കിളിമാനൂരില്‍ വാഹനാപകടത്തില്‍ നാലുപേര്‍ മരിച്ചു
Sep 28, 2020, 08:07 IST
തിരുവനന്തപുരം: (www.kasargodvartha.com 28.09.2020) തിരുവനന്തപുരത്തുണ്ടായ വാഹനാപകടത്തില്‍ നാലുപേര്‍ മരിച്ചു. വെഞ്ഞാറമൂട്, കഴക്കൂട്ടം സ്വദേശികളായ ഷെമീര്‍ (31), സുല്‍ഫി എന്ന നവാസ് പീര്‍ മുഹമ്മദ് (39), ലാല്‍ (45), നജീബ് എന്നിവരാണ് മരിച്ചത്. വെഞ്ഞാറമൂട് സ്വദേശി നിവാസ് (31) വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
കിളിമാനൂര്‍ കാരേറ്റില്‍ തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്തേക്ക് പോയ കാര്‍ നിയന്ത്രണം വിട്ട് കലുങ്കില്‍ ഇടിക്കുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങി പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
Keywords: Thiruvananthapuram, news, Kerala, Accident, Death, Injured, Driver, hospital, Top-Headlines, 4 died in Kilimanoor car accident