നിയന്ത്രണം വിട്ട കാർ മറിഞ്ഞ് 5 വിദ്യാർഥികൾക്ക് പരിക്ക്
Dec 24, 2021, 17:40 IST
തൃക്കരിപ്പൂർ: (www.kasargodvartha.com 24.12.2021) നിയന്ത്രണം വിട്ട കാർ മറിഞ്ഞ് യാത്രക്കാരായ അഞ്ച് വിദ്യാർഥികൾക്ക് പരിക്ക്. കാർ ഓടിച്ചിരുന്ന പടന്നയിലെ ദാറുൽ സലാമിലെ നാസർ സമാൻ (18), യാത്രക്കാരായ സുമയ്യ മൻസിലിലെ അൻസിഫ് (18), പൊറോട്ട് പാട്ടില്ലത്ത് റുശാൻ (18), ദാറുൽ അമാനിലെ എ എം സമീർ (18), സുഹൈൽ ഹൗസിലെ സുമൈൽ (17) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പയ്യന്നൂർ സഹകരണ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച വൈകുന്നേരം തൃക്കരിപ്പൂർ ആയിറ്റിയിലാണ് അപകടം നടന്നത്. വിദ്യാർഥികളായ അഞ്ചുപേരും ക്ലാസ് കഴിഞ്ഞ് വീട്ടിലേക്കുള്ള യാത്രയിലായിരുന്നു.
എതിരെ നിന്നും വന്ന ലോറി ഇടിക്കാതിരിക്കാനായി വെട്ടിക്കുന്നതിനിടയിലാണ് കാർ നിയന്ത്രണം വിട്ട് മറിഞ്ഞത്.

Keywords: News, Top-Headlines, Accident, Car-Accident, Car, Students, Road, Class, Trikaripur, Lorry, Injured, Five students injured as car overturns.
< !- START disable copy paste -->