Found Dead | 21 കാരിയെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി
Aug 8, 2023, 10:25 IST
ബേക്കൽ: (www.kasargodvartha.com) യുവതിയെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. പനയാൽ എക്കാൽ സ്വദേശി കൃഷ്ണന്റെ മകൾ നീതു കൃഷ്ണ (21) യാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. കൂട്ടപ്പുന്ന സ്വസ്തി ക്ലബ് ശിങ്കാരി മേളം കലാകാരിയും ഡിവൈഎഫ്ഐ കൂട്ടപ്പുന്ന എക്സ്ക്യൂടീവ് അംഗവുമായിരുന്നു.
ഇഷ്ടമില്ലാത്ത വിവാഹം ബന്ധുക്കൾ തീരുമാനിച്ചതിൽ യുവതിക്ക് മനോവിഷമം ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ബേക്കൽ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച രാവിലെ പോസ്റ്റ് മോർടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും. ശ്രീലതയാണ് മാതാവ്. സഹോദരൻ: ജിതിൻ കൃഷ്ണ.