city-gold-ad-for-blogger

കുളത്തില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു

മഞ്ചേശ്വരം: (www.kasargodvartha.com 10.06.2017) മഞ്ചേശ്വരം ഉദ്യാവരത്ത് മാടയില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു. കുഞ്ചത്തൂര്‍ ബി എസ് നഗര്‍ കൊളക്കയിലെ പി ടി മുഹമ്മദിന്റെ മകന്‍ മുഹമ്മദ് ഷരീഫ് (ഏഴ്), മുഹമ്മദിന്റെ മകന്‍ അസീം (എട്ട്), അഹ് മദ് ബാവയുടെ മകന്‍ അബ്ദുല്‍ അഫ്രീദ് (12) എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച ഉച്ചയോടെയാണ് ഇവര്‍ ഉദ്യാവര്‍ ക്ഷേത്രത്തിന് പിറകിലുള്ള പാടത്തോട് ചേര്‍ന്നുള്ള തോടും കുളവും ചേരുന്ന ഭാഗത്ത് കുളിക്കാനായി പോയത്. വൈകുന്നേരം നോമ്പ് തുറയുടെ സമയമായിട്ടും കുട്ടികള്‍ വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൂവരെയും കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മഴയായതിനാല്‍ കുളത്തില്‍ ചെളി നിറഞ്ഞിരുന്നു. മൃതദേഹങ്ങള്‍ ചെളിയില്‍ പൂണ്ട നിലയിലായിരുന്നു.

വിവരമറിഞ്ഞ് നിരവധി പേര്‍ സ്ഥലത്ത് തടിച്ചുകൂടി. മംഗല്‍പ്പാടി സി എച്ച് സിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ ഞായറാഴ്ച പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. വിവരമറിഞ്ഞ് മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തിയിരുന്നു.

മാട ജി എല്‍ പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് മുഹമ്മദ് ഷരീഫും അസ്‌ലമും. അബ്ദുല്‍ അഫ്രീദ് ഉദ്യാവാര അല്‍സഖഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്. സഫ്രീനയാണ് അഫ്രീദിന്റെ മാതാവ്. സഹോദരങ്ങള്‍: അഷ്‌ക്കര്‍, അറഫാത്ത്.

UPDATED

കുളത്തില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kasaragod, Manjeshwaram, Death, Kerala, Top-Headlines, News, Udyavaram, Children.
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia