Court Verdict | സഹോദരങ്ങളെയും സുഹൃത്തിനെയും വെട്ടിപ്പരുക്കേൽപിച്ചെന്ന കേസിൽ 4 പ്രതികൾക്ക് 10 വർഷം കഠിന തടവ്; 25000 രൂപ വീതം പിഴയും അടക്കണം
Feb 29, 2024, 18:04 IST
കാസർകോട്: (KasargodVartha) സഹോദരങ്ങളെയും സുഹൃത്തിനെയും വെട്ടിപ്പരുക്കേൽപിച്ചെന്ന കേസിൽ പ്രതികൾക്ക് 10 വർഷം കഠിന തടവും 25000 രൂപ വീതം പിഴയും കോടതി ശിക്ഷ വിധിച്ചു. മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ അബ്ദുൽ റശീദ് (43), മുഹമ്മദ് ആശിഖ് അലി (37), ബാലൻ ഇബ്രാഹിം (51), മൊയ്‌ദു എന്ന മൊയ്‌ദീൻ കുഞ്ഞി (38) എന്നിവരെയാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻ ജഡ്ജ് (മൂന്ന്) ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കിൽ ആറ് മാസം അധിക തടവും അനുഭവിക്കണം. 2016 സെപ്റ്റംബർ ആറിന് തെക്കിൽ പള്ളത്തുങ്കാലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതികൾ സഹോദരങ്ങളായ ശഫീഖ്, ലത്വീഫ്, സുഹൃത്ത് സിറാജ് എന്നിവരെ വാൾ കൊണ്ട് വെട്ടുകയും വടികൊണ്ട് അടിക്കുകയും കത്തി കാണിച്ചു കൊല്ലുമെന്ന് ഭിഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.
വധശ്രമം അടക്കമുള്ള വകുപ്പുകൾ പ്രകാരം വിദ്യാനഗർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയും കോടതിയിൽ കുറ്റപത്രം സമർപിക്കുകയും ചെയ്തത് അന്നത്തെ വിദ്യാനഗർ എസ്ഐ ആയിരുന്ന കെ രാജു ആണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ. പ്ലീഡർ പി സതീശൻ ഹാജരായി.

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Court Verdict, Crime, 4 sentenced to 10 years in jail for assault.
< !- START disable copy paste -->