city-gold-ad-for-blogger

വിദ്യാര്‍ത്ഥികളെ കോളജില്‍ കയറി മര്‍ദിച്ച കേസില്‍ നാലംഗസംഘം അറസ്റ്റില്‍

കാസര്‍കോട്: (www.kasargodvartha.com 06/01/2017) കാറിന്റെ അമിത വേഗത ചോദ്യം ചെയ്ത വിദ്യാര്‍ത്ഥികളെ കോളജില്‍ കയറി മര്‍ദിച്ച കേസില്‍ നാലുപ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.

സഅദിയ ഐ ടി ഐ കോളജിലെ രണ്ടാം വര്‍ഷ സിവില്‍ വിദ്യാര്‍ത്ഥികളായ കീഴൂര്‍ പടിഞ്ഞാറിലെ കുഞ്ഞാമുവിന്റെ മകന്‍ അബൂബക്കര്‍ സിദ്ദീഖ് (19), ചെര്‍ക്കളയിലെ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ കെ എം ഫസല്‍ റഹ്മാന്‍ (19) എന്നിവരെ ആക്രമിച്ച കേസില്‍ പ്രതികളായ മുജീബ്, ഹാരിസ്, റിസാന്‍, ഹാഫിര്‍ എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. അക്രമത്തില്‍ പരിക്കേറ്റവര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.
വിദ്യാര്‍ത്ഥികളെ കോളജില്‍ കയറി മര്‍ദിച്ച കേസില്‍ നാലംഗസംഘം അറസ്റ്റില്‍

ഒമ്പതംഗ സംഘമാണ് കോളജില്‍ കയറി വിദ്യാര്‍ത്ഥികളെ ആക്രമിച്ചത്. കോളജിലേക്ക് നടന്നു പോവുകയായിരുന്ന സിദ്ദീഖിനെ അമിത വേഗതയിലെത്തിയ സ്വിഫ്റ്റ് കാര്‍ ദേഹത്ത് ഉരസിയിരുന്നു. ഇത് ചോദ്യം ചെയ്തതിന്റെ പേരില്‍ പിന്നീട് കോളജിലെത്തിയ സംഘം അക്രമം നടത്തിയെന്നാണ് കേസ്. ഒളിവില്‍ കഴിയുന്ന പ്രതികളെ പിടികൂടാന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Keywords: Kasaragod, Kerala, Attack, Arrest, Student, College, ITT, Car Speed, 4 arrested for assaulting students 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia