Arrested | മകളെ 4 വർഷക്കാലം നിരന്തരം പീഡനത്തിനിരയാക്കിയെന്ന് പരാതി; പിതാവ് പോക്സോ കേസിൽ അറസ്റ്റില്‍
Nov 24, 2023, 12:35 IST
ചട്ടഞ്ചാൽ: (KasargodVartha) മകളെ നിരന്തരം പീഡനത്തിന് ഇരയാക്കിയെന്ന കേസിൽ പിതാവ് അറസ്റ്റിൽ. മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ 40 കാരനാണ് പോക്സോ കേസിൽ പിടിയിലായത്. 15 കാരിയായ മകളെ കഴിഞ്ഞ നാല് വർഷക്കാലമായി ഇയാൾ ഇരയാക്കുകയായിരുന്നുവെന്നാണ് പരാതി.
ഭയം കാരണം കുട്ടി വിവരം ആരോടും പറഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിനിടയിലാണ് പിതാവ് പീഡിപ്പിക്കുന്നതായുള്ള കാര്യം പെണ്‍കുട്ടി വെളിപ്പെടുത്തിയത്. തുടർന്ന് സ്‌കൂള്‍ അധികൃതര്‍ മേല്‍പറമ്പ് പൊലീസിനെ അറിയിക്കുകയായിരുന്നു.
പൊലീസ് ഐപിസി 376, 376(2), (എഫ്), (എന്‍), 376 (3), (376) (എ ), (ബി) , 354 ( ബി), 75 (ജെ) തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്താണ് പിതാവിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.
Keywords: News, Kerala, Kasaragod, Chattanchal, Man, POCSO Case, Arrest, Complaint, School, Police, Court, 40-year-old Man Held In POCSO case.
< !- START disable copy paste -->