പാകിസ്താനില്‍ ഭൂചലനം; 20 പേര്‍ മരിച്ചതായി റിപോര്‍ട്
ഇസ്‌ലാമാബാദ്: (www.kasaragodvartha.com 07.10.2021) വ്യാഴാഴ്ച പുലര്‍ചെ തെക്കന്‍ പാകിസ്താനില്‍ വന്‍ ഭൂചലനം. 20 പേര്‍ മരിച്ചതായാണ് റിപോര്‍ട്. മരിച്ചവരില്‍ ഒരു സ്ത്രീയും ആറുകുട്ടികളുമുണ്ടെന്ന് സംശയിക്കുന്നു. നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. റിക്ടര്‍ സ്‌കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തി. ചില സ്ഥലങ്ങളില്‍ വൈദ്യുതി ബന്ധം നിശ്ചലമായി.
കെട്ടിടങ്ങള്‍ക്കിടയില്‍ നിരവധിയാളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് അധികൃതർ പറയുന്നത്. ബലൂചിസ്താനിലെ ഹര്‍നൈയിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. ഇവിടെ മൊബൈല്‍ റേഞ്ച് നഷ്ടപ്പെട്ടതും ഗതാഗത തടസവും രക്ഷാപ്രവര്‍ത്തനത്തിന് പ്രയാസം സൃഷ്ടിച്ചു. ബലൂചിസ്താനിലെ പ്രവശ്യ തലസ്ഥാനമായ ക്വാറ്റയിലും ഭൂകമ്പമുണ്ടായി.
2015ല്‍ പാകിസ്താനിലും അഫ്ഗാനിസ്താലുമുണ്ടായ ഭൂചലനത്തില്‍ 400 ഓളം പേര്‍ മരിച്ചിരുന്നു. അന്ന് 7.5 തീവ്രത രേഖപ്പെടുത്തിയിരുന്നു. 2006ല്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ മരിച്ചത് 73,000ത്തിലധികം പേരാണ്.
Keywords: News, Top-Headlines, Report, House, Electricity, Road, Government, 20 killed, over 300 injured in earthquake in Pakistan's Balochistan province.