city-gold-ad-for-blogger

കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് 2 യുവാക്കള്‍ മരിച്ചു

കുമ്പള: (www.kasargodvartha.com 14.06.2020) കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് 2 യുവാക്കള്‍ മരിച്ചു. ഞായറാഴ്ച വൈകിട്ടോടെ കുമ്പള നായിക്കാപ്പ് ലിറ്റില്‍ ലില്ലി സ്‌കൂളിന് സമീപമാണ് അപകടം. കെ എല്‍ 18 എ 500 നമ്പര്‍ മാരുതി സെന്‍ കാറാണ് അപകടത്തില്‍ പെട്ടത്.

മൂന്ന് പേരാണ് കാറിലുണ്ടായിരുന്നത്. ഒരാള്‍ സംഭവസ്ഥലത്തും മറ്റൊരാള്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. മറ്റൊരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് 2 യുവാക്കള്‍ മരിച്ചു

കുമ്പള- ബദ് രിയ നഗറിലെ അബൂസാലി- ഹസീന ദമ്പതികളുടെ മകന്‍ ഹുസൈഫ് (17), തളങ്കര സ്വദേശി ഖാദറിന്റെ മകന്‍ ഹസന്‍ മിദ് ലാജ് (18) എന്നിവരാണ് മരിച്ചത്. മൊഗ്രാല്‍ സ്വദേശി ഷഹലിനാണ് ഗുരുതരമായി പരിക്കേറ്റത്.

ഗായകന്‍ ഇസ്മാഈല്‍ തളങ്കരുടെ സഹോദരങ്ങളുടെ മക്കളാണ് ഇരുവരും.

Updated

കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് 2 യുവാക്കള്‍ മരിച്ചു

Keywords: Kasaragod, Kerala, news, Top-Headlines, Accidental Death, Kumbala, 2 died in car accident
  < !- START disable copy paste -->   

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia