Science Congress | കേരള ശാസ്ത്ര കോണ്‍ഗ്രസിന് കാസര്‍കോട്ട് തുടക്കമായി; ഭാഗമാവുന്നത് 424 യുവശാസ്ത്രജ്ഞര്‍; ദേശീയ എക്‌സ്‌പോ എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു
Feb 8, 2024, 18:09 IST
കാസര്‍കോട്: (KasargodVartha) കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന്റെ 36-ാം കേരള ശാസ്ത്ര കോണ്‍ഗ്രസിന് കാസര്‍കോട് ഗവ കോളേജില്‍ തുടക്കമായി. ഏകാരോഗ്യ കാഴ്ചപ്പാടിലൂടെ കേരള സമ്പദ് വ്യവസ്ഥയുടെ രൂപാന്തരണം എന്നതാണ് ' ഇത്തവണത്തെ സയന്‍സ് കോണ്‍ഗ്രസിന്റെ പ്രധാന വിഷയം. വിവിധ വിഷയങ്ങളില്‍ പ്രമുഖ ശാസ്ത്രജ്ഞരുടെ പ്രഭാഷണങ്ങള്‍, ശാസ്ത്രമേഖലയ്ക്ക് മികച്ച സംഭാവനകള്‍ നല്‍കിയവരുടെ സ്മരണാര്‍ത്ഥമുള്ള പ്രഭാഷണങ്ങള്‍ എന്നിവയുണ്ടാകും.
സയന്‍സ് എക്‌സ്‌പോയോടെ ശാസ്ത്ര കോണ്‍ഗ്രസ് പരിപാടികള്‍ക്ക് തുടക്കം; ദേശീയ ശാസ്ത്ര എക്‌സ്‌പോ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു
സാങ്കേതികവിദ്യ ജനങ്ങളിലേക്ക് എത്തുമ്പോഴാണ് അതിനു പൂര്‍ണ്ണത ലഭിക്കുകയെന്ന് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. 36-ാമത് കേരള ശാസ്ത്ര കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന ദേശീയ ശാസ്ത്രമേളയിലൊരുക്കിയ സ്റ്റാളുകളുടെ ഉദ്ഘാടന വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രം പ്രചരിപ്പിക്കുന്നതിന് എക്‌സ്‌പോകള്‍ നല്ലൊരു ഉപാധിയാണ്. നമ്മുടെ ജില്ലയിലാണ് ഏറ്റവും പ്രഗത്ഭരായിട്ടുള്ള വിദ്യാര്‍ത്ഥികള്‍ ഉള്ളത്. വളര്‍ന്നുവരുന്ന യുവ ശാസ്ത്ര പ്രതിഭകള്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടമാക്കാനുള്ള ഒരു വേദി കൂടിയാണ് ശാസ്ത്ര കോണ്‍ഗ്രസെന്നും അദ്ദേഹം പറഞ്ഞു.
കെ.എസ്.സി.എസ്.ടി.ഇ (കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍) മെമ്പര്‍ സെക്രട്ടറി ഡോ.എസ് പ്രദീപ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സി.ഡബ്ല്യു.ആര്‍.ബി.എം ഡയറക്ടരും സംഘാടകസമിതി കണ്‍വീനറുമായ ഡോ മനോജ് സാമുവല്‍, നാറ്റ് പാക്ക് ഡയറക്ടര്‍ സാംസണ്‍, കെ.എസ്.സി.എസ്.ടി.ഇ ശാസ്ത്രജ്ഞര്‍, ഗവണ്‍മെന്റ് കോളേജ് അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പരിപാടിയുടെ ഭാഗമായി.
ഗവണ്‍മെന്റ് കോളേജ് പ്രിന്‍സിപ്പല്‍ വി.എസ്.അനില്‍കുമാര്‍ സ്വാഗതവും എക്സിബിഷന്‍ കമ്മിറ്റി കണ്‍വീനര്‍ ജി.കെ.അമ്പിളി നന്ദിയും പറഞ്ഞു.
ഐ.എസ്.ആര്‍.ഒ, വിക്രം സാരാഭായ് സ്പേസ് സെന്റര്‍ (വി.എസ്.എസ്.സി.), കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം (സി.പി.സി.ആര്‍.ഐ.), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി (എന്‍.ഐ.ഐ.എസ്.ടി.) തുടങ്ങിയ രാജ്യത്തെ വിവിധ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളുടെയും സ്റ്റാര്‍ട്ടപ്പുകളുടേതുമായി നൂറ്റിരണ്ട് സ്റ്റാളുകളാണ് ശാസ്ത്ര കോണ്‍ഗ്രസ് പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുള്ളത്.
കേരള ശാസ്ത്ര കോണ്‍ഗ്രസ്; മുഖ്യമന്ത്രി ഫെബ്രുവരി 9ന് ഉദ്ഘാടനം ചെയ്യും; യുവശാസ്ത്രജ്ഞര്‍ക്കുള്ള മുഖ്യമന്ത്രിയുടെ സ്വര്‍ണമെഡലുകള്‍ ചടങ്ങില്‍ സമ്മാനിക്കും; 2022 നോബേല്‍ സമ്മാന ജേതാവ് മോര്‍ട്ടെന്‍ പി മെഡല്‍ ചടങ്ങില്‍ പങ്കെടുക്കും
കേരള ശാസ്ത്ര കോണ്‍ഗ്രസ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെബ്രുവരി 9ന് ഉദ്ഘാടനം ചെയ്യും. ഐ.സി.സി.എസ് തയ്യാറാക്കിയ ക്ലൈമെറ്റ് സ്റ്റേറ്റ്‌മെന്റ് 2023 മുഖ്യമന്ത്രി പ്രകാശനം ചെയ്യും. മികച്ച യുവശാസ്ത്രജ്ഞര്‍ക്കുള്ള അവാര്‍ഡ്, ശാസ്ത്ര സാഹിത്യ പുരസ്‌കാരങ്ങള്‍ എന്നിവയും സയന്‍സ് കോണ്‍ഗ്രസ് വേദിയില്‍ വിതരണം ചെയ്യും. മികച്ച യുവശാസ്ത്രജ്ഞരായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ സ്വര്‍ണമെഡലും പ്രശസ്തിപത്രവും 50,000 രൂപയുടെ കാഷ് പ്രൈസും 50 ലക്ഷം രൂപയുടെ റിസര്‍ച്ച് പ്രോജക്ടുമാണ് ലഭിക്കുക. കാസര്‍കോടിന്റെ പ്രദേശിക പ്രശ്നങ്ങള്‍ക്ക് മികച്ച ശാസ്ത്രീയ പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്ന യുവാക്കള്‍ക്ക് കാഷ് അവാര്‍ഡും നല്‍കും.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മുഖ്യ പ്രഭാഷണം നടത്തും. 2022 നോബേല്‍ സമ്മാന ജേതാവ് മോര്‍ട്ടെന്‍ പി മെഡല്‍, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, അഡ്വ.സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ, കാസര്‍കോട് ഗവണ്‍മെന്റ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.വി.എസ്.അനില്‍ കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
ശാസ്ത്ര കോണ്‍ഗ്രസ് ജില്ലയില്‍ എത്തുന്നത് 25 വര്‍ഷങ്ങള്‍ക്കു ശേഷം
ദേശീയ ശാസ്ത്രമേളക്ക് ജില്ല വേദിയാകുന്നത് ഇത് രണ്ടാം തവണ. 25 വര്‍ഷങ്ങള്‍ക്കുശേഷം 36-ാമത് കേരള ശാസ്ത്ര കോണ്‍ഗ്രസ് ജില്ലയില്‍ എത്തുമ്പോള്‍ ഏറെ പ്രതീക്ഷയോടുകൂടിയാണ് ജില്ല ഇതിനെ വരവേറ്റത്. 1999 ല്‍ അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനാരാണ് പതിനൊന്നാമത്തെ ശാസ്ത്ര കോണ്‍ഗ്രസ് ജില്ലയില്‍ ഉദ്ഘാടനം ചെയ്തത്. കാസര്‍കോട് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രമാണ് അന്ന് ശാസ്ത്ര കോണ്‍ഗ്രസിന് വേദിയായത്.
ശാസ്ത്ര കോണ്‍ഗ്രസില്‍ ഭാഗമാവുന്നത് 424 യുവശാസ്ത്രജ്ഞര്‍; 362 പ്രബന്ധങ്ങള്‍ അവതരിപ്പിക്കും
യുവഗവേഷകര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സംവദിക്കാനും അവരുടെ അറിവുകള്‍ പങ്കിടാനുമുള്ള വേദിയായ ശാസ്ത്ര കോണ്‍ഗ്രസിന്റെ ഭാഗമാവാന്‍ എത്തുന്നത് 424 യുവശാസ്ത്രജ്ഞര്‍. 362 ശാസ്ത്ര പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
കൂടാതെ വിവിധ വിഷയങ്ങളിലെ പ്രമുഖ ശാസ്ത്രജ്ഞരുടെ പ്രഭാഷണങ്ങള്‍, മെമ്മോറിയല്‍ പ്രഭാഷണങ്ങള്‍ എന്നിവയും 12 വിഷയങ്ങളിലായി തെരഞ്ഞെടുക്കപ്പെട്ട ശാസ്ത്ര പ്രബന്ധ / പോസ്റ്റര്‍ അവതരണങ്ങളും ദേശീയ ബാല ശാസ്ത്ര കോണ്‍ഗ്രസ് വിജയികളായ ബാലശാസ്ത്രജ്ഞരുടെ പ്രബന്ധാവതരണങ്ങളും ശാസ്ത്ര കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കും. ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളുടെ ശാസ്ത്രജ്ഞരുമായുള്ള സംവാദന പരിപാടിയും സ്‌കൂള്‍ കുട്ടികള്‍ക്കായി ' വാക്ക് വിത്ത് സയന്റിസ്റ്റ് ' എന്നിവയും ഉണ്ടായിരിക്കും. കാസര്‍കോട് ഗവ.കോളേജില്‍ നാലു ദിവസങ്ങളിലായി നടക്കുന്ന സയന്‍സ് കോണ്‍ഗ്രസ് പതിനൊന്നാം തീയതി ഞായറാഴ്ച്ച സമാപിക്കും.
കാഴ്ചയുടെ വിസ്മയം ഒരുക്കി ശാസ്ത്ര സ്റ്റാളുകള്‍
ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും അറിയാന്‍ ഐ.എസ്.ആര്‍.ഒ, വി.എസ്.എസ്.സി, കെ.എഫ്.ആര്‍.ഐ തുടങ്ങിയ100 ശാസ്ത്ര സ്റ്റാളുകള്‍. അതില്‍ സ്വകാര്യ സ്റ്റാളുകളും സ്റ്റാര്‍ട്ടപ്പുകളുമായി 10 സ്റ്റാളുകള്‍ ഉണ്ട്. ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും ഗവേഷണം നടത്തുന്ന പ്രമുഖ സ്ഥാപനങ്ങളും വകുപ്പുകളുമാണ് സയന്‍സ് എക്‌സ്പോയില്‍ ഒരുക്കിയിരിക്കുന്നത്. ഇന്ത്യ വിക്ഷേപിച്ച മിസൈലുകള്‍, ഉപഗ്രഹങ്ങളും അവയുടെ മാതൃകകളും പ്രവര്‍ത്തനരീതികളും പ്രദര്‍ശനത്തില്‍ കാണാം. ശാസ്ത്ര കോണ്‍ഗ്രസ് സമാപനദിവസമായ 11 വരെയാണ് പ്രദര്‍ശനം. പ്രദര്‍ശനത്തിലേക്ക് പ്രവേശനം സൗജന്യമാണ്.
ശാസ്ത്രലോകത്തെ തൊട്ടറിഞ്ഞ് വിദ്യാര്‍ത്ഥികള്‍
36ാമത് കേരള സയന്‍സ് കോണ്‍ഗ്രസ് കാണാന്‍ ആദ്യ ദിനം തന്നെ കാസര്‍കോട് ഗവ.കോളജില്‍ എത്തിയത് നിരവധി വിദ്യാര്‍ത്ഥികളാണ്. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നും ശാസ്ത്രലോകത്തെ നേരിട്ട് കാണാന്‍ എത്തിയവര്‍. ഇന്ത്യയുടെ വികസനത്തിന്റെ ശാസ്ത്രവും സാങ്കേതികവിദ്യയും കണ്ടറിയാനുള്ള അവസരമൊരുക്കി ശാസ്ത്ര സ്റ്റാളിലേക്ക് സ്വാഗതം ചെയ്യുകയാണ് ഐ.എസ്.ആര്‍.ഒയുടെ പ്രദര്‍ശന സ്റ്റാള്‍. വിവിധ റോക്കറ്റ് മോഡലുകള്‍, പുതിയ ടെക്നോളജികള്‍ എന്നിവയും സ്റ്റാളില്‍ സജ്ജീകരിച്ചിട്ടുണ്ട്.
ചുമരുകളില്‍ നിറഞ്ഞ് ശാസ്ത്രം
ഐ.എസ്.ആര്‍.ഒയുടെ പ്രദര്‍ശന സ്റ്റാളുകള്‍ കടന്ന് അകത്ത് കയറിയാല്‍ സന്ദര്‍ശകരെ സ്വാഗതം ചെയ്ത് ശാസ്ത്ര ചുമര്‍ ചിത്രങ്ങള്‍. പ്രശ്സ്ത ശാസ്ത്രജ്ഞരും സാങ്കേതിക വിദ്യയും വികസനത്തിന്റെ നാഴിക കല്ലുകളും അവിടെ കാണാം. ശാസ്ത്രത്തെ കുറിച്ചുള്ള അവബോധം എല്ലാവരിലേക്കും എത്തുന്ന വിധത്തിലാണ് പോസ്റ്റ്റുകള്‍ പതിപ്പിച്ചിരിക്കുന്നത്. കൂടാതെ കേരള സയന്‍സ് കോണ്‍ഗ്രസിന്റെ തുടക്കം മുതല്‍ 36-ാം മത് കേരള സയന്‍സ് കോണ്‍ഗ്രസ് വരെയുള്ള യാത്രയും പ്രദര്‍ശനത്തില്‍ കാണാന്‍ സാധിക്കും.
റോഡ് സുരക്ഷയെക്കുറിച്ചറിയാന്‍ നാറ്റ്പാക്കിന്റെ സ്റ്റാളില്‍ എത്തിയാല്‍ മതി
ഏതൊരാള്‍ക്കും എളുപ്പത്തില്‍ മനസിലാക്കും വിധത്തിലാണ് റോഡിന്റെ വിവിധ മോഡലുകള്‍ കെ.എസ്.സി.എസ്.ടി.ഇ. - ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രം (നാറ്റ്പാക്ക് ) ഒരുക്കിയിരിക്കുന്നത്. ഒരു സാധാരണക്കാരന് റോഡിനെക്കുറിച്ചും വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ ഉപയോഗിക്കേണ്ട സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും സമഗ്രമായ അറിവ് നല്‍കുകയാണ് നാറ്റ്പാക്ക്. മേല്‍പാലം, അടിപാത, റിംഗ് റോഡ് തുടങ്ങിയവയുടെ മോഡലുകള്‍ സ്റ്റാളില്‍ എത്തിയാല്‍ കാണാം. കൂടാതെ റോഡ് മാര്‍ക്കിംഗ്, റോഡ് ചിഹ്നങ്ങള്‍, എയര്‍ ബാഗ് സംവിധാനം, പൊതു ഗതാഗതം തുടങ്ങിയ എല്ലാവിധ അറിവുകളും സ്റ്റാള്‍ പ്രദാനം ചെയ്യുന്നു.
പഴമയെ പുനര്‍ നിര്‍മ്മിച്ച് 'പുലരി'
മണ്‍മറഞ്ഞ പഴമയെ വീണ്ടെടുക്കുകയാണ് പുലരി വയല്‍പ്പെരുമ. വടക്കന്‍ കേരളത്തിലെ പരമ്പരാഗത വിത്തുകളുടെയും നാട്ടറിവുകളുടെയും കാര്‍ഷിക ഉപകരണങ്ങളുടെയും പ്രദര്‍ശന പാഠശാല തീര്‍ക്കുകയാണ് പനയാല്‍ അരവത്തെ പുലരിയെന്ന എന്‍ജിഒ. സ്റ്റാളിനകത്തെക്ക് പ്രവേശിക്കുമ്പോള്‍ തന്നെ പഴമയുടെ ഓര്‍മ്മകളിലേക്ക് യാത്ര ചെയ്യാന്‍ ഒരുക്കിയ പാഠശേഖരം. നെല്‍പ്പാടത്തില്‍ പഴമയെ ഓര്‍മ്മിപ്പിച്ച് നിലം ഉഴുതുമറിക്കാന്‍ ഉപയോഗിക്കുന്ന കലപ്പയും, വെള്ളമൊഴിക്കാന്‍ ഉപയോഗിക്കുന്ന പാത്തിയും കാണാം. വിവിധ തരം നാടന്‍ നെല്‍ വിത്തുകള്‍, നെല്‍വയല്‍ ആവാസ വ്യവസ്ഥയില്‍ കാണുന്ന തനത് ചെടികള്‍, കാര്‍ഷിക ഉപകരണങ്ങള്‍, അളവ് പാത്രങ്ങള്‍, ത്രാസുകള്‍, തൂക്ക കട്ടിയായി ഉപയോഗിക്കുന്ന റാത്തല്‍, കണ്ണാടി ഉറി തുടങ്ങിയവും സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
കൃഷിയെ അറിയാം പടന്നക്കാട് കാര്‍ഷിക കോളേജിന്റെ സ്റ്റാളില്‍
ആധുനിക കൃഷി രീതികളെക്കുറിച്ചറിയാന്‍ പടന്നക്കാട് കാര്‍ഷിക കോളേജിന്റെ സ്റ്റാളില്‍ സന്ദര്‍ശിക്കാം. പടന്നക്കാട് കാര്‍ഷിക കോളേജ് നിര്‍മ്മിക്കുന്ന നീര, വിവിധ തരം പച്ചക്കറി വിത്തുകള്‍, സൂഷ്മ മൂലമിസ്ത്രം തുടങ്ങിയവയും സാളില്‍ ഒരുക്കിട്ടുണ്ട്. പച്ചക്കറി വിത്തുകള്‍ക്ക് 10 രൂപയാണ് വില. ഗ്രോ ബാഗില്‍ കൃഷി ചെയ്യുമ്പോള്‍ ഉപയോഗിക്കുന്ന വള ചോക്ക്, വിവിധ തരം മാവിനങ്ങള്‍ എന്നിവയും പ്രദര്‍ശന സ്റ്റാളില്‍ ഉണ്ട്. കൂടാതെ അരിയുണ്ട, ശര്‍ക്കര, ശുദ്ധമായ വെളിച്ചെണ്ണ തുടങ്ങിയവയും സ്റ്റാളില്‍ ലഭ്യമാകും.
Keywords: News, Kerala, Kerala-News, Kasaragod-News, Top-Headlines, Chief Minister, Pinarayi Vijayan, Inaugurate, 36th, Kerala Science Congress, February 9, Kasargod News, NA Nellikkunnu MLA, National Science Expo, Agriculture, Padannakkad Agriculture College, 36th Kerala Science Congress started in Kasargod.