city-gold-ad-for-blogger
Aster MIMS 10/10/2023

Free Food | രോഗികൾക്കും പാവപ്പെട്ടവർക്കും ഭക്ഷണവുമായി അവരെത്തും; ജെനറൽ ആശുപത്രിയിൽ അശോകൻ്റെ നേതൃത്വത്തിൽ അന്നമൂട്ടാൻ തുടങ്ങിയിട്ട് 20 വർഷങ്ങൾ; നിമിത്തമായത് ആ സംഭവം

കാസർകോട്: (KasargodVartha) രോഗികൾക്കും പാവപ്പെട്ടവർക്കും അശോകൻ്റെ നേതൃത്വത്തിൽ അന്നമൂട്ടാൻ തുടങ്ങിയിട്ട് 20 വർഷങ്ങൾ പിന്നിടുന്നു. മുടങ്ങാതെ ദിവസവും ഉച്ചഭക്ഷണം നൽകിവരുന്നതിലൂടെ കാസർകോട് ജെനറൽ ആശുപത്രിയിലെ നൂറിലേറെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമാണ് ഇവരുടെ സേവനം ആശ്വാസമാകുന്നത്.

Free Food | രോഗികൾക്കും പാവപ്പെട്ടവർക്കും ഭക്ഷണവുമായി അവരെത്തും; ജെനറൽ ആശുപത്രിയിൽ അശോകൻ്റെ നേതൃത്വത്തിൽ അന്നമൂട്ടാൻ തുടങ്ങിയിട്ട് 20 വർഷങ്ങൾ; നിമിത്തമായത് ആ സംഭവം

20 വർഷം നടന്ന സംഭവമാണ് അശോകന് ഇത്തരമൊരു പുണ്യപ്രവൃത്തിക്ക് പ്രചോദനമായത്. അന്നൊരിക്കൽ അശോകന് രോഗം വരികയും ഉദാരമതികളുടെ സഹായത്തോടെ ചികിത്സ തേടുകയുമായിരുന്നു. ഇത് അദ്ദേഹത്തിന്റെ ജീവിതത്തിൽ വഴിത്തിരിവായി. രോഗം ഭേദമായി ആരോഗ്യം വീണ്ടെടുത്തതിന് ശേഷം അന്നത്തെ സുപ്രണ്ടിനെ സമീപിച്ച്, രോഗികൾക്ക് ഭക്ഷണം നൽകാനുള്ള സന്നദ്ധത അറിയിച്ചു. അദ്ദേഹം സന്തോഷപൂർവം പച്ചക്കൊടി കാട്ടുകയും ചെയ്തു.

അന്ന് ഉച്ചയൂണിന് ഒരാൾക്ക് ഒമ്പത് രൂപയായിരുന്നുചിലവ്. 36 പേർക്കായിരുന്നു ആദ്യ ദിനത്തിൽ ഭക്ഷണം നൽകിയത്. ഇപ്പോൾ 30 രൂപയാണ് ഊണിൻ്റെ വില. 150 ഓളം രോഗികളും കൂട്ടിരിപ്പുകാരുമാണ് ദിനേന ഭക്ഷണത്തിന് എത്തുന്നത്. 20 വർഷം പിന്നിടുമ്പോൾ രോഗികളുടെ എണ്ണം അഞ്ചിരട്ടിയായി വർധിച്ചു. ചോറും മീൻ കറിയും സാമ്പാറും വറവും അച്ചാറുമാണ് മിക്ക ദിവസവും നൽകുന്നത്.

Free Food | രോഗികൾക്കും പാവപ്പെട്ടവർക്കും ഭക്ഷണവുമായി അവരെത്തും; ജെനറൽ ആശുപത്രിയിൽ അശോകൻ്റെ നേതൃത്വത്തിൽ അന്നമൂട്ടാൻ തുടങ്ങിയിട്ട് 20 വർഷങ്ങൾ; നിമിത്തമായത് ആ സംഭവം

സുമനസുകളുടെ സഹായത്തോടെയാണ് ഭക്ഷണം നൽകുന്നത്. സന്നദ്ധ പ്രവർത്തകരും സംഘടനകളും എല്ലാ സഹായവും പിന്തുണയുമായി അശോകനോടൊപ്പമുണ്ട്. ഇക്കാലയളവിലെ ഒരുപാട് ഹൃദ്യമായ അനുഭവങ്ങളും അദ്ദേഹം ഓർമയിൽ സൂക്ഷിക്കുന്നു. വലിയ രോഗത്തിൽ നിന്നും രക്ഷപ്പെടുത്തി ദൈവം തന്ന പുനർജന്മം പാവപ്പെട്ട രോഗികളെ ചേർത്തു പിടിച്ച് തീർക്കുകയാണെന്നാണ് അശോകൻ പറയുന്നത്. ഭക്ഷണത്തോടൊപ്പം പാവപ്പെട്ട രോഗികൾക്ക് സഹായങ്ങളും അശോകൻ ചെയ്തുനൽകുന്നു. കഴിഞ്ഞദിവസം അന്നദാന വിതരണം രണ്ട് പതിറ്റാണ്ട് പിന്നിട്ടതിന്റെ സന്തോഷം പങ്കിട്ടത് മധുരം നൽകിയാണ്.

Keywords: News, Kerala, Kasaragod, General Hospital, Malayalam News, Food, General Hospital, 20 years of free food distribution in general hospital.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL