city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Kudumbashree | കാസർകോട്ടെ 2 ലക്ഷം കുടുംബശ്രീ വനിതകൾ വിദ്യാലയങ്ങളിലേക്ക്; 'തിരികെ സ്കൂളില്‍' കാംപയിൻ ഒക്ടോബര്‍ 1 മുതൽ

കാസർകോട്: (KasargodVartha) വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'തിരികെ സ്കൂളിൽ' കാംപയിൻ ഒക്ടോബർ ഒന്ന് മുതൽ ഡിസംബർ 10 വരെ നടക്കുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പുതിയ കാല സാധ്യതകൾക്കനുസൃതമായി നൂതന പദ്ധതികൾ ഏറ്റെടുക്കാൻ അയൽക്കൂട്ടങ്ങളെ പ്രാപ്തമാക്കുകയെന്ന ലക്ഷ്യത്തോടെയുമാണ് കാംപയിൻ നടപ്പിലാക്കുന്നത്.

Kudumbashree | കാസർകോട്ടെ 2 ലക്ഷം കുടുംബശ്രീ വനിതകൾ വിദ്യാലയങ്ങളിലേക്ക്; 'തിരികെ സ്കൂളില്‍' കാംപയിൻ ഒക്ടോബര്‍ 1 മുതൽ

എല്ലാ കുടുംബശ്രീ അംഗങ്ങളും തങ്ങളുടെ പ്രിയ വിദ്യാലയ മുറ്റത്ത് എത്തി ചേർന്ന്, കുടുംബശ്രീ പ്രവര്‍ത്തനങ്ങളും, പുതിയ സാധ്യതകളും ക്ലാസ്സ് മുറിയിലിരുന്ന് പഠനവിധേയമാക്കും. സംസ്ഥാനത്ത് 46 ലക്ഷം കുടുംബശ്രീ വനിതകള്‍ പഠിതാക്കളായി വിദ്യാലയങ്ങളിലെത്തും. ഓരോ സിഡിഎസിനു കീഴിലുമുള്ള വിദ്യാലയങ്ങളിലാണ് അയല്‍ക്കൂട്ടങ്ങള്‍ പങ്കെടുക്കുക. അവധി ദിനങ്ങളില്‍ സംഘടിപ്പിക്കുന്ന കാംപയിന് ജില്ലയിലെ സ്‌കൂളുകളെ സജ്ജമാക്കുതിന് വേണ്ടി വിദ്യാഭ്യാസ വകുപ്പ് അനുമതി നല്‍കിയിട്ടുണ്ട്.

സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ട് നാളിതു വരെ സംഘടിപ്പിച്ചതില്‍ ഏറ്റവും ബൃഹത്തായ കാംപയ്‌നായിരിക്കും 'തിരികെ സ്‌കൂളില്‍'. വിജ്ഞാന സമ്പാദനത്തിന്റെ ഭാഗമായി കാസർകോട് ജില്ലയില്‍ രണ്ട് ലക്ഷം അയല്‍ക്കൂട്ട വനിതകള്‍ പഠിതാക്കളായി എത്തും. 777 ഏരിയ ഡെവലപ്‌മെന്റ് സൊസൈറ്റികള്‍, 42 സിഡിഎസുകള്‍, 630 അധ്യാപകര്‍, വിവിധ പരിശീലന ഗ്രൂപിലെ അംഗങ്ങള്‍, സംസ്ഥാന ജില്ലാ മിഷന്‍ ജീവനക്കാര്‍ എിവര്‍ ഉള്‍പെടെ കാംപയ്‌നില്‍ പങ്കാളിത്തം വഹിക്കുുണ്ട്.

സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തെ അനുസ്മരിപ്പിക്കുന്ന വിധമാണ് കാംപയിന്‍ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിച്ചിട്ടുള്ളത്. രാവിലെ 9.30 മുതല്‍ 4.30 വരെയാണ് ക്ലാസ് സമയം. 9.30 മുതല്‍ 9.45 വരെ അസംബ്ലിയാണ്. ഇതില്‍ കുടുംബശ്രീയുടെ മുദ്രഗീതം ആലപിക്കും. അതിനു ശേഷം ക്ലാസുകൾ ആരംഭിക്കും. 630 പരിശീലനം ലഭിച്ച റിസോഴ്‌സ് പേഴ്‌സൻമാരാണ് അധ്യാപകരായി എത്തുത്. വാർത്താസമ്മേളനത്തിൽ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ ടി ടി സുരേന്ദ്രന്‍, അസിസ്റ്റന്റ് ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ ഡി ഹരിദാസ്, ഇഖ്ബാല്‍ സി എച്, ഷിബി ഇ, ആഇശ ഇബ്രാഹിം, ഷീബ എം എന്നിവർ സംബന്ധിച്ചു.

Keywords: News, Kasaragod, Kerala, Thirike Schoolil, Kudumbashree, 2 lakhs Kudumbashree women to be back in school.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia