Currency Seized | ലക്ഷങ്ങളുടെ ഇൻഡ്യൻ കറൻസിയും വിദേശ കറൻസിയുമായി 2 പേർ കുടുങ്ങി; പിടിയിലായത് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന്
Feb 24, 2024, 12:23 IST
കാസർകോട്: (KasargodVartha) കാസർകോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും രേഖകളില്ലാത്ത ഇൻഡ്യൻ കറൻസിയും വിദേശ കറൻസിയുമായി രണ്ട് പേർ പിടിയിൽ. കാസർകോട് ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ കെ എം മുഹമ്മദ് (52), മലപ്പുറം ജില്ലയിലെ സൈനുദ്ദീൻ (50) എന്നിവരെയാണ് പികൂടിയത്.
രഹസ്യ വിവരത്തെ തുടർന്ന് കാസർകോട് ടൗൺ പൊലീസ് എത്തുകയായിരുന്നു. കറൻസികൾ പരസ്‌പരം കൈമാറുന്നതിനിടയിലാണ് പിടിയിലായതെന്ന് അധികൃതർ പറഞ്ഞു. 7.50 ലക്ഷത്തിന്റെ ഇൻഡ്യൻ കറൻസിയും അമേരിക്ക, മലേഷ്യ, കുവൈറ്റ്, സഊദി അറേബ്യ, ഖത്വർ, ബഹ്‌റൈൻ, യുഎഇ രാജ്യങ്ങളുടെ വിവിധ കറൻസികളുമാണ് പികൂടിയത്. പൊലീസ് കോടതിയിൽ റിപോർട് നൽകി. കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
Keywords: Currency Seized, Malayalam News, Kasaragod, Crime, Railway Station, Undocumented, Indian, Currency, Foreign Currency, Police, Malappuram, Confidential, Information, America, Malaysia, Kuwait, Saudi, Qatar, Bahrain, UAE, 2 held with foreign and Indian currencies.
< !- START disable copy paste -->