പഞ്ചാബില്‍ ബൈക്കില്‍ കണ്ടെയ്‌നര്‍ ലോറിയിടിച്ച് കാസര്‍കോട് സ്വദേശിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയടക്കം മൂന്നു പേര്‍ മരിച്ചു
Aug 31, 2017, 14:30 IST
കാസര്‍കോട്: (www.kasargodvartha.com 31.08.2017) പഞ്ചാബില്‍ ബൈക്കില്‍ കണ്ടെയ്‌നര്‍ ലോറിയിടിച്ച് കാസര്‍കോട് സ്വദേശിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയടക്കം മൂന്നു പേര്‍ മരിച്ചു. പിലിക്കോട് കണ്ണൈങ്കൈയിലെ വനജ- മധൂരിലെ സുഭാഷ് ദമ്പതികളുടെ മകന്‍ പി. നന്ദകിഷോര്‍ (20), ഡല്‍ഹി സ്വദേശി റല്‍ഹന്‍, ആന്ധ്രാപ്രദേശ് സ്വദേശി സോനു ഗുപ്ത എന്നിവരാണ് മരിച്ചത്.
ലവ്‌ലി പ്രൊഫഷണല്‍ യൂണിവേഴ്‌സിറ്റിയിലെ മൂന്നാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളാണ് ഇവര്‍. പഞ്ചാബിലെ ഫഗ് വാര എന്ന സ്ഥലത്ത് ബുധനാഴ്ച വൈകിട്ടോടെയാണ് അപകടമുണ്ടായത്. വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബൈക്കില്‍ കണ്ടെയ്‌നര്‍ ലോറിയിടിക്കുകയായിരുന്നു. റല്‍ഹാനും സോനു ഗുപ്തയും സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. നന്ദകിഷോര്‍ ആശുപത്രിയില്‍ ചികിത്സക്കിടെ മരണപ്പെടുകയായിരുന്നു.
മരണവിവരമറിഞ്ഞ് നന്ദകിഷോറിന്റെ ബന്ധുക്കള്‍ പഞ്ചാബിലേക്ക് പുറപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ച മംഗളൂരു വിമാനത്താവളം വഴി മൃതദേഹം നാട്ടിലെത്തിക്കുമെന്നാണ് വിവരം.
< !- START disable copy paste -->

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Accidental-Death, 3 LPU students killed as truck hits motorcycle