Drowned | നീന്തല്‍ക്കുളത്തിൽ വീണ് 3 വയസുകാരന് ദാരുണാന്ത്യം
Jul 18, 2023, 15:19 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com) വീട്ടിലെ നീന്തല്‍ക്കുളത്തിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. മാണിക്കോത്തെ പ്രവാസിയായ പടിഞ്ഞാറെ വളപ്പിൽ ഹാശിം - തസ്‌ലീമ ദമ്പതികളുടെ മകൻ ഹാദിയാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ തൊട്ടടുത്ത് തന്നെയുള്ള ഹാശിമിന്റെ സഹോദരൻ ശാഫിയുടെ വീട്ടിലാണ് അപകടം സംഭവിച്ചത്.
വീടിന്റെ മുകൾ നിലയിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ സ്വിമിങ് പൂളിലേക്ക് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ് ഹാശിം അവധിക്ക് നാട്ടിലേക്ക് വരാൻ കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയപ്പോഴാണ് മരണവാർത്ത അറിഞ്ഞത്. കുഞ്ഞിന്റെ മരണം വീട്ടുകാരെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തി. സഹോദരങ്ങൾ: അൻശിഖ്, അഫീഫ. ഹൊസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.