മൂന്ന് മാസത്തിനകം അഞ്ചുലക്ഷം രൂപ ഇരകള്‍ക്ക് നല്‍കണമെന്നാണ് ഉത്തരവ്. 

തുക നല്‍കിയില്ലെങ്കില്‍ ഇരകള്‍ക്ക് വീണ്ടും കോടതിയെ സമീപിക്കാമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ ദൂഷ്യഫലം അനുഭവിക്കുന്നവര്‍ക്ക് ആജീവനാന്ത വൈദ്യസഹായം ഉറപ്പു വരുത്താനും കീടനാശിനി കമ്പനിയോട് കോടതി നിര്‍ദേശിച്ചു.

സുപ്രീംകോടതി വിധി കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ആശ്വാസം; കീടനാശിനി കമ്പനികള്‍ മൂന്നുമാസത്തിനകം നല്‍കേണ്ടത് 5 ലക്ഷം


Also Read:
അമ്മയെ കാണാൻ യോഗ ഒഴിവാക്കിയെന്ന് മോദിയുടെ ട്വീറ്റ്; താൻ അമ്മയുടെ കൂടെയാണ് താമസിക്കുന്നതെന്ന് കെജ്രിവാളിന്റെ പരിഹാസം

Keywords: Supreme court order Endosulfan victims 5 lkh compensation, New Delhi, Top-Headlines, DYFI, Medical -Insurance, Kasaragod, Kerala.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia