Found Dead | കാഞ്ഞങ്ങാട്ട് ഒരു കുടുംബത്തിലെ 3 പേരെ മരിച്ച നിലയിൽ കണ്ടെത്തി; മാതാവിനും ഭാര്യയ്ക്കും വിഷം നൽകിയ ശേഷം ഗൃഹനാഥൻ ജീവനൊടുക്കിയതാണെന്ന് സംശയം
Feb 17, 2024, 10:15 IST
കാഞ്ഞങ്ങാട്: (KasargodVartha) ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. മാതാവിനും ഭാര്യയ്ക്കും വിഷം നൽകിയ ശേഷം ഗൃഹഗാഥൻ ജീവനൊടുക്കിയതായാണ് സംശയിക്കുന്നത്. കാഞ്ഞങ്ങാട് ആവിക്കരയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
കാഞ്ഞങ്ങാട് നഗരത്തിൽ വർഷങ്ങളായി വാച് റിപയറിങ് സ്ഥാപനം നടത്തുന്ന ആവിക്കരയിലെ സൂര്യപ്രകാശ് (62), മാതാവ് ഗീത (80), ഭാര്യ ലീന (55) എന്നിവരാണ് മരിച്ചത്. മാതാവിനെയും ഭാര്യയേയും വിഷം നൽകിയ ശേഷം സൂര്യപ്രകാശ് ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസിൻ്റെ നിഗമനം. മരണത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ഹൊസ്ദുർഗ് പൊലീസ് വെളിപ്പെടുത്തി.
(ശ്രദ്ധിക്കുക: ജീവിതത്തിലെ വിഷമസന്ധികൾക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മർദങ്ങൾ അതിജീവിക്കാൻ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോൾ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടാൻ ശ്രമിക്കുക. പ്രയാസങ്ങളെ അതിജീവിക്കാൻ ശ്രമിക്കുക. പ്രയാസങ്ങൾ ഉണ്ടാകുമ്പോൾ കൗൺസിലിംഗിന് 1056 എന്ന നമ്പറിൽ വിളിക്കൂ, ആശങ്കകൾ പങ്കുവെയ്ക്കൂ)